ആഘോഷ വേളകളിൽ സ്വീറ്റ്സ് നമ്മൾ വീടുകളിൽ ഉണ്ടാക്കും. അന്നത്തെ ദിവസം ആദ്യമായി ഉണ്ടാക്കാതെ വേറെ ദിവസം മുൻപിൽ ഉണ്ടാക്കിയാൽ ആഘോഷ ദിവസം വേഗത്തിൽ തയ്യാറാക്കാം. അതിനാൽ ഇന്ന് നമുക്ക് മൈസൂർ പാക്ക് ഉണ്ടാക്കി നോക്കാം. കടകളിൽ നിന്ന് വാങ്ങുന്നത് ഒഴിവാക്കി ഇങ്ങനെ ഉണ്ടാക്കി നോക്കൂ. അധികം ചേരുവകൾ ഒന്നും വേണ്ട താനും. വേഗത്തിൽ ഉണ്ടാക്കുകയും ചെയ്യാം. അപ്പോൾ ചേരുവകൾ എന്തൊക്കെ വേണമെന്ന് നമുക്ക് നോക്കാം. കടലപ്പൊടി – 2 കപ്പ്, പശുവിൻ നെയ്യ് – 1 കപ്പ്, എണ്ണ – 1 കപ്പ്, പഞ്ചസാര – 2 കപ്പ്, വെള്ളം – 1/2 കപ്പ്,
ആദ്യം പഞ്ചസാര എടുത്ത് ഒരു പാനിൽ ഇട്ട് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ലോ ഫ്ലെയ് മിൽ വച്ച് അതിൽ അര കപ്പ് വെള്ളമൊഴിച്ച് ഇളക്കുക. പഞ്ചസാര ഉരുകി രണ്ടുവിരൽ കൊണ്ട് തൊടുമ്പോൾ പറ്റി പിടിക്കുന്നുണ്ടെങ്കിൽ പഞ്ചസാര പാനി പെർഫക്ടായി. പിന്നീട് അതിൽ കടല പൊടി കുറച്ച് കുറച്ച് ഇട്ട് ഇളക്കുക. അപ്പോഴേക്കും മറ്റൊരു പാനെടുത്ത് ഗ്യാസിൽ വച്ച് അതിൽ നെയ്യും എണ്ണയും ഒഴിച്ച് ലോ ഫ്ലെയ് മിൽ ചൂടാവാൻ വയ്ക്കുക. കടലമാവ് സ്മൂത്തായി കുറുകി വന്നിട്ടുണ്ടാവും. ഇളക്കി കൊണ്ടിരിക്കണം. അല്ലെങ്കിൽ കരിഞ്ഞു പോകും. നല്ലവണ്ണം കുറുകി വന്നാൽ നമ്മൾ ചൂടാകാൻ വച്ച എണ്ണ കുറച്ച് കുറച്ച് ഒഴിക്കുക. ചൂടോടു കൂടി ഒഴിക്കണം. മുഴുവൻ എണ്ണ ഒഴിച്ച് ഇളക്കുക. നല്ല കട്ടി പരുവത്തിൽ ആയാൽ ഓഫാക്കുക.
പിന്നീട് ഒരു കെയ്ക്ക് ഉണ്ടാക്കുന്ന പാത്രമോ ബ്രെഡ് ഉണ്ടാക്കുന്ന പാത്രമോ എടുത്ത് അതിൽ കുറച്ച് എണ്ണ തടവുക. ശേഷം തയ്യാറാക്കി വച്ച മിക്സ് അതിൽ ഒഴിക്കുക. അഞ്ച് മിനുട്ട് വയ്ക്കുക. ഫ്രിഡ്ജിൽ ഒന്നും വയ്ക്കരുത്. 5 മിനുട്ട് കഴിഞ്ഞ് തുറന്നു നോക്കുമ്പോൾ നല്ല കട്ടിയായിട്ടുണ്ടാവും. ശേഷം ഒരു കത്തിയെടുത്ത് റെക്ക്റ്റാഗിൾ ഷെയ്പ്പിൽ മുറിച്ചെടുക്കുക. നല്ല സോഫ്റ്റും സ്വീറ്റിയുമായ മൈസൂർ പാക്ക് റെഡി. കുട്ടികൾക്കൊക്കെ ഒരു പാട് ഇഷ്ടപ്പെടുന്ന സ്വീറ്റ്സാണല്ലോ മൈസൂർ പാക്ക്. എല്ലാവരും വീട്ടിൽ ഇതുപോലെ തയ്യാറാക്കി നോക്കൂ. തീർച്ചയായും പെർഫക്ട് ആയി കിട്ടും.