നമുക്ക് ഇന്നൊരു മുളകിട്ട നാടൻ മീൻ കറി ഉണ്ടാക്കാം. ഇതു ചോറിന് ഉണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട. അത്രയ്ക്കും രുചിയാണ്. എന്നാൽ ഇത് ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.
മത്സ്യം – 500 ഗ്രാം (അയക്കൂറ), ചെറിയ ഉള്ളി – 10 എണ്ണം, കറിവേപ്പില, ഇഞ്ചി – ഒരു കഷണം, വെളുത്തുള്ളി – 5 എണ്ണം, കുടംപുളി – 2 എണ്ണം, ഉലുവ – 1/4 ടീസ്പൂൺ, തക്കാളി – 1 എണ്ണം, പച്ചമുളക് – 3 എണ്ണം, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, മുളക് പൊടി – 2 ടീസ്പൂൺ, മല്ലിപ്പൊടി – 1ടീസ്പൂൺ, ഉപ്പ് ,വെളിച്ചെണ്ണ.
ആദ്യം മത്സ്യം കഴുകി കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം ഒരു ബൗളിലേക്ക് മാറ്റുക. മത്സും ആയതു കൊണ്ട് മൺചട്ടി ആണ് നല്ലത്. മൺചട്ടി എടുത്ത് ഗ്യാസിൽ വയ്ക്കുക. പിന്നീട് ഗ്യാസ് ഓണാക്കി അതിൽ വെളിച്ചെണ്ണ ഒഴിക്കുക. പിന്നീട് അതിൽ ഉലുവ ചേർക്കുക. ചെറുതായി അരിഞ്ഞ ഉള്ളി ചേർക്കുക. ഫ്രൈ ചെയ്തെടുക്കുക. പിന്നീട് പച്ച മുളകും, കറിവേപ്പിലയും ചേർക്കുക. ശേഷം ഇഞ്ചി ചേർക്കുക. പിന്നെ തക്കാളി ചേർക്കുക. മിക്സാക്കുക. എല്ലാത്തിൻ്റെയും പച്ചമണം മാറുന്നതു വരെ വഴറ്റുക.
പിന്നീട് ഒരു ബൗളിൽ മഞ്ഞൾപ്പൊടി, മുളക് പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് കുറച്ച് വെള്ളം ഒഴിച്ച് മിക്സാക്കുക. ശേഷം ലോ ഫ്ലെയ് മിൽ പച്ച മണം മാറുന്നതു വരെ വഴറ്റുക. പിന്നീട് അതിൽ കുടംപുളി ചേർക്കുക. മിക്സാക്കുക. ശേഷം ഒരു കപ്പ് വെള്ളം ഒഴിക്കുക. തിളച്ചു വരുമ്പോൾ കട്ട് ചെയ്ത് വച്ച മത്സ്യം ചേർക്കുക. ശേഷം ഉപ്പു കൂടി ചേർത്ത് മൂടിവച്ച് ഒരു 10 മിനുട്ട് മീഡിയം ഫ്ലെയ് മിൽ വേവിക്കുക. പിന്നീട് തുറന്നു നോക്കി ഇളക്കി കൊടുത്ത് ലോ ഫ്ലെയ് മിൽ 5 മിനുട്ട് വേവിക്കുക. ശേഷം അതിൻ്റെ രുചി നോക്കുക. പിന്നീട് അതിൽ കുറച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ഇളക്കുക. ഗ്യാസ് ഓഫ് ചെയ്യുക. വെള്ളം ഒക്കെ വറ്റി നല്ല രുചികരമായ മീൻ മുളകിട്ടത് റെഡി.
എല്ലാവരും ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ. ഇതു ഉണ്ടാക്കിയാൽ പിന്നെ ചോറിനും ,ചപ്പാത്തിക്കും, അപ്പത്തിനും, ദോശയ്ക്കും ഒക്കെ ഉപയോഗിക്കാം. വളരെ ഈസിയാണ് ഇതുക്കാൻ. രുചിയാണെങ്കിൽ പറയേണ്ടതില്ല.