വെജിറ്റേറിയൻസിൻ്റെ ഇഷ്ട വിഭവമായ പനീർ വീട്ടിൽ എങ്ങനെ ഉണ്ടാക്കാം. നമുക്കുനോക്കാം

വെജിറ്റേറിയൻസിൻ്റെയും നോൺ വെജിറ്റേറിയൻസിൻ്റയും ഇഷ്ടവിഭവമാണ് പനീർ. പനീർ ഇട്ട് ഏതു കറിവച്ചാലും അതിനൊരു രുചി വേറെ തന്നെയാണ്.കൂടാതെ പനീർ ബിരിയാണിയുടെ കാര്യം പറയേണ്ടതില്ലാലോ. ഏതൊരാൾക്കും ഇഷ്ടപ്പെടുന്നതാണ് പനീർ. അത് നമുക്ക് കടകളിൽ സുലഭമായി ലഭിക്കുന്നുണ്ട്. കൂടാതെ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുകയും ചെയ്യാം. ഇന്ന് നമുക്ക് പനീർ വീട്ടിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. അതിന് അധികം സാധനങ്ങളൊന്നും തന്നെ ആവശ്യമില്ല. എങ്ങനെയാണ് ഉണ്ടാക്കേണ്ടതെന്ന് നമുക്ക് നോക്കാം.

ആവശ്യമായത്- പാൽ- 2 ലിറ്റർ, ചെറുനാരങ്ങാനീര്- 2 ടേബിൾ സ്പൂൺ. ആദ്യം തന്നെ 2 ലിറ്റർ പാൽ ഗ്യാസ് ഓണാക്കിയതിനു ശേഷം വയ്ക്കുക. പാൽ ലോ ഫെയ്മിലാണ് വയ്ക്കേക്കേണ്ടത്. ഹൈ ഫെയ്മിൽ വച്ചാൽ വേഗത്തിൽ അടിക്ക് പിടിച്ച് കറുത്തു പോവും. അങ്ങനെ വരുമ്പോൾ പനീർ രുചിയുണ്ടാവില്ല. പാൽ തിളച്ചു വരുന്നതുവരെ ഇളക്കി കൊടുക്കുക. പിന്നീട് പാൽ തിളച്ചതിനു ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ചെറുനാരങ്ങയുടെ നീരൊഴിക്കുക. അപ്പോൾ തന്നെ പാൽ കട്ടയായി വരാൻ തുടങ്ങും. രണ്ടു മിനുട്ടെങ്കിലും അങ്ങനെ വയ്ക്കുക. പിന്നീട് ഗ്യാസ് ഓഫാക്കുക.

രണ്ടു മിനുട്ടിനു ശേഷം നോക്കിയാൽ നല്ല രുചികരമായ പനീർ റെഡിയായിട്ടുണ്ടാവും. ഇതിൽ നിന്നും പനീറിനെ വേർതിരിച്ചെടുക്കേണം.അതിനു വേണ്ടി ഒരു കോട്ടൺ തുണിയിൽ ഇത് ഒഴിച്ച് വയ്ക്കുക. അപ്പോൾ പനീർ വേറെ തന്നെയായി കിട്ടും. അതിലേക്ക് കുറച്ച് വെള്ളം ഒഴിക്കുക. അപ്പോൾ അതിലുള്ള നാരങ്ങയുടെ രുചി പോയി കിട്ടും. അതിനു ശേഷം നല്ലവണ്ണം പിഴിഞ്ഞെടുക്കുക. പിന്നീട് അത് കട്ട പരുവത്തിലാവാൻ അതിൻ്റെ മുകളിൽ കനമുള്ള എന്തെങ്കിലും വയ്ക്കുക. ഒന്നുകിൽ ചപ്പാത്തി പല. അല്ലെങ്കിൽ ചെറിയ ഉരൾ പോലത്തേത് വയ്ക്കുക. ഒരു മണിക്കൂർ അങ്ങനെ വയ്ക്കുക. ഒരു മണിക്കൂർ കഴിഞ്ഞു നോക്കിയാൽ നല്ല സൂപ്പർ പനീർ റെഡിയായിട്ടുണ്ടാവും. അതിനു ശേഷം അതിനെ കഷണങ്ങളാക്കി മുറിച്ചെടുക്കുക. അത് ഒരു ഡബ്ബയിലേക്ക് വയ്ക്കുക.അതിൽ കുറച്ച് വെള്ളം ഒഴിച്ച് ഫ്രിഡ്ജിൽ വയ്ക്കുക. ഇങ്ങനെ ചെയ്താൽ നമുക്ക് ആവശ്യത്തിന് എടുത്ത് ഉപയോഗിക്കാം. മോശമാവുകയുമില്ല.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →