ഇന്നൊരു വ്യത്യസ്തമായ ഒരു പപ്പടം ഉണ്ടാക്കാം. ആരും ഇഷ്ടപ്പെടും മാങ്ങ പപ്പടം

പപ്പടം എല്ലാവർക്കും ഇഷ്ടമാണല്ലേ? നോൺ വെജ് ഇല്ലാത്ത സദ്യ ആണെങ്കിൽ പപ്പടം കൂടിയേ തീരൂ അല്ലേ. ഇന്നൊരു സ്പെഷൽ പപ്പടം ഉണ്ടാക്കാം. മധുരിക്കുന്ന പപ്പടം മാങ്ങ പപ്പടം ! അധികം സാധനങ്ങൾ ഒന്നും വേണ്ട. വേഗത്തിൽ തയ്യാറാക്കുകയും ചെയ്യാം. കുട്ടികൾക്ക് ഇതൊക്കെ കിട്ടിയാൽ പിന്നെ ഒന്നും വേണ്ടി വരില്ല. ഇതുണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നമുക്ക് നോക്കാം.

മാങ്ങ _ 500 ഗ്രാം, പഞ്ചസാര – 100 ഗ്രാം, ഏലക്കായ പ്പൊടി – 1/3 ടീസ്പൂൺ, പശുവിൻ നെയ്യ് / എണ്ണ – 2 ടീസ്പൂൺ.

ആദ്യം മാങ്ങ എടുത്ത് കഴുകി അതിൻ്റെ തോൽ കളഞ്ഞെടുക്കുക. പിന്നെ മാങ്ങ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. അത് മിക്സിയുടെ ജാറിലിട്ട് സോഫ്റ്റായി അരച്ചെടുക്കുക. അത് ഒരു പാനിൽ ഒഴിക്കുക. ശേഷം ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. പഞ്ചസാര ചേർക്കുക. ശേഷം ലോ ഫ്ലെയ് മിൽ ചൂടാക്കുക. ഇളക്കി കൊണ്ടിരിക്കുക. ഇളക്കിയില്ലെങ്കിൽ കരിഞ്ഞു പോവും. ശേഷം അതിൽ ഏലക്കായ് പൊടി ചേർക്കുക. കുറച്ച് കട്ടി ആയശേഷം ഗ്യാസ് ഓഫാക്കുക. പിന്നീട് ഒരു പരന്ന പാത്രം എടുക്കുക. ചോറ് കഴിക്കുന്ന പരന്ന പാത്രം ആണ് നല്ലത്. എണ്ണ തടവുക. അല്ലെങ്കിൽ നെയ്യ് തടവുക. അതിൽ തയ്യാറാക്കി വച്ച  മാങ്ങ മിക്സ് ഒഴിച്ച് കൊടുക്കുക. ശേഷം നേരിയ രീതിയിൽ പരത്തി വയ്ക്കുക. കട്ടിയിൽ ആവരുത്.

ശേഷം ഉണക്കിയെടുക്കണം. അതിന് വെയിലത്ത് വച്ച് ഉണക്കിയെടുക്കണം. 2 ദിവസത്തെ വെയിൽ കൊണ്ടു കഴിഞ്ഞാൽ ഉണങ്ങും. ഉണങ്ങിയാൽ കേടുകൂടാതെ കുറച്ചു കാലം സൂക്ഷിക്കാം. ശേഷം ഇത് നമുക്ക് ഇഷ്ടമുള്ള ഷെയ്പ്പിൽ മുറിച്ചെടുക്കണം. ആദ്യം അത് ഇളക്കിയെടുത്ത് കഷണങ്ങളായി മുറിച്ചെടുക്കുക. അതൊരു മൂടി ടൈറ്റുള്ള പാത്രത്തിൽ ഇട്ട് മൂടിവയ്ക്കുക. ആവശ്യമുള്ളപ്പോൾ എടുത്ത് കഴിക്കാം.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →