മുട്ട തിളപ്പിച്ചത്..! രണ്ട് മിനുറ്റ് കൊണ്ട് വയറു നിറയെ ചോറ് ഉണ്ണാനുള്ള അടിപൊളി കറി

വീട്ടിൽ കറി ഒന്നും ഇരിപ്പില്ലേ? അല്ലെങ്കിൽ അതൊന്നും ഉണ്ടാക്കാനുള്ള സമയം ഇല്ലേ? നിങ്ങൾ ഒന്നു കൊണ്ടും പേടിക്കേണ്ട രണ്ട് മിനുറ്റ് കൊണ്ട് വയറു നിറയെ മനസ്സ്‌ നിറച്ചു ചോറ് ഉണ്ണാനുള്ള ഒരു അടിപൊളി ഇടിവെട്ട്  കറിയും ആയാണ് നമ്മൾ ഇന്ന് വന്നിരിക്കുന്നത്. നമ്മുടെ വീട്ടിൽ എപ്പോഴും ഉള്ള രണ്ടു മൂന്നു സാധനങ്ങൾ കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്. അപ്പോ നമുക്കു വേഗം തന്നെ ഇതിനായി എന്തൊക്കെ വേണമെന്ന് നോക്കികളയാം.

മുട്ട – 3ചെറിയ ഉള്ളി – ഒരു പിടി പച്ചമുളക് നേടുകെകീറിയത് – 1മഞ്ഞൾപൊടി – 1/2 ടീസ്പൂണ്മുളക്പൊടി – 1 ടീസ്പൂണ്വിനാഗിരി – 1/2 ടീസ്പൂണ്വെളിച്ചെണ്ണ ആവശ്യത്തിനുഉപ്പ് ആവശ്യത്തിനു വെള്ളം – 1/2 ഗ്ലാസ്സ്. ഇനി നമുക്കു ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നു നോക്കാം.

ആദ്യമായി ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ  ആവശ്യത്തിന് ഒഴിച്ചു കൊടുക്കുക. അതിലേക്ക് ഒരു പിടി ചെറിയുള്ളി പച്ചമുളക് എന്നിവചേർത്തു കൊടുത്തു വഴറ്റുക. ഉള്ളി ചെറുതായൊന്നു വഴണ്ടു വരുമ്പോഴേക്കും മഞ്ഞൾപ്പൊടി മുളക്പൊടി എന്നിവ ചേർക്കുക. പൊടികളുടെ പച്ചമണം മാറിയാൽ ആവശ്യത്തിനു വെള്ളം ഒഴിക്കണം. വെള്ളം തിളച്ചുമറിയുന്ന സമയത്തു ഉപ്പും വിനാഗിരിയും കൂടെ ചേർത്തു നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് മുട്ട ഓരോന്നായി പൊട്ടിച്ചു ഒഴിക്കുക.

തീ സിം ചെയ്തു വെച്ച് മുട്ട ഇളക്കാതെ അങ്ങനെയേ അടച്ചു വെച്ചു 4 മിനുറ്റ് വേവിക്കുക. ശേഷം തീ ഓഫ് ചെയ്തു സെർവ് ചെയ്യാം. ഈസി മുട്ട തിളപ്പിച്ചത് റെഡി.
ആരെങ്കിലും ഉണ്ടാക്കി നോക്കാത്തവരുണ്ടേൽ ഓടിപ്പോയി ചെയ്തോളുട്ടോ. കിടിലൻ ടേസ്റ്റ് ആണ്. ചോറു പോകുന്ന വഴി കാണില്ല. 

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →