മിൽക്ക് പുഡിംങ്

മുട്ട കൊണ്ടും മുട്ട ഇല്ലാതെയും മിൽക്ക് പുഡിംങ് ഉണ്ടാക്കാം.. സൂപ്പർ രുചിയാണ് കേട്ടോ

ഇന്ന് നമുക്ക് രണ്ടു വിധത്തിലുള്ള മിൽക്ക് പുഡ്ഡിംങ് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ആദ്യം മുട്ട ചേർക്കാത്ത പുഡ്ഡിംങ് നോക്കാം. അതിനെന്തൊക്കെ വേണമെന്ന് നോക്കാം. പാൽ – 3 കപ്പ്, പഞ്ചസാര – 1/2 കപ്പ്, വാനില എസൻസ് – 1 ടീസ്പൂൺ, അഗർ പൗഡർ – 1 ടേബിൾ സ്പൂൺ , വെള്ളം – 1 കപ്പ്, ചോക്ലേറ്റ് പൌഡർ- 1 ടീസ്പൂൺ.

ഇത് ഉണ്ടാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം. ആദ്യം ഗ്യാസിൽ ഒരു പാത്രം വച്ച് അതിൽ 3 കപ്പ് പാൽ ഒഴിക്കുക. പിന്നെ പഞ്ചസാര ഇടുക. ശേഷം അഗർപൗഡർ ഒരു കപ്പ് വെള്ളത്തിൽ കലക്കി ഒഴിക്കുക. പിന്നെ വാനില എസൻസ് ചേർത്ത്  ഇളക്കുക. ലോ ഫ്ലെയ് മിൽ കുറച്ചു കട്ടിയാവുന്നതു വരെ ഇളക്കുക. ശേഷം ഉണ്ടാക്കേണ്ട പാത്രത്തിൽ ഒഴിച്ചു വയ്ക്കുക. പിന്നെ തണിഞ്ഞതിനു ശേഷം അതിൽ ഡ്രൈ ഫ്രൂട്ട്സ് ചിരണ്ടിയത് ഇട്ടു കൊടുക്കാം. നല്ലവണ്ണം തണുത്ത ശേഷം മൂടി വച്ച് ഫ്രിഡ്ജിൽ വയ്ക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് തുറന്നു നോക്കുക. നല്ല സൂപ്പർ പുഡ്ഡിംങ് റെഡി. മുറിച്ച്  കഴിച്ച് നോക്കു. അപാര രുചിയാണെന്ന്..                      

ഇനി മുട്ട കൂട്ടി എങ്ങനെ സൂപ്പർ പുഡ്ഡിംങ് ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. ആദ്യം എന്തൊക്കെ വേണമെന്ന് നോക്കാം. പാൽ – 1/3 കപ്പ് , മുട്ട – 2 എണ്ണം , പഞ്ചസാര – 2 ടേബിൾ സ്പൂൺ, വാനില എസൻസ്, ചോക്ലേറ്റ് പൌഡർ- 1 ടീസ്പൂൺ     

ഉണ്ടാക്കേണ്ടതെങ്ങനെയെന്ന് നോക്കാം. ആദ്യം പാൽ ഒരു ബൗളിൽ ഒഴിച്ച് അതിൽ മുട്ടയും പഞ്ചസാരയും ഇട്ട് ഇളക്കുക. പിന്നീട് വാനില എസൻസ് ചേർക്കുക. എല്ലാം മിക് സാക്കുക. ശേഷം ഒരു പാത്രമെടുത്ത് അതിൽ ബട്ടർ പുരട്ടുക. പിന്നെ തയ്യാറാക്കി വച്ച മിക്സ് ഒഴിക്കുക. പിന്നെ ഒരു കുക്കർ ഗ്യാസിൽ വച്ച് അതിൽ തയ്യാറാക്കി വച്ച പുഡിംഗ് പാത്രം വയ്ക്കുക. കുക്കർ മൂടി ഒരു മൂന്ന് വിസിൽ വരുന്നതുവരെ വയ്ക്കുക. ശേഷം കുറച്ചു തണിഞ്ഞ ശേഷം തുറന്നുക. നല്ല സൂപ്പർ പുഡ്ഡിംങ് റെഡിയായിട്ടുണ്ടാവും.

എല്ലാവരും രണ്ടു പുഡിങ്ങും ഉണ്ടാക്കി നോക്കു. 2 പുഡ്ഡിoങും സൂപ്പർ  രുചിയാണ് കേട്ടോ. വീട്ടിൽ തന്നെ വേഗത്തിൽ തയ്യാറാക്കി നോക്കൂ. ചോക്ലേറ്റ് ടേസ്റ്റ് കിട്ടുന്നതിന് വേണ്ടി പുഡ്ഡിംഗ് ബൗളിൽ ആദ്യം ഒഴിക്കുന്ന മിക്സിൽ ചോക്ലേറ്റ് പൌഡർ മിക്സ് ചെയ്താൽ ചിത്രത്തിലേതു പോലെ പുഡ്ഡിംഗ് തയ്യാറാക്കി എടുക്കാം.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →