അറേബ്യൻ സ്പെഷൽ വിഭവം നാം കൂടുതലായും ഉണ്ടാക്കുന്നത് റമദാൻ സമയത്താണ്. എന്നാൽ ഈ വിഭവം നമുക്ക് ബ്രേക്ക്ഫാസ്റ്റായി കഴിക്കാൻ വളരെ രുചികരമാണ്. അതു കൊണ്ട് വ്യത്യസ്തമായ ഒരു ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇതുപോലത്തെ ബ്രേക്ക് ഫാസ്റ്റ് നമുക്ക് ഉണ്ടാക്കാം. അപ്പോൾ നമ്മുടെ മസൂബ് ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.
ചപ്പാത്തി – 6 എണ്ണം, പഴം -4 എണ്ണം, ഫ്രഷ് ക്രീം – 200ഗ്രാം, ചീസ് – കുറച്ച്, തേൻ – കുറച്ച്, ഫ്രൂട്ട്സ്സ് – കുറച്ച്. ഇത്രയും കുറച്ച് ചേരുവകൾ കൊണ്ട് നമുക്ക് പെട്ടെന്ന് തന്നെ തയ്യാറാക്കിയെടുക്കാം. ഇനി നമുക്ക് ഉണ്ടാക്കുന്ന പ്രക്രിയയിലേക്ക് കടക്കാം. ആദ്യം 6 ചപ്പാത്തിയെടുക്കുക. ഒന്നുകിൽ ചപ്പാത്തി ഉണ്ടാക്കുക. അല്ലെങ്കിൽ തലേ ദിവസം ഉണ്ടാക്കിയതും ഉപയോഗിക്കാം. ഉണ്ടാക്കുമ്പോഴാണ് ചപ്പാത്തി ഉണ്ടാക്കുന്നതെങ്കിൽ 6 ചപ്പാത്തി പരത്തി എടുക്കുക.
ആദ്യം ചപ്പാത്തി എടുത്ത് മിക്സിയുടെ ജാറിലിട്ട് ഒന്ന് അടിച്ചെടുക്കുക. ശേഷം 4 പഴമെടുത്ത് ബൗളിലിട്ട് ഫോർക്ക് കൊണ്ട് അടിച്ചെടുക്കുക. പിന്നെ ഒരു ബൗളിൽ പഴം ചേർക്കുക. പിന്നെ ചപ്പാത്തി പൊടിച്ചത് ചേർക്കുക. പിന്നീട് ഫ്രെഷ് ക്രീം ഒഴിക്കുക. മിക്സാക്കുക.
ഇനി ഒരു സെർവ്വിംങ്ങ് പാത്രത്തിൽ മാറ്റുക. ശേഷം അതിൻ്റെ മുകളിൽ ഫ്രഷ് ക്രീം ഒഴിക്കുക. പിന്നെ തേൻ ഒഴിക്കുക. ശേഷം ചീസ് ഗ്രേറ്റ് ചെയ്തിടുക. പിന്നെ അതിൻ്റെ മുകളിലായി ഡെക്കറേറ്റ് ചെയ്യാൻ ഡ്രൈ ഫ്രൂട്ട്സ് ഇട്ട് കൊടുക്കുക. അങ്ങനെ നമ്മുടെ ഹെൽത്തി ടേസ്റ്റി ബ്രേക്ക് ഫാസ്റ്റ് റെഡി. ഇതിൽ കേൾക്കുമ്പോൾ അത്ര ടേസ്റ്റ് ഉണ്ടാവുമെന്ന് തോന്നില്ലെങ്കിലും കഴിക്കുമ്പോൾ സൂപ്പർ ടേസ്റ്റാണ്.