ഫിഷ് മുളകിട്ടത് കഴിച്ചു മടുത്തോ. എങ്കിലിതാ ഇടിവെട്ട് ചിക്കൻ മുളകിട്ടത്.


മീൻ മുളകിട്ടത് പലർക്കും ഒരു പാട് ഇഷ്ടമുള്ളതാണ്‌. ചിലർക്ക് ഇത് കിട്ടിയാൽ ഒന്നും വേണ്ട. എന്നാൽ മീൻ മാത്രമല്ല ചിക്കനും മുളകിട്ട് കഴിക്കാം വമ്പൻ ടേസ്റ്റോണ്. അപ്പോൾ നമുക്കിന്ന് ഈ ചിക്കൻ മുളകിട്ടത് ഉണ്ടാക്കാം. ഇത് തയ്യാറാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

ചിക്കൻ – 1 കിലോ, മുളക്പൊടി – 11/2 ടേബിൾ സ്പൂൺ, മഞ്ഞൾ പൊടി- 1/4 ടീസ്പൂൺ, ഗരം മസാല – 1/2 ടീസ്പൂൺ, കുരുമുളക്പൊടി – 1 ടീസ്പൂൺ, പച്ചമുളക് – 4 എണ്ണം. ഇഞ്ചി – ചെറിയ കഷണം, തക്കാളി – 3 എണ്ണം, വെളുത്തുള്ളി – 4 എണ്ണം, ഉള്ളി – 2 എണ്ണം, വെളിച്ചെണ്ണ – ആവശ്യത്തിന്, ഉപ്പ്, കറിവേപ്പില.

ഇനി വായിൽ വെള്ളമൂറുന്ന ചിക്കൻ മുളകിട്ടത് തയ്യാറാക്കാം. ആദ്യം ചിക്കൻ വൃത്തിയായി കഴുകി എടുക്കുക. പിന്നെ മുളക് പൊടി ഒന്ന് ചൂടാക്കി എടുക്കുക. ശേഷം ഒരു മൺചട്ടി എടുത്ത് അതിൽ മഞ്ഞൾ പൊടിയും, മുളക് പൊടിയും, അരിഞ്ഞുവച്ച ഉള്ളിയും, തക്കാളിയും ചേർക്കുക. പിന്നെ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയുടെ പെയ്സ്റ്റ് ചേർക്കുക. ഇനി കറിവേപ്പിലയും ഉപ്പും, 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് കൈ കൊണ്ട് നന്നായി മിക്സാക്കുക.

നല്ല രീതിയിൽ മിക്സാക്കിയ ശേഷം കഴുകി വച്ച ചിക്കൻ ചേർത്ത് മിക്സാക്കുക. പിന്നെ ഒരു പാനിലിട്ട് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കി മൂടിവച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കി നോക്കുക. പിന്നെ 1/2 കപ്പ് ചൂടുവെള്ളം ഒഴിച്ച് മൂടിവച്ച് വേവിക്കുക. കുറച്ച് പാകമായി വരുമ്പോൾ അതിൽ ഗരം മസാലയും, കുരുമുളക് പൊടിയും ചേർക്കുക. പിന്നെ മിക്സ് ചെയ്ത് ചിക്കൻ പാകമായോ നോക്കുക. പാകമായ ശേഷം രുചിനോക്കി ഇറക്കി വയ്ക്കുക.

ശേഷം സെർവ്വിംങ്ങ് പാത്രത്തിലേക്ക് മാറ്റി ചോറിൻ്റെ കൂടെയോ, നെയ്ച്ചോറിൻ്റെ കൂടെയോ, പത്തിരിക്കോ, ചപ്പാത്തിക്കോ എന്തിൻ്റെ കൂടെയും കഴിക്കാം. യമ്മി ടേസ്റ്റും ഈസി യുമായ ഈ ചിക്കൻ മുളകിട്ടത് ഒന്ന് ട്രൈ ചെയ്ത് നോക്കു.