പാസ്ത എന്നത് ഇന്നത്തെ കുട്ടികളുടെ ഫേവറൈറ്റ് ഫുഡാണ്. കുട്ടികൾക്ക് അത് കിട്ടിയാൽ ഒന്നും വേണ്ട. പല തരത്തിലുള്ള പാസ്ത ലഭ്യമാണ്. എന്നാൽ ഇന്ന് ഞാൻ ഉണ്ടാക്കുന്നത് മാക്രോണി പാസ്തയാണ്. അതിന് എന്തൊക്കെയാണ് വേണ്ടതെന്ന് നോക്കാം.
മാക്രോണി പാസ്ത – 1.5 കപ്പ് , പച്ചമുളക് – 2, ഉള്ളി – അര കപ്പ് ,കാപ്സിക്കം _ കാൽ കപ്പ് , കാരറ്റ് _ കാൽ കപ്പ് ,മഷ്റൂം _ കാൽ കപ്പ് , ബീൻസ് – കാൽ കപ്പ്, തക്കാളി – ഒരു കപ്പ് , മുളക് പൊടി – കാൽ ടീ സ്പൂൺ, കുരുമുളക് പൊടി – കാൽ ടീസ്പൂൺ , ഖരം മസാല’ – കാൽ ടീ സ്പൂൺ, മാഗി മാജിക് മസാല _ 1 ചെറിയ പേക്ക്, ടൊമാറ്റോ കെച്ചപ്പ് – 2 ടേബിൾ സ്പൂൺ, ഉള്ളി തണ്ട്, എണ്ണ, ഉപ്പ് ,വെള്ളം.
ആദ്യം തന്നെ ഒരു പാത്രമെടുത്ത് ഗ്യാസിൽ വയ്ക്കുക.അതിൽ വെള്ളം ഒഴിക്കുക. ഗ്യാസ് ഓണാക്കുക. ശേഷം അതിൽ മാക്രോണി പാസ്തയും കുറച്ച് വെള്ളവുമിട്ട് തിളപ്പിക്കുക.തിളച്ച് കഴിഞ്ഞ് 2മിനുട്ട് കഴിഞ്ഞ് ഓഫാക്കുക. ഒരു അരിപ്പയെടുത്ത് വെള്ളം അരിച്ചെടുക്കുക. പിന്നീട് ഒരു കടായ് വയ്ക്കുക.അതിൽ എണ്ണ ഒഴിക്കുക. പിന്നിട് അതിൽ .
ചെറിയ കഷണങ്ങളായി അരിഞ്ഞുവച്ച ഉള്ളി ഇടുക. ഉള്ളി വാടിയ ശേഷം പച്ചമുളക്, കാപ്സിക്കം, മഷ്റൂം, ബീൻസ്, കാരറ്റ് എന്നിവ ഇടുക. കുറച്ച് ഉപ്പ് ചേർക്കുക. അതൊക്കെ ഒന്ന് വാടിയ ശേഷം മസാലകൾ ചേർത്ത് കൊടുക്കുക. മുളക് പൊടി, കുരുമുളക് പൊടി, ഖരം മസാല എന്നിവ. നല്ലവണ്ണം വഴറ്റുക. ശേഷം മാഗി മാജിക് മസാല ചേർക്കുക. പിന്നെ ചെറുതായി അരിഞ്ഞ തക്കാളി ചേർത്തു കൊടുക്കുക. എല്ലാം മിക്സായി സോഫ്റ്റായ ശേഷം അതിൽ വേവിച്ചു വച്ച മാക്രോണി ചേർക്കുക. ശേഷം ഗ്യാസ് ഓഫ് ചെയ്യുക.
മാക്രോണി പാസ്ത ചേർത്ത ശേഷം അതിൽ ടൊമാറ്റോ കെച്ചപ്പ് ചേർക്കുക. പിന്നെ ഉള്ളി തണ്ട് ചേർക്കുക. ഇത് നിർബന്ധമില്ല. ഇത് ചേർത്തില്ലെങ്കിലും രുചിയൊക്കെ യുണ്ടാവും. ഇത് ചേർത്തു കൊടുത്താൽ പ്രത്യേക ടെയ്സ്റ്റ് തോന്നും. പിന്നീട് ചൂടോടെ സെർവ്വിംങ് പാത്രത്തിൽ ഇട്ട് കഴിക്കാം.