നാടൻ രുചിയിൽ കേരളാ സ്റ്റൈൽ കക്ക ഇറച്ചി ഉലർത്തിയത്. ഇതുണ്ടെങ്കിൽ ചോറിന് പിന്നെ ഒന്നും വേണ്ട !!


കക്ക ഇറച്ചി വളരെ ചെറിയതാണല്ലോ. അതിനാൽ ഇത് വൃത്തിയാക്കിയെടുക്കാൻ വലിയ ബുദ്ധിമുട്ടാണ്. അതിൻ്റെ ഉള്ളിലുള്ള അഴുക്കുകളൊക്കെ നീക്കം ചെയ്ത് വൃത്തിയാക്കി എടുത്തിട്ട് മാത്രമേ പാചകം ചെയ്യാൻ പാടുള്ളൂ. എന്നാൽ നമുക്ക് ഇത് തയ്യാറാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

കക്ക ഇറച്ചി- 500ഗ്രാം, ഉള്ളി – 2 എണ്ണം, ഇഞ്ചി – ചെറിയ കഷണം, വെളുത്തുള്ളി – 8 എണ്ണം, പച്ചമുളക് – 4 എണ്ണം, ഉപ്പ്- ആവശ്യത്തിന്, മഞ്ഞൾപൊടി- 1/4 ടീസ്പൂൺ, കുരുമുളക്പൊടി- ടീസ്‌പൂൺ, മുളക്പൊടി- 11/4 ടീസ്പൂൺ, പെരുംജീരകപ്പൊടി – 1/2 ടീസ്പൂൺ, തക്കാളി – 1 എണ്ണം, കുരുമുളക് പൊടി- , തേങ്ങാ കൊത്ത് – 2 ടേബിൾ സ്പൂൺ.

ക്ലീൻ ചെയ്തെടുത്ത കക്കയെടുത്ത് ഒരു മൺട്ടിയിൽ ഇടുക. ശേഷം അതിൽ ഉപ്പും മഞ്ഞൾപൊടിയും, വെള്ളവും ചേർത്ത് മിക്സാക്കി ഗ്യാസിൽ വയ്ക്കുക. പിന്നെ ഗ്യാസ് ഓണാക്കിയ ശേഷം തിളച്ചു വരുമ്പോൾ ലോ ഫ്ലെയ്മിൽ ആക്കി വേവിച്ചെടുക്കുക. ഒരു അര മണിക്കൂർ എങ്കിലും വേവിച്ചാൽ മാത്രമേ കക്ക പാകമാവുകയുള്ളൂ.

പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. പിന്നീട് വെളിച്ചെണ്ണ ഒഴിക്കുക. ശേഷം തേങ്ങാ കൊത്ത് ചേർത്ത് വഴറ്റുക. പിന്നീട് കറിവേപ്പില ചേർക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി പെയ്സ്റ്റ് ചേർക്കുക. നല്ല രീതിയിൽ വഴറ്റിയെടുക്കുക. പിന്നീട് ഉള്ളി ചെറുതായി അരിഞ്ഞത് ഉപ്പു കൂടി ചേർത്ത് വഴറ്റുക. ശേഷം പച്ചമുളക് ചേർത്ത് വഴറ്റുക. ഇനി മസാലകൾ ചേർക്കാം. മഞ്ഞൾ പൊടിയും, മുളകുപൊടിയും, മല്ലിപ്പൊടിയും, കുരുമുളക് പൊടിയും, പെരുംജീരകവും ചേർത്ത് വഴറ്റിയെടുക്കുക. പിന്നെ തക്കാളി ചേർത്ത് വഴറ്റുക.

നല്ല സോഫ്റ്റായി വരുമ്പോൾ അതിൽ വേവിച്ചെടുത്ത കക്ക ചേർക്കുക. ശേഷം മൂടിവച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുത്ത് വേവിച്ചെടുക്കുക. നല്ല രീതിയിൽ പാകമായി വന്ന ശേഷം കുറച്ച് കുരുമുളക് പൊടിയും, വെളിച്ചെണ്ണയും ചേർത്ത് ഇറക്കിവയ്ക്കുക. അങ്ങനെ രുചികരമായ കക്ക ഉലർത്തിയത് റെഡിയായി. ഇനി സെർവ്വിംങ്ങ് പാത്രത്തിലേക്ക് മാറ്റാം.