സൂപ്പർ ടേസ്റ്റിൽ പാൽ കേക്ക് ഉണ്ടാക്കാം. വളരെ ഈസിയായിട്ട് ഇത് ഉണ്ടാക്കിയെടുക്കാം. അധികം ചേരുവകൾ ഒന്നും തന്നെ വേണ്ട. ഇതുണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നമുക്ക് നോക്കാം.
പഞ്ചസാര – അര കപ്പ്, വെള്ളം – 1 കപ്പ് ,ഗോതമ്പുപൊടി – 1.5 കപ്പ് ,മുട്ട – 1, പാൽപ്പൊടി – 2 ടേബിൾ സ്പൂൺ, പഞ്ചസാരപ്പൊടി – 2 ടേബിൾ സ്പൂൺ ,ബേക്കിംങ് സോഡ _ കാൽ ടീസ്പൂൺ, ഏലക്കായ് പൊടി – അര ടീസ്പൂൺ, ചൂടുവെള്ളം – 2 ടേബിൾ സ്പൂൺ, എണ്ണ – ഫ്രൈ ചെയ്യാൻ., ഉപ്പ് – ഒരു നുള്ള്.
ആദ്യം തന്നെ നമ്മൾ എടുത്തു വച്ചിരിക്കുന്ന പഞ്ചസാര ഒരു സോസ് പാനിൽ ഇടുക. ശേഷം വെള്ളം ഒഴിക്കുക. ശേഷം ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ശേഷം ഉരുക്കിയെടുക്കുക. പഞ്ചസാര വെള്ളം കട്ടിയാവേണ്ടതില്ല. പിന്നീട് പഞ്ചസാര വെള്ളം ആയ ശേഷം അത് ഗ്യാസ് ഓഫാക്കി ഇറക്കി വയ്ക്കുക. പിന്നീട് നമുക്ക് ഗോതമ്പ് പൊടി മിക്സ് ചെയ്തെടുക്കാം. ആദ്യം ഒരു ബൗളിൽ മുട്ട ഒഴിക്കുക. അതിൽ തന്നെ പഞ്ചസാരപ്പൊടിയിടുക. പിന്നെ നെയ്യൊഴിക്കുക. ശേഷം മിക്സ് ചെയ്യുക. പിന്നീട് ഗോതമ്പ് പൊ യും, പാൽ പ്പൊടിയും ചേർത്ത് കൊടുക്കുക. പിന്നീട് ഒരു നുള്ള് ഉപ്പുമിട്ട് മിക്സ് ചെയ്യുക.
പിന്നീട് ഏലക്കായ് പൊടിച്ചതിട്ട് നന്നായി മിക്സ് ചെയ്യുക. ശേഷം കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക. ചപ്പാത്തി കുഴക്കുന്നതു പോലെ കുഴച്ചെടുക്കുക. വെള്ളം ഇല്ലാതെ ഡ്രൈ യായിരിക്കും. അതു കൊണ്ട് കുറച്ച് ഇളം ചൂടുവെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. പിന്നീട് ചപ്പാത്തി പലയെടുത്ത് പരത്തിയെടുക്കുക. ചപ്പാത്തി പരത്തുന്നതു പോലെ പരത്തുക. പക്ഷേ നേർത്ത് വരരുത്. കുറച്ച് കട്ടിയിൽ പരത്തിയെടുക്കുക. പിന്നീട് അത് കത്തി കൊണ്ട് നമ്മൾക്ക് ഇഷ്ടമുള്ള ഷെയ്പ്പിൽ മുറിച്ചെടുക്കാം. ഞാൻ ചതുര ഷെയ്പ്പിലാണ് മുറിച്ചെടുത്തത്.
പിന്നീട് ഒരു ചീന ചട്ടി ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ശേഷം അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം ഈ ഓരോന്നെടുത്ത് എണ്ണയിലിട്ട് ഫ്രൈ ചെയ്ത് എടുക്കുക. കുറച്ച് ബ്രൗൺ കളർ ആവുന്നതു വരെ വറുത്തെടുക്കുക. അപ്പോഴേക്കും നന്മൾ തയ്യാറാക്കി വച്ച പഞ്ചസാര വെള്ളം ഒന്നു ചൂടാക്കിയെടുക്കുക. ഇളം ചൂടായ പഞ്ചസാര വെള്ളത്തിൽ തയ്യാറാക്കി വെച്ച പാൽ കെയ്ക്ക് ഇട്ട് കൊടുക്കുക. എല്ലാ കെയ്ക്കും അങ്ങനെ ഉണ്ടാക്കി പഞ്ചസാര വെള്ളത്തിൽ ഇടുക. കുറച്ച് കഴിഞ്ഞ് എടുത്ത് നോക്കു. സൂപ്പർ ടേസ്റ്റിൽ പാൽ കെയ്ക്ക് കഴിക്കാം. എന്തോരു രുചിയാണെന്നോ. തിന്നാൽ മതിയാവില്ല. എല്ലാവരും തയ്യാറാക്കി നോക്കൂ.