സൂപ്പർ സ്റ്റെൽ സ്നാക്സ് ആണിത്. ശരിയായ ഒരു പക്ഷിക്കൂട്ടിൽ മുട്ട ഉള്ളതു പോലെ.അതെങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. അതിനു വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് ഞാൻ പറഞ്ഞു തരാം.
ഉരുളക്കിഴങ്ങ് – 4 എണ്ണം , ഉള്ളി – 1, ജീരകപൊടി – 1 ടീസ്പൂൺ, പച്ചമുളക് – 2, കുരുമുളക് പൊടി – അര ടീസ്പൂൺ, മുളക് പൊടി – അര ടീസ്പൂൺ, മൈദ – 1/3 കപ്പ്, കോൺഫ്ലോർ – 1/4 കപ്പ്, മല്ലി ചപ്പ്, വെള്ളം, സേമിയ – ഒരു കപ്പ്., എണ്ണ ,പനീർ – 100 ഗ്രാം. നമുക്ക് സൂപ്പർ ടേസ്റ്റിൽ ഇതുണ്ടാക്കിയെടുക്കാം. ആദ്യം ഉരുളക്കിഴങ്ങ് കുക്കറിൽ ഇട്ട് വേവിച്ചെടുക്കുക. ഉരുളക്കിഴങ്ങ് വെന്ത ശേഷം അതിൻ്റെ തൊലി കളഞ്ഞ് നല്ലവണ്ണം സ്മാഷ് ചെയ്തെടുക്കുക. അതിൽ ചെറിയ കഷണങ്ങളായി അരിഞ്ഞ ഉള്ളിയിടുക.
പിന്നെ മസാലകളായ ജീരകപ്പൊടി, കുരുമുളക് പൊടി, മുളക്പൊടി, പിന്നെ ചെറുതായി അരിഞ്ഞ പച്ചമുളക്, പിന്നെ മല്ലി ചപ്പ് ഇതൊക്കെയിട്ട് നല്ലവണ്ണം മിക്സാക്കുക. ശേഷം ഒരു ബൗളിൽ മൈദയും കോൺഫ്ലോറും എടുക്കുക.അതിൽ വെള്ളം ഒഴിച്ച് മിക്സിക്കുക. കുറച്ച് ലൂസായി വേണം മിക്സ് ചെയ്യാൻ. പിന്നീട് നമ്മൾ തയ്യാറാക്കി വച്ച ഉരുളക്കിഴങ്ങ് മിക് സെടുത്ത് വട്ടത്തിൽ ആക്കി കൈയിൽ വയ്ക്കുക. എന്നിട്ട് മറ്റേ കൈ കൊണ്ട് നടുക്ക് ഒരു കുഴി പോലെയാക്കി വയ്ക്കുക.
അങ്ങനെ എല്ലാമിക്സും ചെയ്യുക. ഒരു പാത്രത്തിൽ സേമിയ എടുത്ത് പായസമുണ്ടാക്കുന്ന വണ്ണത്തിൽ പൊടിച്ചെടുക്കുക. പിന്നീട് നമ്മൾ തയ്യാറാക്കി വച്ച ഉരുളക്കിഴങ്ങ് മിക്സ് മൈദയുടെ കൂട്ടിൽ മുക്കി സേമിയയിൽ ഇടുക. അതിൻ്റെ മുഴുവൻ ഭാഗവും സേമിയ ആക്കുക. എല്ലാ മിക്സും അങ്ങനെ ചെയ്യുക.
പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക.അതിൽ എണ്ണ ഒഴിക്കുക. പിന്നെ നമ്മൾ തയ്യാറാക്കി വച്ച സേമിയത്തിൽ കുത്തിവച്ച ഓരോ ഉരുളക്കിഴങ്ങ് മിക്സും പൊരിച്ചെടുക്കുക. അത് പൊരിച്ച് കഴിഞ്ഞാൽ കാണുമ്പോൾ പക്ഷിക്കൂട് പോലെ യുണ്ടാവും. പിന്നെ നമ്മൾ എടുത്തു വച്ച പനീർ ക്രഷ് ചെയ്തെടുക്കുക.അതിൽ കുറച്ച് ഉപ്പും, കുരുമുളകും ഇട്ട് മിക്സാക്കിയ ശേഷം ചെറിയ ഉരുളകളാക്കി വയ്ക്കുക. വയ്ക്കുന്നതിന് മുമ്പ് ഡെക്കറേറ്റ് ചെയ്യാൻ മല്ലി ചപ്പോ പുതിനയിലയോ വയ്ക്കാം. പിന്നീട് ആ ഉരുളകൾ നമ്മൾ ഫ്രൈ ചെയ്തു വച്ച പക്ഷിക്കൂട്ടിൽ വയ്ക്കുക. നല്ല സൂപ്പർ പക്ഷിക്കൂട് റെഡിയായി കിട്ടോ. ഉണ്ടാക്കി നോക്കെണേ.