മട്ടൻ സൂപ്പ് നല്ല രുചിയോടെ ഉണ്ടാക്കാം. എല്ലാവരും പാകം ചെയ്ത് നോക്കൂ. തീർച്ചയായും ഗുണം ചെയ്യും

പല തരത്തിലുള്ള സൂപ്പുകൾ നമുക്ക് ഇന്ന് ലഭിക്കുന്നുണ്ട്. അത് കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഏതുതരം സൂപ്പായാലും ശരീരത്തിന് ഒരു പാട് ഗുണം ചെയ്യുന്നുണ്ട്. വെജിറ്റേറിയൻ ആയാലും നോൺ വെജിറ്റേറിയൻ ആയാലും. വീട്ടിൽ തന്നെ ഏതു വിധം സൂപ്പും ഉണ്ടാക്കിയെടുക്കാം. അതിനു വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന്  നോക്കാം.

മട്ടൻ ബോൺ – 200 ഗ്രാം ,ഇഞ്ചി – 1 ടേബിൾ സ്പൂൺ ,വെളുത്തുള്ളി – ടേബിൾ സ്പൂൺ, ചെറിയ ഉള്ളി – 10 എണ്ണം ,കുരുമുളക് പൊടി – 1 ടീസ്പൂൺ ,പെരും ജീരകം – 1/4 ടീസ്പൂൺ ,ജീരകം – അര ടീസ്പൂൺ, മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ ,ഖരം മസാല – കാൽ ടീസ്പൂൺ , ഉലുവ – അര ടീസ്പൂൺ , കറിവേപ്പില – കുറച്ച്,മല്ലി ചപ്പ്, നെയ്യ്  – കാൽ ടീസ്പൂൺ, വെള്ളം – 6 കപ്പ്.

ഈ ചേരുവകൾ ഒക്കെ ഉപയോഗിച്ച് നമുക്ക് എങ്ങനെ മട്ടൻ സൂപ്പ് ഉണ്ടാക്കാമെന്ന് നോക്കാം. ആദ്യം തന്നെ മട്ടൻ്റെ ബോൺസ് വൃത്തിയിൽ കഴുകി എടുക്കുക. ശേഷം ഒരു പാത്രം എടുത്ത്  ഗ്യാസിൽ വയ്ക്കുക. അതിൽ 6 കപ്പ് വെള്ളം ഒഴിക്കുക. അതിൽ മട്ടൻ ഇട്ട് കൊടുക്കുക. പിന്നെ നമ്മൾ തയ്യാറാക്കി വച്ചതൊക്കെ ഇട്ട് കൊടുക്കുക. ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, കുരുമുളക് പൊടി, ജീരകം, പെരും ജീരകം, മഞ്ഞൾ പൊടി,. ഖരം മസാല, ഉലുവ, കറിവേപ്പില, മല്ലി ചപ്പ് , ഉപ്പ് തുടങ്ങിയവ.

പിന്നീട് ഗ്യാസ് ഓണാക്കുക. ആദ്യം ഹൈ ഫ്ലെയ് മിൽ വച്ച് തിളപ്പിക്കുക. തിളച്ച ശേഷം ലോ ഫ്ലെയ് മിൽ ആക്കി നല്ല വണ്ണം മട്ടൻ പാകമാവുന്നതു വരെ മൂടിവച്ച് വേവിക്കുക. പിന്നീട് ഇടയ്ക്ക് ഇളക്കി കൊടുക്കുക. നല്ലവണ്ണം വറ്റണം. നമ്മൾ 6 കപ്പ് വെള്ളമാണ് ഒഴിച്ചത്. അത് 3 കപ്പ് ആവുന്നതു വരെ വറ്റിക്കണം. പിന്നെ നല്ല രുചികരമായ സൂപ്പ് ആയ ശേഷം അതിൽ കാൽ ടീ സ്പൂൺ നെയ്യ് ഒഴിക്കുക. നിർബന്ധമില്ല. നിങ്ങൾക്ക് വേണമെങ്കിൽ ഒഴിച്ചാൽ മതി. പിന്നീട് സൂപ്പ് ഒഴിക്കുന്ന  പാത്രത്തിലേക്ക് ഒഴിച്ചു കൊടുക്കുക. എല്ലാവരും പാകം ചെയ്ത് നോക്കൂ. തീർച്ചയായും ഗുണം ചെയ്യും.       

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →