നിങ്ങൾ പല ചട്നികൾ കഴിച്ചിട്ടുണ്ടാവും. എന്നാൽ ഈ ചട്നി നിങ്ങൾ കഴിച്ചു കാണില്ല ! സ്വാദ് ഓർത്തിരിക്കും എന്നും..

രാവിലെ പ്രഭാത ഭക്ഷണത്തിൽ നമ്മൾ മലയാളികൾക്ക് ദോശയും, ഇട്ലിയും മെയിനാണല്ലോ. ഇതിന് നാം ചട്നിയും, സാമ്പാറുമൊക്കെ ഉണ്ടാക്കാറുണ്ടല്ലോ. എന്നാൽ എപ്പോഴും ഒരേ ചട്നി ഉണ്ടാക്കി മടുക്കുമ്പോൾ വ്യത്യസ്തമായ ഒരു ചട്നി തയ്യാറാക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. അതുകൊണ്ട് നമുക്ക് വ്യത്യസ്തമായ ഒരു ചട്നി തയ്യാറാക്കാം.

അപ്പോൾ ഇത് തയ്യാറാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. തേങ്ങ – 1 കപ്പ്, പച്ചമുളക് – 2 എണ്ണം, കറിവേപ്പില, മല്ലിയില, കാപ്സിക്കം പകുതി, ഇഞ്ചി- ചെറിയ കഷണം, കടുക് – 1 ടീസ്പൂൺ, ചെറുനാരങ്ങ നീര് – 1 ടീസ്പൂൺ, ഉള്ളി – ചെറിയ കഷണം, ഉഴുന്ന് പരിപ്പ്- 1/4 ടീസ്പൂൺ, ഉപ്പ്, വെള്ളം.

ഇനി നമുക്ക് തയ്യാറാക്കാം. ആദ്യം തേങ്ങ ചിരവി എടുക്കുക. ശേഷം അതെടുത്ത് മിക്സിയുടെ ജാറിൽ ഇടുക. പിന്നെ അതിൽ രണ്ട് പച്ചമുളക്, കാപ്സിക്കം, ഇഞ്ചി, കറിവേപ്പില, മല്ലിയില, ഉപ്പ്, ചെറുനാരങ്ങാനീര് എന്നിവ ചേർക്കുക. ശേഷം വെള്ളം ഒഴിച്ച് അരച്ചെടുക്കുക. ഇനി ചട്നി ഒരു ബൗളിലേക്ക് ഒഴിക്കുക. പിന്നെ ചട്നി താളിയ്ക്കണം അല്ലോ. അതിനായി ഒരു ചെറിയ കടായ് എടുത്ത് ഗ്യാസിൽ വച്ച് തീ ഓണാക്കുക.

ശേഷം ചൂടായി വരുമ്പോൾ അതിൽ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ കടുകിടുക. കടുക് പൊട്ടി വരുമ്പോൾ ഉഴുന്ന് പരിപ്പ് ചേർക്കുക. പിന്നെ ചെറുതായി അരിഞ്ഞ ഉള്ളി ചേർത്ത് ലൈറ്റ് ബ്രൌൺകളർ ആവുന്നതു വരെ വഴറ്റുക. ശേഷം കറിവേപ്പില കൂടി ചേർത്ത് താളിച്ചത് ചട്നിയിൽ ഒഴിക്കുക. മിക്സാക്കുക. അങ്ങനെ നമ്മുടെ രുചികരമായ കാപ്സിക്കം ചട്നി റെഡി. ഈയൊരു ചട്നി ദോശയുടെ കൂടെയൊക്കെ ഒന്ന് തയ്യാറാക്കി കഴിച്ചു നോക്കു. നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും.