പലതരത്തിലുള്ള കെയ്ക്കുകൾ നാം ഉണ്ടാക്കാറുണ്ട്. എന്നാൽ ഇപ്പോഴത്തെ ട്രൻറായ ഒരു കെയ്ക്കാണ് ജാർകേക്ക്. വളരെ എളുപ്പത്തിൽ ഒവനൊന്നും ഇല്ലാതെ തയ്യാറാക്കി എടുക്കാം. അപ്പോൾ ഇതുണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. മുട്ട – 3 എണ്ണം, മൈദ – 3/4 കപ്പ്, പഞ്ചസാര പൊടിച്ചത് – 3/4 കപ്പ്, ഡാർക്ക് കൊക്കോ പൗഡർ – 2 ടേബിൾ സ്പൂൺ, ബേക്കിംങ് പൗഡർ – 1/2 ടീസ്പൂൺ, ബേക്കിംങ് സോഡ – 1/4 ടീസ്പൂൺ, എണ്ണ – 2 ടേബിൾ സ്പൂൺ, പാൽ – 1/4 കപ്പ്, വനില എസൻസ് – 1 ടീസ്പൂൺ.
ആദ്യം തന്നെ കെയ്ക്ക് തയ്യാറാക്കി എടുക്കാം. ഒരു ബൗളെടുത്ത് അതിൽ മൈദ അരിച്ചത് ചേർക്കുക. ശേഷം കൊക്കോ പൗഡർ ചേർക്കുക. മിക്സാക്കുക. പിന്നീട് ബേക്കിംങ് സോഡയും ബേക്കിംങ് പൗഢറും ചേർത്ത് മിക്സാക്കുക. ശേഷം മറ്റൊരു ബൗളിൽ മുട്ട പൊട്ടിച്ചത് ചേർക്കുക. അത് വിസ്ക്ക് കൊണ്ടോ അല്ലെങ്കിൽ ഇലക്ട്രിക് ബീറ്റർ കൊണ്ടോ ബീറ്റ് ചെയ്തെടുക്കുക. അതിൽ പൊടിച്ച പഞ്ചസാര കുറച്ച് കുറച്ച് ചേർത്ത് നല്ലവണ്ണം ബീറ്റ് ചെയ്ത് മിക്സാക്കുക.
അതിൽ എണ്ണ ചേർക്കുക. ശേഷം വാനില എസൻസ് ചേർത്ത് മിക്സാക്കുക. ശേഷം അതിൽ നമ്മൾ അരിച്ചെടുത്ത കൊക്കോപൗഡർ, മൈദ മിക്സ് കുറച്ച് കുറച്ച് ചേർത്ത് മിക്സാക്കുക. കുറച്ച് പാൽ ചേർത്ത് മിക്സാക്കുക. പിന്നീട് ഒരു കുക്കർ എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ഗ്യാസ് ചൂടായ ശേഷം അതിൽ ഒരു സ്റ്റാൻ്റ് വയ്ക്കുക. ശേഷം കെയ്ക്ക് ടിന്നിൽ ബട്ടർ പേപ്പർ വച്ച് അതിൽ നമ്മൾ തയ്യാറാക്കിയ മിക്സ് ഒഴിക്കുക.
പിന്നീട് അതെടുത്ത് കുക്കറിൽ 40 മിനുട്ട് ലോ ഫ്ലെയ്മിൽ വയ്ക്കുക. 40 മിനുട്ട് കഴിഞ്ഞ് കെയ്ക്ക് പാകമായോ നോക്കി പുറത്തെടുക്കുക. തണുത്ത ശേഷം 3 ലെയറായി കട്ട് ചെയ്തെടുക്കുക. ശേഷം നമ്മൾ ജാറിൻ്റെ കേപ്പെടുത്ത് കെയ്ക്ക് കട്ട് ചെയ്ത് എടുക്കുക. ശേഷം ഒരു ബൗളിൽ വിപ്പിം ക്രീമും, കൊക്കോ പൗഢറും ചേർത്ത് ബീറ്റ് ചെയ്ത് എടുക്കുക.
അത് ഫ്ലഫിയായി വന്നശേഷം 10 മിനുട്ട് ഫ്രിഡ്ജിൽ വയ്ക്കുക. 10 മിനുട്ട് കഴിഞ്ഞ് ജാറെടുത്ത് അതിൽ കട്ട് ചെയ്ത കെയ്ക്ക് വയ്ക്കുക. അതിൻ്റെ മുകളിൽ ഷുഗർ സിറപ്പ് ചേർക്കുക. പിന്നീട് നമ്മൾ തയ്യാറാക്കിയ വിപ്പിം ക്രീം പൈപ്പിംങ് ബാഗിൽ ചേർത്ത് കെയ്ക്കിൻ്റെ മുകളിൽ ചേർക്കുക. ശേഷം അടുത്ത കെയ്ക്കിൻ്റെ ലെയർ വയ്ക്കുക. പിന്നീട് ക്രീം ചേർക്കുക.
വീണ്ടും കെയ്ക്ക് ലെയർ വയ്ക്കുക. വീണ്ടും ക്രീം ചേർക്കുക. മുകളിൽ ഡെക്കറേഷനു വേണ്ടി ഡ്രൈ ഫ്രൂട്ട്സോ, ചോക്ലേറ്റ് ചിപ്പ്സോ ചേർക്കാം. ശേഷം മൂടി വയ്ക്കുക. അങ്ങനെ നമ്മുടെ ന്യൂ സ്റ്റൈൽ ജാർകെയ്ക്ക് റെഡി. ഇപ്പോഴത്തെ ട്രെൻറായ ഈ കെയ്ക്ക് എല്ലാവരും ഒന്ന് ട്രൈ ചെയ്ത് നോക്കു. സൂപ്പർ ടേസ്റ്റാണ്.