മത്തി മുളകിട്ടത്

നല്ല കിടിലൻ കുടംപുളിയിട്ടുവച്ച എരിവുള്ള മത്തി മുളകിട്ടത്. ഇതാ പണ്ട് നമ്മൾ കഴിച്ചിരുന്ന അതേ രുചിയോടെ ഉണ്ടാക്കാം.

മത്തി മുളകിട്ടത് എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നുണ്ട് അല്ലെ… തട്ടുകടകളിലെ ഒഴിച്ചുകൂടാനാവാതൊരു ഒരു വിഭവം കൂടെയാണ് മത്തി. മത്തി മുളകിട്ടതാണ് ഇതിൽ ഏറ്റവും മുമ്പൻ. നല്ല കുടമ്പുളിയിട്ടു വച്ച മത്തി മുളകിട്ടത്. അപ്പോ ഉണ്ടാക്കാം അല്ലേ. എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്നു പറയാം.. മത്തി – 200 ഗ്രാം, സവാള- 1 എണ്ണം , തക്കാളി- 1 എണ്ണം, പച്ചമുളക്- 4 എണ്ണം, കറിവേപ്പില, കുടംപുളി, മുളക് പൊടി – ടീസ്പൂൺ, മഞ്ഞൾ പൊടി- ടീസ്പൂൺ, ഉപ്പ് ആവശ്യത്തിന്, വെളിച്ചെണ്ണ, കടുക്- അര പിടി.

മത്തി മുളകിട്ടത് ഉണ്ടാക്കുന്ന വിധം

മത്തി മുളകിട്ടത് ഉണ്ടാക്കാൻ മൺചട്ടി ആണ് നല്ലത്. അത് ഇല്ലെങ്കിൽ അലുമിനിയം കലം ആയാലും മതി. അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് നല്ലോണം ചൂടായി വരുമ്പോൾ കടുകിട്ട് പൊട്ടിക്കണം. എന്നിട്ട് സവാള, തക്കാളി, പച്ചമുളക്, എന്നിവയും പൊടികളും ചേർക്കണം. നല്ലോണം മൂപ്പിക്കണം. എന്നിട്ട്, പുളി വെള്ളത്തിൽ ഇട്ടുവെച്ചത് ഒഴിച്ച് കൊടുക്കണം. എന്നിട്ട് വെള്ളം തിളച്ചു വരുമ്പോൾ മത്തി കഴുകി വൃത്തിയാക്കിയത് ഇട്ടുകൊടുക്കണം. ആവശ്യത്തിന് ഉപ്പും ചേർക്കണം. വെളിച്ചെണ്ണ അല്പം ചേർക്കുക.

കുറച്ച് നേരം നേരിയ തീയിൽ അടച്ചു വെച്ച് വേവിക്കണം. എന്നിട്ട് മുകളിലായി കറിവേപ്പില ഇട്ടു കൊടുക്കുക. തീ ഓഫ് ആകുന്നതിന് മുൻപായി കുറച്ചു വെളിച്ചെണ്ണ കൂടി മുകളിൽ ഒഴിച്ച് കൊടുക്കക. അപ്പോൾ നല്ല മണം വരും.. നമ്മുടെ മത്തി മുളകിട്ടത് റെഡിയായി. ഇനി നല്ലൊരു പാത്രത്തിലേക്ക് ഒഴിച്ച് എടുക്കാം. നല്ല കിടിലൻ കുടംപുളിയിട്ടുവച്ച എരിവുള്ള മത്തിക്കറി. ഇഷ്ടമായോ എന്ന ചോദ്യം പോലും വേണ്ടാ അല്ലേ.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →

Leave a Reply

Your email address will not be published. Required fields are marked *