കാടമുട്ട കൊണ്ട് രുചികരമായ റോസ്റ്റ് ഉണ്ടാക്കുന്ന രീതിയാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്. ചപ്പാത്തിയ്ക്കും അപ്പത്തിനും എന്നുവേണ്ട ചോറിനു വരെ കൂട്ടി കഴിക്കാവുന്ന രീതിയിൽ ആണ് നമ്മൾ ഇന്ന് ഇതിവിടെ ഉണ്ടാക്കുന്നത്. ആദ്യമായി ഇതിനു വേണ്ട ചേരുവകൾ എന്താണ് എന്ന് നോക്കാം.
പുഴുങ്ങിയ കാടമുട്ട-20 എണ്ണം,വെളിച്ചെണ്ണ-ആവശ്യത്തിന്, ഇഞ്ചി വെളുത്തുള്ളി ചതച്ചത്-1 tbs, പച്ചമുളക് നെടുകെ കീറിയത്-2 എണ്ണം,സവാള-2 വലുത്, തക്കാളി-1 വലുത്,മഞ്ഞൾപ്പൊടി-1/2 ടീസ്പൂൺ, മല്ലിപ്പൊടി-2 ടീസ്പൂൺ, മുളകുപൊടി-2 ടീസ്പൂൺ, ചിക്കൻ മസാല-അര ടീസ്പൂൺ, കുറുമുളക്പൊടി-അര ടീസ്പൂൺ, ഉപ്പു – ആവശ്യതിനു,വെള്ളം- ആവശ്യത്തിന്.
ആദ്യം ചൂടായ ചീനചട്ടിയിലേക് വെളിച്ചെണ്ണ ഒഴിക്കുക. ഇതൊരു നാടൻ വിഭവം ആയത് കൊണ്ട് തന്നെ വെളിച്ചെണ്ണ യുടെ അളവ് കൂടുംതോറും ഇതിന്റെ രുചിയും മണവും കൂടും. ഇനി ഇതിലേയ്ക്ക് ചതച്ചുവെച്ച ഇഞ്ചി വെളുത്തുള്ളി ചേർത്ത് കൊടുക്കുക.അത് ഒന്നു മൂത്ത ശേഷം പച്ചമുളക് ചേർത്ത ഒന്നുകൂടി വഴറ്റുക.ശേഷം ഇതിലേക് അരിഞ്ഞു വെച്ച സവാള ചേർത്ത വഴറ്റുക. സവാള നന്നായി മൂത്തു ഒരു ഗോൾഡൻ കളർ ആകുമ്പോൾ വേണം ഇതിൽ പൊടികൾ ചേർക്കാൻ. മഞ്ഞൾ പൊടി മല്ലിപ്പൊടി മുളക്പൊടി എന്നിവ ചേർത്ത കുറച്ചു ചിക്കൻ മസാലയും കുരുമുളക്പൊടിയും കൂടി ചേർത്ത് അതിന്റെ പച്ചമണം മാറുന്നത് വരെ വഴറ്റി ശേഷം തക്കാളി ഇട്ടു ഒന്നുകൂടി വഴറ്റി 3 മിനുറ്റ് മൂടി ചെറിയ തീയിൽ വയ്ക്കുക. ശേഷം തവി കൊണ്ട് വെന്ത തക്കാളി നന്നായി ഒന്നുടച്ചു ആവശ്യതിനു വെള്ളം ചേർക്കണം. ഇതിനിടയിൽ ഉപ്പു ചേർക്കാൻ മറക്കരുതേ.
അധികം വെള്ളമില്ലാതെ കുഴഞ്ഞ ഒരു പരുവമാണ് ഇതിനു വേണ്ടത്. ഇനി ഇതു നന്നായി തിളച്ച ശേഷം പുഴുങ്ങിയ കാടമുട്ട കൂടി ചേർത്ത് കൊടുത്തു കുറച്ച് കറി വേപ്പിലയും ഇട്ടു വാങ്ങാം. അങ്ങനെ നമ്മുടെ രുചികരമായ കാടമുട്ട റോയ്സ്റ് തയ്യാറായിക്കഴിഞ്ഞു. അടുത്ത വട്ടം കാടമുട്ട വാങ്ങുമ്പോൾ ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കാൻ മറക്കല്ലേ.