നമ്മൾ മലയാളികളുടെ ഇഷ്ടപ്പെട്ട കറികളിൽ ഒന്നാണ് മോര് കറി. ഈ മോര് കറി വളരെ എളുപ്പത്തിൽ തയ്യാറാക്കുകയും ചെയ്യാം. കൂടാതെ ചോറിൻ്റെ കൂടെ ഈ ഒരു മോരു കറി ഉണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട. അപ്പോൾ ടേസ്റ്റിയായ മോരുകറി തയ്യാറാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.
കുമ്പളങ്ങ – , തൈര് – ആവശ്യത്തിന് ,ഇഞ്ചി – ഒരു ചെറിയ കഷണം, ഉള്ളി – ,പച്ചമുളക് – 3 എണ്ണം, വെള്ളം – ആവശ്യത്തിന്, വെളുത്തുള്ളി- 4 എണ്ണം, കായ്മുളക് – 2 എണ്ണം, കടുക് – 1 ടീസ്പൂൺ, കറിവേപ്പില, ഉലുവാപ്പൊടി – ഒരു നുള്ള്, ഉലുവ – 1/4 ടീസ്പൂൺ. ഇതൊക്കെ കൊണ്ട് നമുക്ക് ടേസ്റ്റിമോര് കറി തയ്യാറാക്കാം.
ആദ്യം കുമ്പളങ്ങ തോൽകളഞ്ഞ് കഷണങ്ങളായി മുറിച്ച് എടുക്കുക. ശേഷം വൃത്തിയായി കഴുകി എടുക്കുക. പിന്നീട് ഒരു മൺചട്ടി എടുത്ത് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കിയ ശേഷം വെളിച്ചെണ്ണ ഒഴിക്കുക. ശേഷം അതിൽ ഇഞ്ചിയും, വെളുത്തുള്ളിയും, പച്ചമുളകും, കറിവേപ്പിലയും ചേർത്ത് വഴറ്റുക. പിന്നീട് സവാള ചെറുതായി അരിഞ്ഞത് ചേർക്കുക. ശേഷം നല്ല രീതിയിൽ വഴന്നു വരുമ്പോൾ അതിൽ മഞ്ഞൾപൊടി ചേർത്ത് ഇളക്കി കൊടുക്കുക.
പിന്നീട് അതിൽ ഉലുവാപ്പൊടി ഒരു നുള്ള് ചേർക്കുക. ശേഷം അരിഞ്ഞു വച്ച കുമ്പള ചേർത്ത് ഇളക്കുക. ഇനി ഉപ്പു കൂടി ചേർത്ത് ഇളക്കി മൂടിവച്ച് കുറച്ച് സമയം വേവിച്ചെടുക്കുക. ശേഷം മിക്സിയുടെ ജാറിൽ തൈര് ഇട്ട് അടിച്ചെടുക്കുക. ശേഷം പാകമായ കുമ്പളങ്ങയിൽ ചേർക്കുക. ഇളക്കി യോജിപ്പിക്കുക. തിളപ്പിക്കേണ്ടതില്ല. അപ്പോൾ തന്നെ തീ ഓഫ് ചെയ്യുക. ശേഷം ഇറക്കി വയ്ക്കുക. പിന്നെ താളിക്കാൻ വേണ്ടി ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. ശേഷം വെളിച്ചെണ്ണ ഒഴിക്കുക. ചൂടായി വരുമ്പോൾ കടുക് ചേർത്ത് പൊട്ടിക്കുക.
കടുക് പൊട്ടി വരുമ്പോൾ ഉലുവ ചേർക്കുക. ശേഷം കറിവേപ്പിലയും കായ്മുളകും ചേർത്ത് താളിച്ചത് മോര് കറിയിൽ ഒഴിക്കുക. പിന്നീട് മിക്സാക്കുക. അങ്ങനെ നമ്മുടെ ടേസ്റ്റിയും രുചികരവുമായ കുമ്പളങ്ങ മോര് കറി റെഡി. ചോറിൻ്റെ കൂടെ നമുക്ക് ഈ മോര് കറി കിട്ടിയാൽ പിന്നെ ഒന്നും വേണ്ട. എല്ലാവരും തേങ്ങ അരയ്ക്കാത്ത ഇതു പോലെ ഒരു മോര് കറി തയ്യാറാക്കി നോക്കൂ.