പല തരത്തിലുള്ള ലെസ്സികൾ നമുക്കറിയാം. ഇന്ന് ആദ്യം ഉണ്ടാക്കാൻ പോവുന്നത് മാംഗോ ലസ്സിയാണ്. കാരണം ഇപ്പോൾ മാംഗോയുടെ സീസണാണല്ലോ. അതു കൊണ്ട് സീസണിൽ ഉണ്ടാവുന്ന ഫ്രൂട്ട്സ് സീസൺ ടൈമിൽ തന്നെ കഴിക്കാൻ ശ്രമിക്കുക. അപ്പോൾ മാംഗോ ലസിക്ക് വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം. മാങ്ങ_ 5 എണ്ണം, പഞ്ചസാര – അര കപ്പ്, തൈര് – 400 ഗ്രാം ,ഐസ് കട്ട – 8 എണ്ണം, ബദാം അണ്ടിപരിപ്പ് പിസ്ത ക്രഷ് ചെയ്തത് – കുറച്ച് ,വെള്ളം – അര കപ്പ്.
ഇത്തരം ചേരുവകൾ കൊണ്ട് രുചികരമായ ലസ്സിയുണ്ടാക്കാം. ആദ്യം മാങ്ങകൾ നല്ലവണ്ണം കഴുകിയതിനു ശേഷം അതിൻ്റെ തോൽകളയുക. പിന്നെ ചെറിയ കഷണങ്ങളായി മുറിക്കുക. മുറിച്ച കഷണങ്ങൾ ഓരോന്നായി മിക്സിയുടെ ജാറിലിടുക. അതിലേക്ക് ഐസ് കട്ടയും, പഞ്ചസാരയും, കൂടാതെ പുളി കുറഞ്ഞ നല്ല കട്ട തൈരും ,വെള്ളവുംചേർത്ത് നന്നായി അടിക്കുക. നല്ല ജൂസ് പരുവം ആവണം. പിന്നീട് ലെസി ഒഴിച്ചു വയ്ക്കാൻ ഗ്ലാസ് എടുക്കുക.അതിൽ ആദ്യം കുറച്ച് മാങ്ങയുടെ ക്ഷണങ്ങൾ ചെറിയ കഷണങ്ങളായി അരിഞ്ഞ് ഇടുക. പിന്നെ ലെസി ഒഴിക്കുക. മുകളിലായി ക്രഷ് ചെയ്ത് വച്ച ബദാം , അണ്ടിപരിപ്പ്, പിസ്ത എന്നിവ ഇടുക.
സ്വീറ്റ് ലെസ്സി ഉണ്ടാക്കാൻ എന്തൊക്കെ വേണമെന്ന് നോക്കാം. തൈര് – 1 കപ്പ്, വെള്ളം – കാൽ കപ്പ് , പഞ്ചസാര – 2 ടേബിൾ സ്പൂൺ, പിന്നെ ക്രഷ് ചെയ്ത ബദാം , അണ്ടിപരിപ്പ് ,പിസ്ത. മിക്സിയുടെ ജാറിൽ തൈര്, വെള്ളം, പഞ്ചസാര ഇവയിട്ട് നന്നായി അടിക്കുക. പിന്നീട് ലെസ്സി ഒരു ഗ്ലാസിലേക്ക് ഒഴിക്കുക. അതിൻ്റെ മുകളിലായി ക്രഷ് ചെയ്തത് ഇട്ട് കൊടുക്കുക. വളരെ ടേസ്റ്റിയായ രണ്ട് ലെസ്സികളും ഉണ്ടാക്കി നോക്കൂ. ചൂടു സമയത്ത് ഇത് കുടിക്കാൻ വളരെ സ്റ്റോണ്.