ഈയൊരു ചിക്കൻ കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ ഇന്ന് തന്നെ തയ്യാറാക്കൂ. കാന്താരി ചിക്കൻ കറി.

ചിക്കൻ്റെ വ്യത്യസ്തമായ ഒരു രസിപ്പി നമുക്ക്പരിചയപ്പെടാം. അധികം ആരും ഉണ്ടാക്കാത്ത കാന്താരി ചിക്കനാണ് ഇന്ന് ഉണ്ടാക്കുന്നത്. എന്നാൽ ഈയൊരു ചിക്കൻ കറി ഉണ്ടാക്കാൻ എന്തൊക്കെ വേണമെന്ന് നോക്കാം.

ചിക്കൻ – 1 കിലോ, ചെറിയ ഉള്ളി – 4 എണ്ണം, കാന്താരി – 14 എണ്ണം, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, വെളുത്തുള്ളി – 5 എണ്ണം, ഇഞ്ചി – ചെറിയ കഷണം, വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ, മല്ലിപ്പൊടി – 2 ടീസ്പൂൺ, അണ്ടിപരിപ്പ് – 6 എണ്ണം, തേങ്ങ ചിരവിയത് – 4 ടേബിൾ സ്പൂൺ, വെള്ളം – 1 കപ്പ്, ഉപ്പ്, ഗരംമസാല – 1 ടീസ്പൂൺ, കറിവേപ്പില.ഇത്രയും ചേരുവകൾ കൊണ്ട് നമുക്ക് തയ്യാറാക്കി എടുക്കുക

ആദ്യം ചിക്കൻ വൃത്തിയായി കഴുകി എടുക്കുക. ശേഷം ചിക്കൻ ഒരു ബൗളിൽ ഇട്ട് വയ്ക്കുക. ഇനി മിക്സിയുടെ ജാറെടുത്ത് അതിൽ കാന്താരിയും, വെളുത്തുള്ളിയും, ഇഞ്ചിയും കൂടി ഒന്ന് അരച്ചെടുക്കുക. അതുപോലെ ഒരു മിക്സിയിൽ തേങ്ങ ചിരവിയതും, അണ്ടിപരിപ്പും ചേർത്ത് അരച്ചു വയ്ക്കുക. കാന്താരി ഇല്ലെങ്കിൽ പച്ചമുളക് ഉപയോഗിച്ചും ഉണ്ടാക്കാം. ഇനി ഈ അരച്ചെടുത്ത പേസ്റ്റ് ചിക്കനിൽ ചേർത്ത് മിക്സാക്കി വയ്ക്കുക.

ഒരു 20 മിനുട്ടെങ്കിലും അങ്ങനെ വയ്ക്കുക. ശേഷം ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് വയ്ക്കുക. ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. പിന്നെ ഗ്യാസ് ഓണാക്കിയ ശേഷം അതിൽ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിൽ ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് വഴറ്റുക. കുറച്ച് ഉപ്പ് ചേർത്ത് വഴന്നു വരുമ്പോൾ അതിൽ മസാലകളായ മഞ്ഞൾ പൊടിയും, മല്ലിപ്പൊടിയും ചേർക്കുക. അതിൻ്റെ പച്ചമണം മാറിയശേഷം മിക്സാക്കിയ ചിക്കൻ ചേർക്കുക. വഴറ്റുക. ശേഷം മൂടിവയ്ക്കുക. വെള്ളം ഒഴിക്കേണ്ടതില്ല. ചിക്കനിൽ നിന്ന് തന്നെ വെള്ളം വരാം. ഇടയ്ക്കിടയ്ക്ക് ഇളക്കി കൊണ്ടിരിക്കുക. ഇനി നമുക്ക് അരച്ചു വച്ച തേങ്ങയും അണ്ടിപരിപ്പ് അരച്ചതും ഒഴിക്കുക. ശേഷം മിക്സാക്കി ലോ ഫ്ലെയ്മിൽ വഴറ്റുക.

ഒരു 15 മിനുട്ടെങ്കിലും വയ്ക്കുക. വഴന്നു വരുമ്പോൾ ഗരംമസാലയും കുറച്ച് ഉപ്പും ചേർക്കുക. ശേഷം മല്ലി ചപ്പ് അരിഞ്ഞത് ചേർത്ത് ഇറക്കി വയ്ക്കുക. അങ്ങനെ നമ്മുടെ രുചികരമായ കാന്താരി ചിക്കൻ റെഡി. ഒരു വ്യത്യസ്ത രുചി ആരാണ് ഇഷ്ടപ്പെടാത്തത്. അതിനാൽ ഈയൊരു രെസിപ്പി എല്ലാവരും ട്രൈ ചെയ്തു നോക്കൂ.