ഇനി മാമ്പഴക്കാലം തുടങ്ങുകയല്ലേ.. തനിനാടൻ രുചിയിൽ മാമ്പഴ പുളിശ്ശേരി ഉണ്ടാക്കാം ഒരിക്കലും മറക്കാത്ത സ്വാദോടെ

മാമ്പഴ പുളിശ്ശേരിയൊക്കെ നമ്മുടെ സദ്യയുടെ സ്പെഷലാണ്. നല്ല രുചികരമായ ഒരു പുളിശ്ശേരിയാണ് മാമ്പഴ പുളിശ്ശേരി. വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും. അതിന് എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.
മാമ്പഴം – 4 എണ്ണം, തേങ്ങ -1/2 മുറി, മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ, മുളക് പൊടി – 1 ടീസ്പൂൺ, പച്ചമുളക് – 5 എണ്ണം, കറിവേപ്പില ,തേങ്ങ – 1 കപ്പ്, തൈര് – 2 ടീസ്പൂൺ, ജീരകം – 1 ടീസ്പൂൺ, കടുക് – 1/2 ടീസ്പൂൺ, കായ് മുളക് – 2 എണ്ണം, ഉലുവ – 1/4 ടീസ്പൂൺ, വെള്ളം.

ആദ്യം മാങ്ങ കഴുകി അതിൻ്റെ തോൽ ഒക്കെ കളഞ്ഞ് കട്ട് ചെയ്യാതെ ഒരു മൺചട്ടിയിൽ ഇട്ടുകൊടുക്കുക. പിന്നെ അതിൽ കുറച്ച് വെള്ളം ഒഴിക്കുക. ശേഷം മഞ്ഞൾ പൊടി, മുളക് പൊടി, കറിവേപ്പില, പച്ചമുളക് 4 എണ്ണം ചേർക്കുക. കുറച്ച് ഉപ്പും കൂടി ചേർത്ത് ഇളക്കുക. ശേഷം ഗ്യാസ് ഓണാക്കുക. മൂടിവച്ച് ഒരു 10 മിനുട്ട് ലോ ഫ്ലെയ് മിൽ വേവിക്കുക. ശേഷം മിക്സിയുടെ ജാറിൽ തേങ്ങ ചേർക്കുക. പിന്നെ അതിൽ തൈര്, ജീരകം, ഒരു പച്ചമുളക് എന്നിവ ചേർത്ത് അരച്ചെടുക്കുക.

ശേഷം മാങ്ങ പാകമായോ എന്ന് തുറന്നു നോക്കുക.വെള്ളം ഉണ്ടെങ്കിൽ കുറച്ച് വറ്റിക്കുക. പിന്നീട് നമ്മൾ അരച്ചു വച്ച തേങ്ങ അതിൽ ഒഴിക്കുക. തിളപ്പിക്കുക. വെള്ളം പോലെ ആവരുത്. പിന്നീട് അത് തിളച്ച ശേഷം 2 ടീസ്പൂൺ തൈര് ഒഴിക്കുക. തൈര് ഒഴിച്ചാൽ തിളക്കേണ്ടതില്ല. ഇറക്കി വയ്ക്കാം. പിന്നീട് ചെറിയൊരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ എണ്ണ ഒഴിക്കുക എണ്ണ ചൂടായ ശേഷം അതിൽ കടു ക് ചേർക്കുക. കടുക് പൊട്ടി വന്നാൽ ഉലുവ ചേർക്കുക. പിന്നീട് കായ് മുളക് ചേർക്കുക.

കറിവേപ്പില ചേർക്കുക. ഇതെടുത്ത് പുളിശ്ശേരിയിൽ ഒഴിക്കുക. നല്ല സൂപ്പർ മാമ്പഴ പുളിശ്ശേരി റെഡി. ഇതുപോലെ ഒരു മാമ്പഴ പുളിശ്ശേരി തയ്യാറാക്കി നോക്കൂ. സൂപ്പർ രുചിയാണ്. നമ്മൾ മലയാളികൾക്ക് ഇതൊക്കെ കിട്ടിയാൽ പിന്നെ ഒന്നും വേണ്ട..

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →