ഹോട്ടലിൽ നിന്ന് ലഭിക്കുന്ന പോലുള്ള സ്വാദുള്ള കുഴിമന്തി ഉണ്ടാക്കിയാലോ. പിന്നെ നാവിൽ നിന്ന് രുചി പോകില്ല

അറേബ്യന്‍ വിഭവങ്ങള്‍ക്ക് നമ്മുടെ നാട്ടില്‍ ഏറെ ആരാധകരുണ്ടല്ലോ. ബിരിയാണിയും, ഷവര്‍മ്മയും, അല്‍ഫാമും. ബ്രോസ്റ്റുമൊക്കെ എല്ലാവരും തന്നെ ഇഷ്ടപ്പെടുന്നതാണ്. കേരളത്തില്‍ ഇപ്പോള്‍ ഏറ്റഴും പ്രചാരമുള്ള ഒരു വിഭവമാണല്ലോ കുഴിമന്തി. നല്ല രുചിയുള്ള ഒരു വിഭവമാണിത്. പലയിടത്തും ബിരിയാണിയേക്കാള്‍ പ്രിയം കുഴിമന്തിക്കുണ്ട്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍– ബസുമതി അരി – രണ്ട് കപ്പ്, ചിക്കൻ – ഒരു കിലോ, മന്തി സ്‌പൈസസ് – രണ്ടു ടീസ്പൂൺ, സവാള – നാല് എണ്ണം, തൈര്- നാല് ടീസ്പൂൺ, ഒലിവ് എണ്ണ – നാല് ടീസ്പൂൺ, പച്ചമുളക്- അഞ്ച് എണ്ണം, ഗാർലിക് പേസ്റ്റ്, ജിഞ്ചർ പേസ്റ്റ്- ഓരോ ടീസ്പൂൺ വീതം, ഒരു തക്കാളി മിക്‌സിയിൽ അടിച്ചെടുത്ത കുഴമ്പ്, നെയ്യ്  – രണ്ട് ടീസ്പൂൺ, ഏലയ്ക്ക -അഞ്ച് എണ്ണം, കുരുമുളക് – പത്തെണ്ണം

തയ്യാറാക്കുന്ന വിധം: തൈര്, നെയ്യ്, ഒലിവ് എണ്ണ, മന്തി മസാല, ഗാർലിക് പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ് എന്നിവ നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതത്തിലേക്ക് കോഴിയിറച്ചി ഇറക്കിവെയ്ക്കണം. ഇറച്ചിയിൽ മസാല നന്നായി തേച്ചുപിടിപ്പിക്കണം. ഇതു കുറച്ച് സമയം മാറ്റിവയ്ക്കുക. ഈ സമയത്തു ബാസ്മതി അരി വേവിക്കണം. ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തെടുത്ത അരിയാണ് കുഴിമന്തി തയ്യാറാക്കാന്‍ ഉപയോഗിക്കേണ്ടത്. ഒരു ചെമ്പിൽ നെയ്യിൽ സവാള വഴറ്റിയെടുക്കുക. ഒലിവ് എണ്ണ, ഗാർലിക് പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ക്യാപ്‌സിക്കം, തക്കാളിക്കുഴമ്പ് എന്നിവയും ചേർക്കുക. വെളളം ഒഴിച്ചതിനു ശേഷം മന്തി സ്‌പൈസ് ഇട്ട ബസുമതി അരി അടച്ചുവെച്ചു വേവിക്കണം. അരി വെന്ത ശേഷം അടപ്പിനു മുകളിൽ പ്രത്യേകം തയാറാക്കിയ പാത്രത്തിൽ കോഴിയിറച്ചി വയ്ക്കുക. പിന്നീടു കനൽ നിറഞ്ഞ കുഴിയിലേക്ക് എടുത്തുവയ്ക്കുക. അരി പാകമാകുന്നതിനോടൊപ്പം കോഴിയിറച്ചിയും വേവും. ഇറച്ചിയുടെ നെയ്യും മസാലയും അരിയിലേക്ക് ചേരുമ്പോൾ കുഴിമന്തിയുടെ രുചി കൂടുതല്‍ ആസ്വാദ്യകരമാകും.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →