ഈസിയായി കൂന്തൽ നിറച്ചത് ഉണ്ടാക്കാം.. മറക്കില്ല ആ സ്വാദ്

കൂന്തൽ അഥവാ കണവ എന്നൊക്കെ ഇതിന് പേരുണ്ട്. ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. കൂന്തൽ – 6 എണ്ണം, ഉള്ളി – 1 എണ്ണം, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ്  – 1 ടീസ്പൂൺ, പച്ചമുളക് – 2 എണ്ണം, തേങ്ങ ചിരവിയത് – 1/2 കപ്പ്, എണ്ണ – 2 ടേബിൾ സ്പൂൺ, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, ചുവന്ന മുളക് – 1/2 ടീസ്പൂൺ, ഖരം മസാല – 1 നുള്ള്, കുരുമുളക് പൊടി – 1/2 ടീസ്പൂൺ, മല്ലി ചപ്പ് ,കോൺഫ്ലോർ – 1 ടീസ്പൂൺ, മുളക് പൊടി – 1/4 ടീസ്പൂൺ, ഉപ്പ്.

ആദ്യം കൂന്തൽ കഴുകി  അതിൽ വൃത്തിയാക്കേണ്ടത് വൃത്തിയാക്കി എടുക്കുക. തല ഭാഗം വേറെ എടുത്ത് വയ്ക്കുക. ശേഷം അതിൻ്റെ ചിറക് ഭാഗം കട്ട് ചെയ്ത് അത് ചെറിയ പീസുകളായി മുറിച്ചെടുക്കുക. പിന്നെ ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക.അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം ഉള്ളിയും, പച്ചമുളകും ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റും ഇട്ട് വഴറ്റി എടുക്കുക.പിന്നീട് മസാലകളായ മഞ്ഞൾ പൊടി , മുളക് പൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് മിക്സാക്കുക. പിന്നെ മുറിച്ചു വച്ച കൂന്തൽ ഇട്ട് വേവിക്കുക. ഒരു 10 മിനുട്ട് കുറച്ച് വെള്ളം ചേർത്ത് മൂടിവയ്ക്കുക. ശേഷം വരണ്ടു വന്നാൽ അതിൽ തേങ്ങ ചേർക്കുക. മിക്സാക്കുക. പിന്നെ മുറിച്ചു വച്ച മല്ലി ചപ്പ്  ചേർക്കുക. ഇറക്കി വയ്ക്കുക. പിന്നീട് ഒരു ബൗളിൽ കുറച്ച് കോൺഫ്ലോർ, മുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് വെള്ളം ഒഴിച്ച് മിക്സാക്കി വയ്ക്കുക.

പിന്നീട് കൂന്തൽ എടുക്കുക. അതിൻ്റെ ഉള്ളിൽ നമ്മൾ തയ്യാറാക്കി വച്ച മസാല മിക്സ്ചേർക്കുക. ശേഷം ഒരു ടൂത്ത് പിക്കെടുത്ത് രണ്ടു ഭാഗത്തും അടയ്ക്കുക. ശേഷം 6 കൂന്തലും അങ്ങനെ നിറച്ച് വയ്ക്കുക. പിന്നെ നമ്മൾ തയ്യാറാക്കി വച്ച കോൺഫ്ലോർ മിക്സിൽ പുരട്ടി വയ്ക്കുക. ശേഷം ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക.അതിൽ കുറച്ച് എണ്ണ ഒഴിക്കുക. പിന്നെ കൂന്തൽ ഓരോന്നായി വയ്ക്കുക. മൂടിവയ്ക്കുക. ശേഷം മറിച്ച് വച്ചും വേവിക്കുക. പിന്നീട് ഇറക്കിവയ്ക്കുക. നല്ല രുചികരമായ കൂന്തൽ നിറച്ചത് റെഡി. 

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →