ഫ്രൈഡ് മാഗി മസാല ഇതുപോലെ കഴിച്ചിട്ടുണ്ടോ. ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കു. പിന്നെ ഇങ്ങനെ മാത്രമേ തയ്യാറാക്കൂ.


മാഗി എങ്ങനെ ഉണ്ടാക്കിയാലും രുചികരമാണ്. എന്നാൽ ഇതുപോലെയൊന്ന് ട്രൈ ചെയ്തു നോക്കു. വളരെ എളുപ്പവുമാണ്. എന്നാൽ രുചി ഇരട്ടിയുമാണ്. വ്യത്യസ്തമായി എങ്ങനെ ഇതുപോലെ ഉണ്ടാക്കാമെന്ന് നമുക്ക് നോക്കാം. അതിന് വേണ്ട ചേരുവകൾ ഇതൊക്കെയാണ്.

മാഗി- 2 ചെറിയ പേക്ക്,വെളുത്തുള്ളി – 3 എണ്ണം, ഉള്ളി – 1 എണ്ണം,കാരറ്റ് – 1 ചെറുത്, കാപ്സിക്കം – 1 ചെറുത്, തക്കാളി- ,കുരുമുളക് പൊടി – 1/2 ടീസ്പൂൺ, മല്ലിപ്പൊടി – 1 ടീസ്പൂൺ, മാഗ്ഗി മസാല പൊടി – 1 ചെറിയ പേക്ക്, എണ്ണ – 2 ടേബിൾ സ്പൂൺ, ടൊമാറ്റോ സോസ് – 2 ടേബിൾ സ്പൂൺ, ഇത്രയും ചേരുവകൾ കൊണ്ട് നമുക്ക് ടേസ്റ്റി മാഗ്ഗി മസാല തയ്യാറാക്കാം.

ആദ്യം പച്ചക്കറികൾ മുറിച്ച് വയ്ക്കുക. ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ചൂടായി വരുമ്പോൾ എണ്ണ ചേർക്കുക. എണ്ണ ചൂടാവുമ്പോൾ ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേർക്കുക. ശേഷം ഉള്ളി ചെറുതായി അരിഞ്ഞ് ചേർക്കുക. പിന്നെ ഉപ്പ് ചേർത്ത് വഴറ്റുക. വഴന്നു വരുമ്പോൾ ചെറുതായി അരിഞ്ഞ കാരറ്റ് ചേർക്കുക.

പിന്നീട് നീളത്തിൽ ചെറുതായി അരിഞ്ഞ കാപ്സിക്കം ചേർക്കുക. പാകത്തിന് ഉപ്പു കൂടി ചേർക്കാം. ശേഷം മസാലകളായ മല്ലിപ്പൊടി, കുരുമുളക് പൊടിയും ചേർക്കുക. ശേഷം മാഗ്ഗി മസാല ചേർക്കുക. മാഗ്ഗി മസാല ഇഷ്ടമില്ലെങ്കിൽ ചേർക്കേണ്ടതില്ല. മസാല കുറച്ച് ചേർക്കാൻ ഇഷ്ടമാണെങ്കിൽ ചേർക്കാം. ഇവിടെ ഒരു പാക്ക് ചേർത്തിട്ടുണ്ട്. മിക്സാക്കുക. ശേഷം ടൊമാറ്റോ സോസ് കൂടി ചേർത്ത് മിക്സാക്കുക. അപ്പോഴേക്കും ഒരു ബൗളിൽ വെള്ളം തിളപ്പിച്ചെടുക്കുക.

അതിൽ മാഗ്ഗിയുടെ രണ്ട് പേക്കുകൾ പൊട്ടിച്ച് ചേർക്കുക. മിക്സാക്കുക. ഒരു മൂന്ന് മിനുട്ടെങ്കിലും വേവിച്ച ശേഷം അതിൽ നിന്നെടുത്ത് മസാല മിക്സിൽ ചേർക്കുക. നല്ല രീതിയിൽ മിക്സാക്കുക. ശേഷം സെർവ്വിംങ്ങ് പാത്രത്തിലേക്ക് മാറ്റുക. അങ്ങനെ നമ്മുടെ രുചികരമായ ഫ്രൈഡ് മാഗി മസാല റെഡി. ഇത് പോലെ ഒന്ന് ട്രൈ ചെയ്തു നോക്കു.