മുരിങ്ങ ഇല ഉപ്പേരി ഇങ്ങനെ ഉണ്ടാക്കി നോക്കു. നാവിൽ നിന്ന് രുചി വിട്ടുപോകില്ല..

നാട്ടിൽ സുലഭമായി കിട്ടുന്ന ഏറ്റവും അധികം കാൽസ്യവും അയേണും അടങ്ങിയ ഇലക്കറികളിൽ ഒന്നാണ് മുരിങ്ങ ഇല. ഇത് വച്ച് നമുക്ക് പല രീതിയിൽ തോരൻ ഉണ്ടാകാം. ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് മുരിങ്ങ ഇലയും ചക്കക്കുരുവും ചേർത്ത് ഒരടിപൊളി മുരിങ്ങ ഇല തോരൻ ആണ്.

തയ്യാർ ചെയ്യുന്ന വിധം- മുരിങ്ങ ഇല വറുക്കാൻ ആവിശ്യത്തിന്, ചെറിയ ഉള്ളി – 4 എണ്ണം, പച്ചമുളക് – 3 എണ്ണം, ചക്കക്കുരു -10 എണ്ണം ചെറുതായ് അരിഞ്ഞത്, തേങ്ങ ചിരവിയത് – 1 കപ്പ്, മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ, ഉപ്പ് ആവിശ്യത്തിന്, അരി – 2 സ്പൂൺ, കറിവേപ്പില – 2 തണ്ട്, വെളുത്തുള്ളി – 4 എണ്ണം, വെളിച്ചെണ്ണ – 4 സ്പൂൺ,

തയ്യാർ ചെയ്യുന്ന വിധം- മുരിങ്ങ ഇല്ല എടുക്കുമ്പോൾ എപ്പോഴും ഫ്രഷ് തന്നെ നോക്കി എടുക്കണം ഇല്ലെങ്കിൽ വറുത്തു കഴിഞ്ഞാൽ കയ്പ്പ് രസം ഉണ്ടാകും. പിന്നെ മുരിങ്ങ ഇല കത്തി വച്ച് മുറിച്ചിടുവാൻ പാടില്ല കൈകൊണ്ട് അതിന്റെ തണ്ടിൽ നിന്ന് ഉതിർത്തു ഇടുവാൻ മാത്രമേ ചെയ്യാവു. ഉതിർത്തതിന് ശേഷം വെള്ളത്തിൽ ഇട്ട് നല്ലത് പോലെ കഴുകി എടുക്കുക. അതിനു ശേഷം നേരത്തെ എടുത്തു വച്ചിരിക്കുന്ന ചക്കക്കുരു നന്നായി തൊലി കളയുക അതിന്റെ ഉൾ വശം ഉണ്ടാകാറുള്ള ബ്രൗൺ നിറത്തിൽ ഉള്ള തൊലി അധികം കളയേണ്ട മുഴുവൻ വിറ്റാമിൻ നിറഞ്ഞതാണ്.

ചെറുതായി അരിഞ്ഞ ശേഷം കുക്കറിൽ ഇട്ട് രണ്ടു ഗ്ലാസ്‌ വെള്ളം ആവിശ്യത്തിന് ഉള്ള ഉപ്പും ചേർത്ത ശേഷം രണ്ട് വിസിൽ വരും വരെ വേവാൻ വിടുക. ഗ്യാസ് ഓഫ്‌ ചെയ്തു കുക്കറിന്റെ വിസിൽ കളഞ്ഞു ചക്കക്കുരു ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. അതിനുശേഷം ഒരു ചീനച്ചട്ടി എടുത്തു ഗ്യാസ് അടുപ്പിൽ വയ്ക്കുക കുറച്ചു എണ്ണ ഒഴിച്ച് ചൂടായ ശേഷം കടുക് പൊട്ടിക്കുക അതിലേക്ക് കുറച്ചു അരി കൂടെ ചേർത്ത് പൊട്ടിച്ചു എടുക്കണം. നമ്മുടെ നാട്ടിൽ ഒക്കെ ഇലക്കറികളിൽ ഉണ്ടാകുമ്പോൾ ഇങ്ങനെ അരി കൂടെ വറുത്തു ഇടുന്നത് ഒരു പ്രത്യകത ആണ് തോരൻ കഴിക്കുമ്പോൾ ഇടക്ക് ഇടക്ക് ഇത് കടിക്കാൻ കിട്ടുന്നത് ഒരു പ്രത്യക ടേസ്റ്റ് ആണ്. ഇതിലേക്ക് കഴുകി വച്ചിരുന്ന മുരിങ്ങ ഇല ഇടുക കൂടെ തേങ്ങ ചിരകിയതും ആവിശ്യത്തിന് വേണ്ട ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് നന്നായി യോചിപ്പിക്കുക.

അതിനു ശേഷം നേരത്തെ വേവിച്ചു വച്ചിരിന്ന ചക്കക്കുരു കൂടെ ചേർക്കുക ഒരു തുള്ളി വെള്ളം പോലും ചേർക്കാൻ പാടില്ല. ഇലയൊക്കെ ഒന്ന് ഒതുങ്ങി വെന്ത പരുവം ആയി എന്ന് തോന്നിയാൽ മൂന്നു വെളുത്തുള്ളിയും രണ്ട് തണ്ട് കറിവേപ്പിലയും ചേർത്ത് നന്നായി യോചിപ്പിച്ച ശേഷം തീ ഓഫ്‌ ചെയ്യുക. ചൂടാറിയ ശേഷം രുചിയോടെ ചോറിന്റെ കൂടെ ഈ നാടൻ വിഭവം കഴികാം. കൊളസ്‌ട്രോൾ, ഷുഗർ രോഗികൾ ഒക്കെ ഈ തോരൻ കഴിച്ചാൽ വളരെ ഗുണപ്രദം ആണ്. ഇങ്ങനെ ഒരു തോരൻ നിങ്ങൾ തീർച്ചയായും ഉണ്ടാക്കി നോക്കണം.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →