വീട്ടിലിരുന്നുകൊണ്ട് വളരെ എളുപ്പത്തിൽ ചിക്കൻ ഷവർമ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം

നമ്മളോരോരുത്തരും ചിക്കൻ ഷവർമ കടകളിൽനിന്ന് കഴിക്കാർ ഉള്ളവരാണ്. എന്നാൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് പലവർക്കും അറിയുകയില്ല. അതുകൊണ്ട് തന്നെ ഇവിടെ എങ്ങനെയാണ് ചിക്കൻ ഷവർമ വീടുകളിൽ ഓവൻ പോലുമില്ലാതെ ഉണ്ടാക്കുന്നത് എന്ന് നോക്കാം.ചിക്കൻ ഷവർമ ആയത്കൊണ്ട് തന്നെ 300 ഗ്രാം ചിക്കൻ ചെറിയ രീതിയിൽ എല്ലു കളഞ് അരിഞ്ഞ് എടുത്തിരിക്കുകയാണ്.

ഇനി ചിക്കനിലേക്ക് ആവശ്യമുള്ള സാധനങ്ങൾ ചേർത്തു നൽക്കാം. എരുവിന് അനുസരിച്ച് രണ്ട് ടീസ്പൂൺ കുരുമുളക് പൊടി, ആവശ്യാനുസരണം ഉപ്പ്, പകുതി നാരങ്ങ പിഴിഞ്ഞ നീര് ഇത്രയും ചേർത്ത് നന്നായി ഇളക്കി ചിക്കനിലേക്ക് പിടിപ്പിക്കണം. നീര് കുറവുള്ള നാരങ്ങയാണ് എടുക്കുന്നതെങ്കിൽ ഒരു മുഴുവൻ നാരങ്ങ എടുക്കുവാൻ ശ്രദ്ധിക്കുക.ഷവർമ ആയതുകൊണ്ട് തന്നെ ഇതിലേക്ക് മഞ്ഞൾപ്പൊടി ചേർക്കുന്നില്ല കുരുമുളക് പൊടിയുടെ എരുവ് മാത്രമേയുള്ളൂ.

ഇതെല്ലാം നല്ല രീതിയിൽ മിക്സ് ആയതിനു ശേഷം  ആവശ്യത്തിന് ടൊമാറ്റോ കെച്ചപ്പ് ചേർത്തു കൊടുത്ത് നല്ല രീതിയിൽ ചിക്കന്റെ എല്ലാഭാഗത്തും പിടിക്കുന്നതുവരെ ഇളക്കിക്കൊടുക്കുക. ശേഷം ഒരു 20 മിനിറ്റ് മസാല പിടിക്കുവാനായി വെക്കുക. ഇത്രയും ചെയ്തതിനു ശേഷം തളച്ച ഓയിലിൽ ചിക്കൻ വറുത്തെടുക്കുക.

ടൊമാറ്റോ കെച്ചപ്പ് ഉപയോഗിച്ചിരിക്കുന്നത്  കൊണ്ടുതന്നെ വളരെ സ്വാദിഷ്ടമായിട്ടായിരിക്കും ചിക്കൻ ഫ്രൈ ചെയ്തിരിക്കുന്നത്. അടുത്തതായി ഒരു ഫോയിൽ പേപ്പർ സമചതുരാകൃതിയിൽ മുറിച്ച് വെച്ചിരിക്കുകയാണ്. ഇതിന്റെ മുകളിൽ കുബൂസ് വെക്കുക. നല്ല സോഫ്റ്റ് കുബ്ബൂസ് ആയിരിക്കും എപ്പോഴും ഷവർമ ഉണ്ടാക്കുന്നതിൽ നല്ലത്. ഇതിനു മുകളിൽ കുറച്ചു മയോണൈസ് ഇട്ട് നല്ല രീതിയിൽ പുരട്ടി എടുക്കുക.

ഇതിന് മുകളിലായിട്ടാണ് നേരത്തെ ഫ്രൈ ചെയ്തു വെച്ചിരുന്ന ചിക്കൻ വെച്ചു കൊടുക്കുന്നത്. ഇതിന്റെ മുകളിൽ ടൊമാറ്റോ കെച്ചപ്പ്, സവാള ചെറുതായി അറിഞ്ഞത്,തക്കാളി ചെറുതായി അറിഞ്ഞത്, കൂടാതെ ക്യാപ്സിക്കവും ചെറുതായി അരിഞ്ഞതും വെച്ചു കൊടുക്കുക. ഇതിനോടൊപ്പം മല്ലിയില യോ അതുമല്ലെങ്കിൽ മറ്റേതെങ്കിലും സാലഡ് ഇലകളോ വെച്ചു കൊടുക്കാവുന്നതാണ്. ഇതിനു മുകളിലായി കുറച്ച് കുരുമുളകുപൊടി വിതറുക.

ഇതിനോടകം ആദ്യം ഒഴിച്ചിരുന്നത് പോലെ കുറിച്ച് കെച്ചപ്പും മയോണൈസും ഒഴിവാക്കാവുന്നതാണ്. ഇതെല്ലാം ചെയ്തതിനുശേഷം ഫോയിൽ പേപ്പറോടുകൂടി ഷവർമ ചുരുട്ടാവുന്നതാണ്.ഫോയിൽ പേപ്പർ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഓവനിൽ വച്ച് ചൂടാക്കണം എന്നില്ല. അതുകൊണ്ടുതന്നെ ഓവനിലോ അല്ലെങ്കിൽ പാനിലോ വെച്ച് ചൂടാക്കി കഴിക്കാവുന്നതാണ്.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →