കൂൺ കുറുമ നല്ല സ്വാദോടെ ഉണ്ടാക്കാം. ഇത് ചൂടോടെ കഴിക്കുക

വെജിറ്റേറിയൻസിന് വളരെ ഇഷ്ടമുള്ള വിഭവമാണ് കൂൺ. പണ്ടൊക്കെ ഇടിവെട്ടുമ്പോ മുളക്കുന്ന പുള്ളിക്കാരൻ ഇപ്പൊ ഇടിവെട്ടോന്നും വേണ്ട നല്ലൊരു വ്യാവസായിക ഉൽപ്പന്നമായി മാറിക്കഴിഞ്ഞു ഈ ഇത്തിരി കുഞ്ഞൻ. ഒരുപാടു ആരോ ഗ്യഗുണമുള്ള ഒരു പച്ചക്കറി കൂടിയാണിത്. കൂൺ ഉപയോഗിച്ച് ഒരുപാട് വിഭവങ്ങൾ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്. നമുക്കിന്നൊരു കൂൺ കുറുമ ഉണ്ടാക്കി നോക്കാം. ആവശ്യമായ സാധനങ്ങൾ- കൂൺ 2 കപ്പ്, സബോള100 ഗ്രാം, ഉരുളകിഴങ്ങ് 100 ഗ്രാം, ഇഞ്ചി 1 കഷ്ണം, പച്ചമുളക് 2 എണ്ണം, വെളുത്തുള്ളി 3 അല്ലി, ഗരം മസാല 1 ടേബിൾ സ്പൂൺ, വിനാഗിരി 1 ടേബിൾ സ്പൂൺ, തക്കാളി 100 ഗ്രാം, കറിവേപ്പില 1 തണ്ട്, മല്ലിയില ആവശ്യത്തിന്, വെളിച്ചെണ്ണ ആവിശ്യത്തിന്, വെള്ളം ആവശ്യത്തിന്, മഞ്ഞൾപൊടി 1/2 ടേബിൾ സ്പൂൺ, ഉപ്പ് ആവശ്യത്തിന്, തേങ്ങ 1/2 മുറി.

കൂൺ നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കണം. മഞ്ഞൾപൊടി ഉപ്പും ചേർത്ത് കഴുകിയാൽ കൂൺ നല്ലതുപോലെ വൃത്തിയാക്കി കിട്ടും. തുടർന്ന് പച്ചമുളക്, സബോള, ഇഞ്ചി, എന്നിവ ചെറുതായി അരിഞ്ഞു നല്ലതുപോലെ അരച്ചെടുക്കുക ശേഷം ഉരുളകിഴങ്ങ്, കൂൺ ഇതുരണ്ടുംകൂടെ നല്ല ചൂട് വെളിച്ചെണ്ണയിൽ വഴറ്റിയെടുക്കുക.

മൂത്ത് കഴിയുമ്പോൾ തക്കാളി വൃത്തിയാക്കി നിറുക്കി എടുത്ത് മിക്സിയിൽ ഇട്ടു അരച്ചെടുക്കുക ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഗരം മസാലയും രണ്ട് കപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക ഉപ്പ് ചേർക്കുമ്പോ ശ്രെദ്ധിക്കണം കാരണം നമ്മൾ ആദ്യം കൂൺ കഴുകിയപ്പോൾ അൽപ്പം ഉപ്പ് ഉപയോഗിച്ചിരുന്നു അപ്പോൾ ഉപ്പ് ഉപയോഗിക്കുമ്പോൾ രുചിച്ചുനോക്കി മാത്രം ആവശ്യത്തിന് ഇടുക .

കുറുകി വരുമ്പോൾ തേങ്ങ അരച്ചതും വിനാഗിരിയും ചേർത്ത് വീണ്ടും ചെറുതീയിൽ കുറക്കുക. നന്നായി കുറുകിവരുമ്പോൾ മല്ലിയില, വേപ്പില ഇവ ചേർത്ത് ഇറക്കി വക്കുക. ഒരു നുള്ള് ഗരം മസാല പാത്രത്തിലേക്ക് മാറ്റിയതിനു ശേഷം മുകളിലൂടെ വിതറുക. കൂൺ കുറുമ തയ്യാറായി. ഇനി ഇത് ചൂടോടെ കഴിക്കുക.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →