ഓംലെറ്റ് ഇഷ്ടമില്ലാത്തവർ ആരാണ് ഉള്ളത്. എപ്പോഴും നാം ഉണ്ടാക്കുന്ന ഓംലെറ്റിൽ നിന്ന് വ്യത്യസ്തമായി ഒരു ഓംലെറ്റാണ് ഇന്നുണ്ടാക്കുന്നത്. കരൺ ഡി ഓംലെറ്റ്. വളരെ ഈസിയായി 5 മിനുട്ട് കൊണ്ട് തയ്യാറാക്കിയെടുക്കാം. അപ്പോൾ എന്തൊക്കെ ചേരുവകൾ വേണമെന്ന്നോക്കാം.
കരണ്ടി ഓംലെറ്റ്– മുട്ട – 1 എണ്ണം, പച്ചമുളക് – 1, ഉള്ളി – 1 എണ്ണം, മല്ലി ചപ്പ്, മഞ്ഞൾ പൊടി – 1 നുള്ള്, കുരുമുളക് പൊടി – 1/4 ടീസ്പൂൺ, എണ്ണ – 2ടീസ്പൂൺ, ഉപ്പ്. ആദ്യം തന്നെ മുട്ട കഴുകി ഒരു ബൗളിൽ പൊട്ടിച്ചിടുക. അതിൽ ചെറിയ കഷണങ്ങളായി അരിഞ്ഞ ഉള്ളി,പച്ചമുളക്, മല്ലി ചപ്പ് എന്നിവ ചേർത്ത് മിക്സാക്കുക. ശേഷം മഞ്ഞൾ പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യുക. പിന്നീട് ഒരു ചെറിയ കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം അതിൽ നമ്മൾ തയ്യാറാക്കിയ ഓംലെറ്റ് ഒഴിക്കുക. പാകമായ ശേഷം തിരിച്ചിടുക. നല്ല രുചികരമായ കരൺഡി ഓംലെറ്റ് റെഡി.
ഫ്ലഫി ഓംലെറ്റ്– ഫ്ലഫി ഓംലെറ്റ് ഉണ്ടാക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം. അതിന് വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം. മുട്ട – 4 എണ്ണം, പച്ചമുളക് – 1, ഉള്ളി – 1 എണ്ണം, മല്ലി ചപ്പ്, മഞ്ഞൾ പൊടി – 1 നുള്ള്, കുരുമുളക് പൊടി – 1/4 ടീസ്പൂൺ, എണ്ണ – 2ടീസ്പൂൺ, ഉപ്പ്. ആദ്യം തന്നെ 2 ബൗൾ എടുക്കുക. ശേഷം ഈ 4 മുട്ടകളുടെ മഞ്ഞ ഭാഗം ഒരു ബൗളിലും വെള്ള ഭാഗം മറ്റൊരു ബൗളിൽ ഇടുക. ശേഷം വെള്ള ഭാഗം ഇട്ടത് എടുത്ത് നല്ലവണ്ണം ഒരു വിസ്ക്കെടുത്ത് ബീറ്റ് ചെയ്യുക. അല്ലെങ്കിൽ ഇലക്ട്രിക്ക് ബാറ്ററുണ്ടെങ്കിൽ വേഗത്തിൽ ഫ്ലഫി ആയി വരും. ശേഷം മഞ്ഞ ഭാഗവും ഒരുമിച്ച് ഉപ്പ് ചേർത്ത് മിക്സ് ചെയ്യുക.
പിന്നീട് ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക.അതിൽ എണ്ണ ഒഴിക്കുക ശേഷം മുട്ട മിക്സ് ഒഴിക്കുക. അതിൻ്റെ മുകളിൽ കുറച്ച് മുളക് പൊടി, ചാറ്റ് മസാല, മല്ലി ചപ്പ് മുകളിൽ വിതറുക. മൂടിവയ്ക്കാതെ ലോ ഫ്ലെയ്മിൽ വേവിച്ചെടുക്കുക. പാകമാകാറായാൽ സൈഡിൽ കുറച്ച് ബട്ടർ ഒഴിക്കുക. മറിച്ചിടുക. പിന്നീട് സേർവ്വിംങ് പാത്രത്തിലേക്ക് മാറ്റുക. നല്ല പഞ്ഞി പോലുള്ള ഫ്ലഫി ഓംലെറ്റ് റെഡി. എല്ലാവരും രണ്ട് ഓംലെറ്റും ട്രൈ ചെയ്തു നോക്കൂ.