അധികം ആളുകൾക്കും ഇഷ്ടമുള്ള ഒരു സാധനമാണ് പിസ്സ.അത് ഏത് പിസ്സയായാലും. ഇന്ന് നമുക്ക് ചിക്കൻ പിസ്സ ഉണ്ടാക്കി നോക്കാം. അതിനു വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം.
മൈദ 1 കപ്പ് ,തൈര് – 1/3 കപ്പ്, ഉപ്പ് – 1 ടീസ്പൂപൂൺ, ബേക്കിംങ് പൗഡർ 1 ടീസ്പൂൺ, ബേക്കിംങ് സോഡ 1/4 ടീസ്പൂൺ, ചിക്കൻ 100 ഗ്രാം, മഞ്ഞൾ പൊടി 1/4 ടീസ്പൂപൂൺ, മുളക് പൊടി 1/2 ടീസ്പൂൺ, ഖരംമസാല 1/4 ടീസ്പൂൺ,
എണ്ണ ആവശ്യത്തിന്, ചില്ലി ഫ്ലെയ്ക്ക്ക്ക്സ് 1/4 ടീസ്പൂൺ ,പിസ്സ സോസ് 2 ടേബിൾ സ്പൂൺ, കാപ്സിക്കം – മൂന്നു കളറുള്ളത്, ഒറിഗാനോ – 1/4 ടീസ്പൂൺ.
ആദ്യം തന്നെ ഒരു ബൗളിൽ മൈദ ഇടുക. അതിൽ ബേക്കിംങ് പൗഢറും ബേക്കിംങ് സോഡയും ഉപ്പും തൈരും കൂടി ചേർത്ത് കുഴക്കുക. പിന്നീട് വെള്ളം ചേർത്ത് കുഴച്ച് 15 മിനുട്ട് മൂടിവയ്ക്കുക്കുക. പിന്നീട് ബോൺലെസ്സ് ചിക്കനെടുത്ത് ഒരു ബൗളിൽ ഇട്ട് അതിൽ മഞ്ഞൾ പൊടി മുളക് പൊടി ഖരം മസാല ഉപ്പ് ഇവയിട്ട് മിക്സ് ചെയ്ത് വയ്ക്കുക. പിന്നീട് ഒരു തവ എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കി കുറച്ച് എണ്ണ ഒഴിക്കുക. അതിൽ തയ്യാറാക്കി വച്ച ചിക്കനിടുക. ഒരു 5 മിനുട്ട് മീഡിയം ഫെയ്മിൽ ഫ്രൈ ചെയ്തെടുക്കുക.
പിന്നെ നമ്മൾ കുഴച്ചു വച്ച മൈദ എടുത്ത് പരത്തിയെടുക്കുക. ഒരു പരന്ന പാത്രത്തിൽ പരത്തിയത് എടുത്ത് വച്ച് അത് കൈ കൊണ്ട് വട്ടത്തിൽ പരത്തുക .അധികം കട്ടിയിൽ ആവരുത്. ചപ്പാത്തി പോലെ നേരിയത് ആവരുത്. അതിൻ്റെ മുകളിൽ പിസ്സ സോസ് പുരട്ടുക. പിന്നെ സ്മാഷ് ചെയ്ത ചീസിടുക. പിന്നെ കഷണങ്ങളാക്കി വച്ച കാപ്സിക്കം പച്ചയും, മഞ്ഞയും ചുവപ്പും ചേർക്കുക. പിന്നെ ചിക്കൻ ചേർക്കുക. അതിൻ്റെ മുകളിൽ ഒറിഗാനോ ചേർക്കുക, പിന്നെ ചില്ലി ഫ്ലെയ്ക്ക്ക്ക്സ് ചേർത്ത് കുറച്ച് ചീസിടുക. പിന്നെ ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കിയ ശേഷം ഒരു സ്റ്റാൻ്റ് വച്ച് അതിൻ്റെ മുകളിൽ പിസ്സ തയ്യാറാക്കിയ പാത്രം വയ്ക്കുക. ഒരു മീഡിയം ഫ്ലെയ്മിൽ പത്ത് മിനുട്ട് വേവിച്ചെടുക്കുക. പത്തു മിനുട്ട് കഴിഞ്ഞ് നോക്കു. നല്ല സൂപ്പർ യമ്മി പിസ്സ റെഡി. ഒന്നു ട്രൈ ചെയ്തു നോക്കു. ടേസ്റ്റി സൂപ്പർ പിസ്സ വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കാം.