ബ്രേക്ക്‌ ഫാസ്റ്റിന് ഒരു അടിപൊളി മാഗ്ഗി ദോശ. ആരും പറയാതെ തന്നെ മുഴുവനും കഴിച്ചിട്ടേ പോകു. അത്രയ്ക്കും ഇഷ്ടമാകും.

രാവിലെ തന്നെ എണ്ണീറ്റുവരുമ്പോൾ കുട്ടികൾക്ക് വല്ലതും കഴിക്കാനൊക്കെ നല്ല മടിയായിരിക്കും അല്ലേ. എത്ര നിർബന്ധിച്ചാലും ചില ദിവസം ഒന്നും കഴിക്കില്ല ചില വാശിക്കാർ. എന്ത് ഉണ്ടാക്കി കൊടുത്താലും അവർക്ക് ഇഷ്ടമാവുകയും ഇല്ലല്ലോ. ഇങ്ങനെ വാശിയുള്ള കുട്ടികളെ മനസ് പിടിച്ചു കഴിക്കാൻ പറ്റുന്ന ഒരു ഭക്ഷണമാണ് മാഗ്ഗി ദോശ. വളരെ എളുപ്പത്തിൽ ഉണ്ടാകുകയും ചെയ്യാം.

സാധാരണ ദോശ ഉണ്ടാക്കുന്നത് പോലെ പച്ചരിയും, ഉഴുന്നും കൂടെ നന്നായി അരച്ചെടുക്കുക. ഇപ്പോ ഇൻസ്റ്റന്റ് ദോശ കൂട്ടൊക്കെ കിട്ടും. ഏതായാലും മതി. വേഗം ഉണ്ടാക്കാൻ ഉള്ളതല്ലേ. ആദ്യം നല്ലൊരു ദോശ ചുടുക. ഒരു പാനിൽ കുറച്ച് ബട്ടർ ഇട്ട് അതിലേക്ക് മാഗ്ഗി ഇടുക. കുറച്ച് വെള്ളത്തിൽ വേവിക്കുക. മാഗ്ഗി മസാലയും ചേർക്കുക. എന്നിട്ട് നന്നായി വെള്ളമൊക്കെ വറ്റിച്ചു വേവിച്ചെടുക്കുക.

ദോശയുടെ മുകളിൽ ബട്ടർ തേച്ചു കൊടുക്കുക. അതിനു മുകളിലായി ഈ ഉണ്ടാക്കി വച്ചിരിക്കുന്ന മാഗിയും ചേർക്കുക. ഈ മസാലദോശ ഉണ്ടാക്കുന്നത് പോലെ. എന്നിട്ട് അതിന് മുകളിലായി കുറച്ചു ബട്ടർ ചുരണ്ടി ചേർക്കുക.

എന്നിട്ട് നടു മടക്കി വെക്കുക. മാഗി ദോശ തയ്യാർ ! ഇനി കുട്ടികൾ എണീറ്റു വരുമ്പോൾ ഇതൊന്ന് കൊടുത്ത് നോക്കൂ.. അവർ ആരും പറയാതെ തന്നെ മുഴുവനും കഴിച്ചിട്ടേ പോകു. അത്രയ്ക്കും ഇഷ്ടമാകും. ഇനി എല്ലാ ദിവസവും ഇങ്ങനെ തന്നെ മതി എന്നൊക്കെ പറയും. . ഒന്ന് ചെയ്തു നോക്കാൻ മറക്കല്ലേ.. അഭിപ്രായം പറയണേ.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →