ആരും ഉണ്ടാക്കാത്ത വിധത്തിലുള്ള ഒരു വിഭവമാണ് ഇത്. ഒരു അടിപൊളി നാലുമണി പലഹാരമായി കഴിക്കാം

ആരും ഉണ്ടാക്കാത്ത വിധത്തിലുള്ള ഒരു വിഭവമാണ് ഇത്. ഒരു അടിപൊളി നാലുമണി പലഹാരമായി കഴിക്കാം.. ചിക്കൻ കൊണ്ടൊരു കേക്ക്. അധികം പണിയൊന്നുമില്ല കേട്ടോ. മറ്റുള്ള കെയ്ക്കിനെക്കാളും കുറച്ച് അധികം സമയം വേണമെന്നു മാത്രം. അപ്പോൾ നമുക്ക് തുടങ്ങാം. ഇതിനു വേണ്ട ചേരുവകൾ ഞാൻ പറഞ്ഞു തരാം.

ബോൺ ലസ്സ് ചിക്കൻ – 3 കഷണം, ഉപ്പ്, മഞ്ഞൾ പൊടി, കുരുമുളക് പൊടി, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് – അര ടീസ്പൂൺ, ഉള്ളി – 4 ,വെളിച്ചെണ്ണ – 3 ടീസ്പൂ ൺ, കറിവേപ്പില, പച്ചമുളക് – 4 എണ്ണം, പെരും ജീരകം – കാൽ ടീസ്പൂൺ, മഞ്ഞൾ – കാൽ ടീ സ്പൂൺ, ഖരം മസാല – കാൽ ടീസ്പൂൺ, കുരുമുളക് പൊടി – കുറച്ച്, ഉപ്പ്, എണ്ണ – ആവശ്യത്തിന്. മുട്ട 3, പാൽ – ഒരു കപ്പ്, മൈദ – 1 കപ്പ്.

ഇത്തരം ചേരുവകൾ കൊണ്ട് സൂപ്പർ ചിക്കൻ കെയ്ക്ക് ഉണ്ടാക്കാം. ആദ്യം തന്നെ ചിക്കൻ ഉപ്പ്, മഞ്ഞൾ പൊടി, കുരുമുളക് പൊടി, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് ഇവയിട്ട് കുറച്ച് വെള്ളം ഒഴിച്ച് കുക്കറിലിട്ട് വേവിച്ചെടുക്കുക. ശേഷം പാകമായ ചിക്കൻ വെന്തു കഴിഞ്ഞ ശേഷം ചിക്കൻ തണിയാൻ വയ്ക്കുക. തണിഞ്ഞാൽ ചെറിയ കഷണങ്ങളായി മുറിക്കുക.

പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക.അതിൽ എണ്ണ ഒഴിക്കുക. കറിവേപ്പില ഇടുക. പിന്നെ ചെറിയ കഷണങ്ങളായി അരിഞ്ഞ ഉള്ളി , ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇതൊക്കെ ഇട്ട് വഴറ്റുക. പിന്നെ ഉപ്പിടുക. ശേഷം അതിൽ മഞ്ഞൾ പൊടി, പെരുംജീരകപ്പൊടി, കുരുമുളക് പൊടി, ഖരം മസാലപ്പൊടി ഇതൊക്കെ ഇട്ട് വഴറ്റുക. പിന്നീട് ചെറിയ കഷണങ്ങളായി വച്ച ചിക്കൻ കഷണങ്ങൾ ഇടുക. ശേഷം ചിക്കൻ വേവിച്ച വെള്ളം ഒഴിച്ച് വരട്ടി എടുക്കുക. ശേഷം അത് ഇറക്കിവയ്ക്കുക.

അതിനു ശേഷം മിക്സിയുടെ ജാറിൽ മൈദ ഇടുക. പിന്നെ മുട്ടയിടുക, എണ്ണ ഒഴിക്കുക, പാൽ ഒഴിക്കുക. നല്ലവണ്ണം അരച്ചെടുക്കുക. അത് ഒരു ബൗളിൽ ഒഴിക്കുക. അതിൽ ചിക്കൻ്റെ കൂട്ട് ഒഴിച്ച് മിക്സാക്കുക. ഉപ്പ് കുറച്ചിടുക. പിന്നീട് ഒരു പാനിൽ കുറച്ച് എണ്ണ തടവുക. അതിൽ ഈ കൂട്ടൊഴിച്ച് അര മണിക്കൂർ വയ്ക്കുക. ലോ ഫ്ലെയ് മിൽ സാധാ കെയ്ക്ക് ഉണ്ടാക്കുന്നതു പോലെ ഉണ്ടാക്കിയെടുക്കുക. നല്ല സൂപ്പർ ടേസ്റ്റി കെയ്ക്ക് റെഡി. തണിഞ്ഞതിനു ശേഷം കഷണങ്ങളാക്കി കഴിക്കാം. എല്ലാവരും ട്രൈ ചെയ്തു നോക്കു. എല്ലാവർക്കും ഇഷ്ടമാവും.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →