കേരളീയരായ മലയാളികൾക്ക് നമ്മുടെ നാടൻ വിഭവങ്ങളോടുള്ള താൽപര്യം വേറെ തന്നെയാണ്. ഏത് നാടൻ വിഭവ മായാലും നാം ആസ്വദിച്ചു കഴിക്കും. ഇന്ന് അത് പോലെ രുചികരമായ വെണ്ടക്ക മെഴുക്കുപുരട്ടി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. വളരെ ഈസിയായി തയ്യാറാക്കാൻ പറ്റുന്ന ഈ വെണ്ടയ്ക്ക മെഴുക്കുപുരട്ടി തയ്യാറാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.
വെണ്ടയ്ക്ക – 300ഗ്രാം, ചെറിയ ഉള്ളി – 15 എണ്ണം, കറിവേപ്പില – കുറച്ച്, ചില്ലി ഫ്ലെയ്ക്ക്സ് – 1 ടീസ്പൂൺ, മഞ്ഞൾപൊടി – 1/4 ടീസ്പൂൺ, ഉപ്പ് – ആവശ്യത്തിന്.
ആദ്യം വെണ്ടക്ക വൃത്തിയായി കഴുകി എടുക്കുക. ശേഷം വട്ടത്തിൽ അരിഞ്ഞെടുക്കുക. പിന്നീട് ചെറിയ ഉള്ളി ചെറുതായി അരിഞ്ഞ് ഒന്ന് ചതച്ചെടുക്കുക. ശേഷം ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. പാൻ ചൂടായി വരുമ്പോൾ അതിൽ വെളിച്ചെണ്ണ ഒഴിക്കുക.
ശേഷം ചെറിയ ഉള്ളിയും കറിവേപ്പിലയും ചേർക്കുക. ചെറിയ ഉള്ളി ഇല്ലെങ്കിൽ ഉള്ളി ഉപയോഗിക്കാവുന്നതാണ്. എന്നാൽ ചെറിയ ഉള്ളി ഉപയോഗിക്കുന്നതാണ് രുചി കൂടുതൽ ഉണ്ടാവുക. ഈ ചെറിയ ഉള്ളി ചേർത്ത ശേഷം വഴറ്റുക. കുറച്ച് വഴന്ന് വരുമ്പോൾ അതിൽ ചില്ലി ഫ്ലെയ്ക്ക്സ് അതായത് കായ്മുളക് ക്രഷ് ചെയ്തത് ചേർക്കുക. ഇനി വഴറ്റുക. പിന്നീട് അരിഞ്ഞുവച്ച വെണ്ടക്ക ചേർക്കുക.പാകത്തിന് ഉപ്പ് ചേർത്ത് വഴറ്റുക. നല്ല വണ്ണം വഴറ്റി എടുക്കുക. ശേഷം മഞ്ഞൾപൊടി ചേർക്കുക. നല്ല രീതിയിൽ വഴറ്റി എടുക്കുക. മൂടിവയ്ക്കുക.
ശേഷം പാകമായോ നോക്കി ഇറക്കി വയ്ക്കുക. അങ്ങനെ രുചികരമായ വെണ്ടക്കമെഴുക്കുപുരട്ടി റെഡി. എല്ലാവരും ഇതുപോലെ രുചികരമായ വെണ്ടക്ക മെഴുക്കുപുരട്ടി തയ്യാറാക്കി നോക്കൂ. തീർച്ചയായും ഇഷ്ടപ്പെടും.