കുൽഫി ചിക്കൻ

ഇന്നൊരു സ്പെഷൽ കുൾഫി ചിക്കൻ. അധികം ആരും ഉണ്ടാക്കാത്ത വിഭവമാണിത്. പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം

ഇന്നൊരു സ്പെഷൽ കുൾഫി ചിക്കൻ. പല തരത്തിലുള്ള ചിക്കൻ വിഭവങ്ങൾ ലഭ്യമാണല്ലേ.അതിൽ അധികം ആരും ഉണ്ടാക്കാത്ത വിഭവമാണിത്. പക്ഷേ നമുക്ക് വീട്ടിൽ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം. അതിന് വേണ്ട സാധനങ്ങൾ ഞാൻ പറഞ്ഞു തരാം.

ചിക്കൻ – 300 ഗ്രാം, ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പെയ്സ്റ്റ് – 2 ടേബിൾ സ്പൂൺ ,തക്കാളി – 2 ഉള്ളി – 1, നാരങ്ങാ ജ്യൂസ് – 1 ടീസ്പൂൺ, കുരുമുളക് പൊടി – അര ടീസ്പൂൺ, ഉപ്പ് ,മല്ലി ചപ്പ്.ഐ സ്ക്രീം സ്റ്റിക്ക്.

നമുക്ക് ഇനി തയ്യാറാക്കിയെടുക്കാം. അതിന് ആദ്യം തന്നെ ചിക്കൻ കൊട്ടില്ലാത്തത് നല്ലവണ്ണം കഴുകി എടുക്കുക. ശേഷം ഒരുമിക് സി യുടെ ജാറിൽ ഇട്ട് അരച്ചെടുക്കുക. ഒരു ബൗളെടുത്ത് അരച്ചെടുത്ത ചിക്കൻ അതിലിടുക. ശേഷം തയ്യാറാക്കി വച്ച ഉള്ളി ചെറിയ കഷണങ്ങളായി അരിഞ്ഞത് അതിലിടുക.അതു പോലെ തക്കാളി, ഇഞ്ചി, വെളുത്തുള്ളി പച്ചമുളകിൻ്റെ പെയ്സ്റ്റ് പിന്നെ ഉപ്പിടുക. ശേഷം കുരുമുളക് പൊടിയും മല്ലിചപ്പും , പിന്നെ നാരങ്ങാനീരും ഒഴിക്കുക. എല്ലാം കൂടി നല്ലവണ്ണം മിക്സ് ചെയ്യുക.

പിന്നെ ഫ്രൈ ചെയ്യാൻ ഒരുപാൻ എടുത്ത് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കുക. അതിൽ എണ്ണ ഒഴിക്കുക. അധികം ഒഴിക്കേണ്ട കിട്ടോ. പിന്നെ എണ്ണ ചൂടാവുമ്പോഴേക്കും നമ്മൾ തയ്യാറാക്കി വച്ച മിക്സ്  നീളത്തിൽ ഉരുട്ടുക. അതിൻ്റെ നടുവിൽ ഐസ് ക്രീം സ്റ്റിക് വയ്ക്കുക. കാണുമ്പോൾ ഒരു ഐസ് ക്രീം ഷെയ്പ്പ് ഉണ്ടാവും. അങ്ങനെ ഓരോ ചിക്കൻ മിക്സും എടുത്ത് ഐസ്ക്രീം സ്റ്റിക്കിൽ ആക്കി വയ്ക്കുക്കുക. പിന്നെ ചൂടായ പാനിൽ ഇട്ട് ചെറിയ ബ്രൗൺ കളർ ആവുന്നതു വരെ ഫ്രൈ ചെയ്ത് എടുക്കുക.  അങ്ങനെ എല്ലാമിക്സും ചെയ്യുക. എല്ലാവർക്കും ഇഷ്ടപ്പെടും .അധികം എരിവൊന്നു ഇല്ലാലോ. വെറുതെ കഴിക്കാൻ രുചിയാണ് കിട്ടോ. എല്ലാവരും ഉണ്ടാക്കി നോക്കെന്നേ. അപ്പോൾ അറിയാം രുചി. കുട്ടികൾക്ക് പിന്നെ പറയേണ്ടതില്ലാലോ. ഒരു പാട് ഇഷ്ടപ്പെടും

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →