പൊറോട്ടയും ചപ്പാത്തിയും കഴിച്ച് മടുത്തെങ്കിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ. തട്ടുകടയിൽ വച്ച് കഴിച്ചായിരിക്കും നമുക്ക് ശീലം എന്നാൽ വീട്ടിൽ തട്ടുകടയിൽ കിട്ടുന്ന അതേ രുചിയിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ കൊത്തു പൊറോട്ട. അധികം സമയം ഒന്നും വേണ്ട. വളരെ എളുപ്പത്തിൽ രുചികരമായി നമുക്ക് വീട്ടിൽ തയ്യാറാക്കാം. അപ്പോൾ ഇതിന് എന്തൊക്കെ വേണമെന്ന് നോക്കാം.
പൊറോട്ട – 3 എണ്ണം, ഉള്ളി – 2 എണ്ണം ,തക്കാളി – 1 എണ്ണം , എണ്ണ – 2 ടീസ്പൂൺ, പച്ചമുളക് – 4 എണ്ണം, ചിക്കൻ ഗ്രേവി – 2 കപ്പ്, മുട്ട – 2 എണ്ണം, മല്ലിയില, പശുവിൻ നെയ്യ് – 1 ടീസ്പൂപൂൺ.
ആദ്യം തന്നെ പൊറോട്ട എടുത്ത് അരിഞ്ഞു വയ്ക്കുക. ഒന്നുകിൽ കത്തി കൊണ്ട് കട്ട് ചെയ്യുക. പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ എണ്ണ ഒഴിക്കുക. പിന്നീട് ചെറുതായി അരിഞ്ഞ ഉള്ളി ചേർക്കുക. ശേഷം പച്ചമുളക് ചേർക്കുക. വഴറ്റുക. കുറച്ച് ഉപ്പ് ചേർക്കുക. പിന്നീട് തക്കാളി ചേർത്ത് വഴറ്റുക. ശേഷം അതിൽ രണ്ട് മുട്ട പൊട്ടിച്ച് നടുവിൽ ചേർക്കുക. വഴറ്റാതെ ഒരു പത്ത് സെക്കൻ്റ് വയ്ക്കുക. ശേഷം മിക്സാക്കുക.
പിന്നീട് നമ്മൾ ചെറുതായി അരിഞ്ഞ പൊറോട്ട ചേർത്ത് മിക്സാക്കുക. ശേഷം ഇതിനു് രുചി നൽകുന്ന മസാല ചേർക്കാം. അതിന് ചിക്കൻ ഗ്രേവിചേർത്ത് കൊടുത്ത് മിക്സാക്കുക. ഗ്രേവി ചേർക്കുമ്പോഴാണ് ഇതിന് യഥാർത്ഥ രുചി വരുന്നത്. വെജിറ്റേറിയൻ സാണെങ്കിൽ വെജിറ്റബിൾ കറിയുടെ ഗ്രേവി ചേർക്കുക. ശേഷം തുറന്ന് നോക്കുക. അതിൽ മുറിച്ചു വച്ച മല്ലി ചപ്പ് ചേർക്കുക. മിക്സാക്കുക. ശേഷം പശു വിൻ നെയ്യ് ചേർത്ത് ഇറക്കി വയ്ക്കുക. അങ്ങനെ നമ്മുടെ തട്ടുകട സ്റ്റെൽ കൊത്ത് പൊറോട്ട റെഡി. ചിക്കൻ കറി ഉണ്ടാക്കിയ ദിവസം എന്തായാലും ഇങ്ങനെ ഉണ്ടാക്കി നോക്കൂ.
എല്ലാവരും വീട്ടിൽ ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കു.വെറും 5 മിനുട്ട് കൊണ്ട് തയ്യാറാക്കാൻ പറ്റുകയും ചെയ്യും. കുട്ടികൾക്ക് ഒക്കെ ഒരു പാട് ഇഷ്ടപ്പെടും. വളരെ നല്ല ടേസ്റ്റാണിത്.