വൈകുന്നേരത്തെ ചായയ്ക്ക് നമുക്ക് ടേസ്റ്റി അച്ചപ്പം ഉണ്ടാക്കാം. കടയിൽ നിന്നു വാങ്ങാതെ വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കാം.

വൈകുന്നേരത്തെ ചായയ്ക്ക് നമുക്ക് ടേസ്റ്റി അച്ചപ്പം ഉണ്ടാക്കാം. കടയിൽ നിന്നു വാങ്ങാതെ വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കാം. അതിനു വേണ്ട ചേരുവകൾ താഴെ പറയാം. പച്ചരി – ഒന്നര കപ്പ്, തേങ്ങാപ്പാൽ – 2 കപ്പ്, പഞ്ചസാര – 4 ടേബിൾ സ്പൂൺ, മുട്ട – 1 , വെളുത്ത എള്ള് – 1 ടേബിൾ സ്പൂൺ, കറുത്ത എള്ള് – 1 ടേബിൾ സ്പൂൺ, ഉപ്പ് – പാകത്തിന്.

ആദ്യം തന്നെ പച്ചരി കഴുകി വെള്ളത്തിലിട്ട് കുതിർത്ത് വയ്ക്കുക .5 മണിക്കൂർ പരമാവധി കുതിർക്കാൻ നോക്കണം. ഒരു തേങ്ങയുടെ പാൽ പരമാവധി ഉണ്ടാവണം. ആവശ്യത്തിന് ഒഴിച്ചു കൊടുക്കാമല്ലോ. തേങ്ങാപാലിന് ആദ്യം തേങ്ങ ചിരവിയത് മിക്സിയിലിട്ട്  ഒന്നാം പാൽ എടുക്കുക. ശേഷം രണ്ടാം പാലും ഇതുപോലെ മിക്സിയിലിട്ട് കുറച്ച് വെള്ളം ഒഴിച്ച് അരച്ചെടുക്കുക. അതിനു ശേഷം കുതിർത്ത് വച്ച അരിയെടുത്ത് മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക.

അതിലേക്ക് തേങ്ങാപാൽ ഒഴിക്കുക. ഒരു മുട്ടയും ചേർത്ത് നല്ല വണ്ണം അരക്കുക. അത് ഒഴിച്ചു വയ്ക്കുക. ശേഷം ബാക്കിയുള്ള അരി തേങ്ങാപ്പാലിട്ട് അരക്കുക. ശേഷം രണ്ടു കൂട്ടും മിക്സ് ചെയ്ത് അതിലോട്ട് ഉപ്പിടുക. പിന്നെ കറുത്ത എള്ളും, വെളുത്ത എള്ളും ഇടുക. നല്ലവണ്ണം മിക്സ് ചെയ്യുക. നല്ല കട്ടയിലാവരുത്.കട്ടി കൂടുതലുണ്ടെങ്കിൽ തേങ്ങാപാൽ ഒഴിച്ച് ദേശയുടെ കൂട്ട് പോലെ കുറച്ച് കട്ടയെ പാടുള്ളൂ. പിന്നീട് ഈ കൂട്ട് അര മണിക്കൂർ വയ്ക്കുക.

അര മണിക്കൂറിനു ശേഷം നമുക്ക് അച്ചപ്പം ഉണ്ടാക്കാം. ആദ്യം ഒരു ചീനചട്ടിയെടുത്ത് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കുക. ശേഷം എണ്ണ ഒഴിക്കുക. എണ്ണ നല്ലവണ്ണം ചൂടാക്കുക. ചൂടായ എണ്ണയിൽ അച്ചപ്പത്തിൻ്റെ അച്ച് ഇട്ട് വയ്ക്കുക. ശേഷം കൂട്ടൊന്ന് ഇളക്കുക. ആ  ചൂടായ അച്ചെടുത്ത്  ആ കൂട്ടിൽ മുക്കുക. പിന്നീട് അതെടുത്ത് ഈ എണ്ണയിൽ വയ്ക്കുക. വച്ചപ്പോൾ തന്നെ അച്ച് എടുക്കരുത്. അച്ചപ്പം എണ്ണയിൽ ഇട്ട ശേഷം അച്ചെടുക്കുക. അച്ചെടുത്തു കഴിഞ്ഞാൽ ചൂടായ എണ്ണയിൽ തന്നെ ഇട്ടു വയ്ക്കണം. എങ്കിലേ അച്ചപ്പം കിട്ടുകയുള്ളൂ. ഇങ്ങനെ നമുക്ക് മുഴുവൻ അച്ചപ്പം ഉണ്ടാക്കി എടുക്കാം. നല്ല സൂപ്പർ അച്ചപ്പം റെഡി.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →