നമുക്ക് ഇന്നൊരു സ്പെഷൽ നോർത്ത് ഇന്ത്യൻ റെസിപ്പി പരിചയപ്പെടാം. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. അതുപോലെ രുചിയുടെ കാര്യത്തിൽ ഒന്നാമനും. അപ്പോൾ ഈ ഒരു രസിപ്പി തയ്യാറാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.
ചിക്കൻ- 1 കിലോ, ഉള്ളി- 3 എണ്ണം, മല്ലി- 1 ടീസ്പൂൺ, ജീരകം-1 ടീസ്പൂൺ, കുരുമുളക്- 1 ടീസ്പൂൺ, കായ്മുളക്-4 എണ്ണം, പച്ചമുളക് – 4 എണ്ണം, ബദാം- 50ഗ്രാം, തൈര് – 1/2 കപ്പ്, പാൽ- 1/2 കപ്പ്, മുളക് പൊടി- 1.5 ടീസ്പൂൺ, മഞ്ഞൾപൊടി – 1 ടീസ്പൂൺ, ഇഞ്ചി പെയ്സ്റ്റ് – 1 ടീസ്പൂൺ, ഉപ്പ്, എണ്ണ- ആവശ്യത്തിന്.
ഇനി നമുക്ക് തയ്യാറാക്കി നോക്കാം. ആദ്യം ചിക്കൻ വൃത്തിയായി കഴുകി ഒരു ബൗളിലിടുക. ശേഷം അതിൽ തൈര്, മുളക് പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് മിക്സാക്കി വയ്ക്കുക. പിന്നെ ഒരു പാനെടുത്ത് ഗ്യാസിൽ വയ്ക്കുക. പാൻ ചൂടായി വരുമ്പോൾ അതിൽ ബദാം, മല്ലി, കുരുമുളക്, ജീരകം, കായ് മുളക് എന്നിവ ചേർത്ത് വഴറ്റി എടുക്കുക. ചൂടായ ശേഷം മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക.
ശേഷം ഒരു പാനെടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിൽ നീളത്തിൽ അരിഞ്ഞെടുത്ത ഉള്ളി ലൈറ്റ് ബ്രൗൺകളർ ആവുന്നതു വരെ ഫ്രൈ ചെയ്തെടുക്കുക. അതെടുത്ത് മാറ്റി വയ്ക്കുക. ശേഷം അതേ പാനിൽ തന്നെ കുറച്ച് കൂടി എണ്ണ ഒഴിച്ച് മിക്സാക്കി വച്ച ചിക്കനെടുത്ത് ഫ്രൈ ചെയ്തെടുക്കുക. പിന്നീട് അതിൽ നമ്മൾ തയ്യാറാക്കിയെടുത്ത മുഗളായി ചിക്കൻ മസാല ചേർത്ത് കൊടുക്കാം. ശേഷം അതിൽ തൈര് കൂടി ചേർത്ത് മിക്സാക്കുക. കുറച്ച് കുറുകി വരുമ്പോൾ അതിൽ പാൽ ഒഴിച്ചു കൊടുക്കുക.4 പച്ചമുളക് ചേർത്ത് മിക്സാക്കുക.
പിന്നീട് നമ്മൾ ഫ്രൈ ചെയ്തെടുത്ത ഉള്ളി ചേർത്ത് മിക്സാക്കി മൂടിവച്ച് ലോ ഫ്ലെയ്മിൽ വേവിക്കുക. 15 മിനുട്ട് കഴിഞ്ഞ് തുറന്ന് നോക്കി പാകമായോ നോക്കുക. ശേഷം കുറച്ച് ചൂടുവെള്ളവും ഉപ്പ് വേണമെങ്കിൽ ഉപ്പും ചേർത്ത് വേവിക്കുക. ശേഷം കുറച്ച് കഴിഞ്ഞ് തുറന്നു നോക്കി മിക്സാക്കുക. അങ്ങനെ നമ്മുടെ സ്പൈസിയും ടേസ്റ്റിയും രുചികരവുമായ മുഗളായി ചിക്കൻ റെഡി.