ഒരു സൂപ്പർ റൈസ്. സൽക്കാരങ്ങളിൽ വിളമ്പാൻ രുചിയേറിയ ഒരു പുത്തൻ ചോറ്.


വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു ചോറ്. വ്യത്യസ്തമായ ചോറ് കഴിക്കാൻ നമുക്ക് ഓരോരുത്തർക്കും ഇഷ്ടമാണല്ലോ. അതു കൊണ്ട് ഈയൊരു ചോറ് എല്ലാവർക്കും ഇഷ്ടപ്പെടും. അതിനാൽ ഈയൊരു ചോറുണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

ബസ്മതി റൈസ് – 4 കപ്പ് ,എണ്ണ – 4 ടീസ്പൂൺ, പശുവിൻ നെയ്യ് – 4 ടീസ്പൂൺ, ഏലക്കായ – 5 എണ്ണം, പട്ട- ചെറിയ കഷണം, ബേലീവ്സ് – 2 എണ്ണം, പെരുംജീരകം – 1 ടീസ്പൂൺ, പ് ഗ്രാമ്പൂ – 5 എണ്ണം, ഉള്ളി – 1 എണ്ണം, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ്- 2 ടേബിൾ സ്പൂൺ, പച്ചമുളക് – 4 എണ്ണം, മുളക് പൊടി – 1 ടീസ്പൂൺ, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, തക്കാളി – 4 എണ്ണം, തൈര് – 1/2 കപ്പ്, കാരറ്റ് -1എണ്ണം, മല്ലിയില, പുതിനയില, കറിവേപ്പില, വെള്ളം – 6 കപ്പ്, ഉപ്പ് – ആവശ്യത്തിന്, ചെറുനാരങ്ങാനീര് – 1 ടീസ്പൂൺ, വെളിച്ചെണ്ണ – 2 ടീസ്പൂപൂൺ. ഈ ചേരുവകളൊക്കെ കൊണ്ട് നമുക്ക് രുചികരമായ ചോറ് ഉണ്ടാക്കാം.

ആദ്യം ബസ്മതി റൈസ് കഴുകി എടുക്കുക. ശേഷം ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ശേഷം അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ പശുവിൻ നെയ്യ് ഒഴിക്കുക. ശേഷം അതിൽ പെരുംജീരകം, പട്ട, ഗ്രാമ്പൂ, ഏലക്കായ്, ബേലീവ്സ്, കറിവേപ്പില എന്നിവചേർക്കുക. ശേഷം ചെറുതായി അരിഞ്ഞ ഉള്ളി ചേർക്കുക. ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് ചേർക്കുക. മിക്സാക്കി വഴറ്റുക.

ഇനി മഞ്ഞൾ പൊടിയും, മുളക് പൊടിയും ചേർക്കുക. ശേഷം പച്ചമുളക് ചതച്ച് ചേർക്കുക. ഇനി കുറച്ച് ഉപ്പ് ചേർക്കുക. ശേഷം നീളത്തിൽ അരിഞ്ഞ് തക്കാളി ചേർക്കുക. പിന്നെ തൈര് ചേർക്കുക. ശേഷം മിക്സാക്കിയ ശേഷം കാരറ്റ് ചേർക്കുക. അത് വഴറ്റി എടുക്കുക. ശേഷം കഴുകി വച്ച ബസ്മതി റൈസ് ചേർക്കുക. പിന്നെ ഒരു പാത്രത്തിൽ 6 കപ്പ് വെള്ളം തിളപ്പിക്കുക. തിളച്ച വെള്ളമെടുത്ത് റൈസിൽ ഒഴിക്കുക. മിക്സാക്കുക. ഉപ്പ് വേണമെങ്കിൽ ചേർക്കുക. ഇനി കുറച്ച് ചെറുനാരങ്ങാനീര് ഒഴിക്കുക. തിളച്ചതിനു ശേഷം മൂടിവച്ച് മീഡിയം ഫ്ലെയ്മിൽ 5 മിനുട്ട് വേവിക്കുക.

പിന്നീട് തുറന്നു നോക്കി ഇളക്കി കൊടുത്ത് ലോ ഫ്ലെയ്മിൽ ഒരു 10 മിനുട്ട് മൂടിവച്ച് വേവിക്കുക. പത്തു മിനുട്ട് കഴിഞ്ഞ് തുറന്നു നോക്കി കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക. ശേഷം മൂടിവയ്ക്കുക. ചോറ് പാകമായോ നോക്കി മല്ലി ഇലയും, പുതിനയിലയും ചേർത്ത് ഇറക്കി വയ്ക്കുക. അങ്ങനെ നമ്മുടെ രുചികരമായ കുസ്ക റൈസ് റെഡി. ഇതു പോലെ ഒന്ന് ഉണ്ടാക്കി നോക്കു. സൂപ്പർ രുചിയാണ്.