ബോണ്ടയൊക്കെ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. പക്ഷേ എപ്പോഴും നാം ഉണ്ടാക്കുന്നത് ഉരുളക്കിഴങ്ങും കടലപ്പൊടിയും കൊണ്ടുള്ളതാണല്ലോ.എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു ബോണ്ട നമുക്ക് ഉണ്ടാക്കാം. ഇഡ്ഡിലിക്ക് അരച്ചു വച്ച മാവ് കൊണ്ട് സൂപ്പർ ടേസ്റ്റി ബോണ്ട തയ്യാറാക്കാം. നല്ല സോഫ്റ്റായ ബോണ്ട നമുക്ക് ലഭിക്കും. അതിന് നമുക്ക് എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.
ഇഡ്ഡിലിക്ക് അരച്ച മാവ് – 1 കപ്പ് ,ഉള്ളി – 1 ,പച്ചമുളക് – 2, കറിവേപ്പില – കുറച്ച്, മല്ലി ചപ്പ് – കുറച്ച്, അരിപ്പൊടി – രണ്ട് ടീസ്പൂൺ, തരി – 2 ടേബിൾ സ്പൂൺ ,ബേക്കിംങ് സോഡ – ഒരു നുള്ള് ,കായം – ഒരു നുള്ള് ,ഉപ്പ് ,എണ്ണ.
ഇതൊക്കെ ഉപയോഗിച്ച് നമുക്ക് ടേസ്റ്റി വട തയ്യാറാക്കാം. ആദ്യം തലേ ദിവസം തയ്യാറാക്കി വച്ച അരിയും ഉഴുന്നും, ചോറും, ഉപ്പും ഇട്ട് അരച്ചെടുത്ത മാവ് പിറ്റേ ദിവസം പൊങ്ങി വന്നിട്ടുണ്ടാവും. ആ സോഫ്റ്റായ കൂട്ട് ഒരു കപ്പെടുത്ത് ഒരു പാത്രത്തിൽ ഒഴിക്കുക. അതിലേക്ക് അരിപ്പൊടിയും,തരിയും ചേർക്കുക . പിന്നീട് ചെറിയ കഷണങ്ങളായി അരിഞ്ഞുവച്ച ഉള്ളിയിടുക. മുറിച്ചു വച്ച പച്ചമുളക്, കറിവേപ്പില, മല്ലി ചപ്പ്, കറിവേപ്പില എന്നിവ ഇട്ടു കൊടുക്കുക. പിന്നീട് കായം, ബേക്കിംങ് സോഡ , ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഒരു അഞ്ച് മിനുട്ട് സമയം അങ്ങനെ മൂടി വയ്ക്കുക.
അഞ്ച് മിനുട്ട് കഴിഞ്ഞ് ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കിയ ശേഷം എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം ഓരോ ബോണ്ടകളായി അതിൽ ഒഴിക്കുക. നിങ്ങൾക്ക് എത്ര വലുപ്പം വേണോ ആ വണ്ണത്തിൽ ഉണ്ടാക്കിയെടുക്കാം. പിന്നീട് ഒരു പാത്രത്തിൽ എടുത്ത് ചൂടോടെ സാമ്പാറോ തൈരിൻ്റെ ചട്നി യോ കൂട്ടി കഴിക്കാൻ വളരെ ടേസ്റ്റാണ്. ഗസ്റ്റുകൾ ഒക്കെ വന്നാൽ പെട്ടെന്ന് തന്നെ തയ്യാറാക്കി കൊടുക്കാം.