മുട്ടയും പഴവും ഉണ്ടെങ്കിൽ വേഗത്തിൽ കായ് പോള തയ്യാറാക്കാം. എല്ലാവർക്കും ഇഷ്ടപ്പെടും

കായ് പോള തയ്യാറാക്കാൻ അധികം ചേരുവകൾ ഒന്നും തന്നെ വേണ്ട. വേഗത്തിൽ തയ്യാറാക്കുകയും ചെയ്യാം. ഇതിനു വേണ്ടത് എന്തൊക്കെയെന്ന്  നോക്കാം. നോന്തപ്പഴം – 2 എണ്ണം വലുത്, മുട്ട – 4 എണ്ണം, പഞ്ചസാര – 1/4 കപ്പ്, ഉപ്പ് – 1 നുള്ള്, ഏലക്കായപ്പൊടി – 1/2 ടീസ്പൂൺ, നെയ്യ് – 2 ടേബിൾ സ്പൂൺ, പാൽപ്പൊടി – 1 ടേബിൾ സ്പൂൺ, അണ്ടിപ്പരിപ്പ്, മുന്തിരിങ്ങ.

ആദ്യം തന്നെ രണ്ടു പഴവും തോൽകളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. പിന്നീട് ഒരു പാൻ ഗ്യാസിൽ വച്ചതിനു ശേഷം നെയ്യ് ഒഴിക്കുക. അതിൽ അണ്ടിപ്പരിപ്പ് വറുത്തെടുക്കുക. പിന്നെ മുന്തിരി വറുത്തെടുക്കുക. ആ പാനിൽ തന്നെ നമ്മൾ ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത നേന്ത്രപ്പഴം ഇടുക. അത് വഴറ്റുക. പിന്നീട്  ഒരു മിക്സിയുടെ ജാറിൽ മുട്ടപൊട്ടിച്ചത് ഇടുക. പിന്നെ അതിൽ പഞ്ചസാരയും ഏലക്കായപ്പൊടിയും ചേർക്കുക. ഒരു നുള്ള് ഉപ്പിടുക. പിന്നെ ഒരു ടേബിൾ സ്പൂൺ ഇളം ചൂടുവെള്ളത്തിൽ പാൽപ്പൊടി ഇട്ട്  കലക്കിയത് മിക്സിയിൽ ഒഴിക്കുക. പിന്നെ അതൊക്കെ അടിച്ചെടുക്കുക. ശേഷം ഒരു ബൗളിൽ ഒഴിക്കുക.അതിൽ തന്നെ വാട്ടിവച്ച പഴവും അണ്ടിപ്പരിപ്പും മുന്തിരിങ്ങയും ഇടുക. എല്ലാം മിക്സാക്കുക.

പിന്നെ ഒരു പാൻ എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക.അതിനു ശേഷം ഉപയോഗിക്കാത്ത ഒരു പാൻ വച്ച് അതിൻ്റെ മുകളിൽ നെയ്യ് തടവിയ പാൻ വയ്ക്കുക.അതിൽ നമ്മൾ തയ്യാറാക്കി വച്ച മിക്സ് ഒഴിക്കുക. മൂടിവയ്ക്കുക. അതിനു ശേഷം ലോ ഫ്ലെയ് മിൽ ഒരു 20 മിനുട്ട് വേവിച്ചെടുക്കുക. അതിനു ശേഷം പാകമായോ എന്ന് ടൂത്ത് പിക്കു കൊണ്ട് കുത്തി നോക്കുക. അതിൽ പറ്റിപ്പിടിച്ചില്ലെങ്കിൽ ഇറക്കി വച്ച് സെർവ് ചെയ്യുന്ന പാത്രത്തിൽ മാറ്റുക. പിന്നീട് ത്രികോണ ഷെയ്പ്പിൽ മുറിച്ചെടുത്ത് കഴിക്കുക. സൂപ്പർ സ്നാക്സാണ് കേട്ടോ. ഉണ്ടാക്കി നോക്കു. എല്ലാവർക്കും ഇഷ്ടപ്പെടും.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →