ഈയൊരു സ്പൈസി ചിക്കൻ സ്നാക്സ് നിങ്ങൾ കഴിച്ചിട്ടുണ്ടോ. ചിക്കൻ കൊണ്ട് രുചികരമായ ചിക്കൻ നെയ്യട.

ഇന്ന് നമുക്ക് ടേസ്റ്റിയും രുചികരവുമായ ചിക്കൻ വിഭവം പരിചയപ്പെടാം. ഈവിനിംങ്ങ് സ്നാക്സായി കഴിക്കാൻ വളരെ രുചികരമായ ഒരു സ്നാക്സാണിത്. ഈയൊരു സ്നാക്സ് തയ്യാറാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

ചിക്കൻ – 200 ഗ്രാം, മുളക്പൊടി – 1 ടീസ്പൂൺ, മഞ്ഞൾപൊടി – 1/2 ടീസ്പൂൺ, കുരുമുളക്പൊടി – 1/2 ടീസ്പൂൺ, മൈദ – 1 കപ്പ്, മിൽക്ക് – 1/2 കപ്പ്, മുട്ട – 3 എണ്ണം, ഏലക്കായ – 3 എണ്ണം, ഉള്ളി – 2 എണ്ണം, ഇഞ്ചി – 1 ടേബിൾ സ്പൂൺ, വെളുത്തുള്ളി – 1 ടേബിൾ സ്പൂൺ, പച്ചമുളക് -2 എണ്ണം, കറിവേപ്പില, മല്ലി ചപ്പ്, മഞ്ഞൾ പൊടി – 1 ടീസ്പൂൺ, കുരുമുളക് പൊടി – 1/2 ടീസ്പൂൺ, ഉപ്പ് -ആവശ്യത്തിന്, എണ്ണ – ആവശ്യത്തിന്.

ഇനി നമുക്ക് തയ്യാറാക്കാം. നല്ല എരിവുള്ള നെയ്യട തയ്യാറാക്കാൻ ആദ്യം തന്നെ ചിക്കൻ കഴുകിയെടുക്കുക. എല്ലില്ലാത്ത ചിക്കനാണ് ഫ്രൈ ചെയ്യാനെടുക്കേണ്ടത്. അതിനായി ആദ്യം കഴുകിയെടുത്ത ചിക്കൻ ഒരു ബൗളിലിട്ട് അതിൽ മുളക് പൊടി, മഞ്ഞൾ പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് മിക്സാക്കുക. ശേഷം ഒരു അര മണിക്കൂർ വയ്ക്കുക. പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടാവുമ്പോൾ അതിൽ സാക്കി വച്ച ചിക്കൻ ഫ്രൈ ചെയ്തെടുക്കുക.

പിന്നീട് മറ്റൊരു പാനെടുത്ത് വയ്ക്കുക. അതിൽ 2 ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. ശേഷം അതിൽ ഉള്ളി അരിഞ്ഞത് ചേർത്ത് ഉപ്പിട്ട് വഴറ്റുക. പിന്നീട് ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റും, പച്ചമുളകും ചേർത്ത് വഴറ്റുക. ശേഷം കുരുമുളക് ചേർത്ത് വഴറ്റുക. പിന്നീട് ചിക്കൻ വേവിച്ചെടുത്തത് ചെറുതാക്കി ഇട്ട് കൊടുക്കുക. മിക്സാക്കുക. ശേഷം ചെറുതായി അരിഞ്ഞ മല്ലിചപ്പ് ചേർത്ത് മിക്സാക്കുക. പിന്നീട് മിക്സിയുടെ ജാറിൽ മൈദ ചേർക്കുക. അതിൽ പാൽ ഒഴിക്കുക. ഉപ്പും വെള്ളവും ചേർത്ത് അരക്കുക. ലൂസായി പോവരുത്. അതൊരു ബൗളിലോട്ട് മാറ്റുക. ശേഷം വീണ്ടും മിക്സിയുടെ ജാറിൽ മുട്ട പൊട്ടിച്ച് ചേർക്കുക. അതിൽ മഞ്ഞളും,മുളക്പൊടിയും, ഏലക്കായയും ചേർത്ത് അടിച്ചെടുക്കുക. അത് ബൗളിൽ ഒഴിച്ചു വയ്ക്കുക. പിന്നീട്

ഒരു ഇഡ്ഡിലി തട്ടെടുക്കുക. അതിൽ വെള്ളം ഒഴിക്കുക. വെള്ളം ചൂടായി വരുമ്പോൾ അതിൽ ആവിവരാൻ പാകത്തിന് വയ്ക്കുക. ശേഷം ഒരു പാത്രം എടുക്കുക. അതിൽ എണ്ണ തടവികൊടുക്കുക. ശേഷം മൈദയുടെ കൂട്ട് ഒഴിച്ച് ഇഡ്ഡിലി തട്ടിൽ വച്ച് മൂടിവയ്ക്കുക. പിന്നീട് അത് സെറ്റായി വരുമ്പോൾ മുകളിൽ മുട്ടയുടെ മിക്സ് ഒഴിച്ചു കൊടുക്കുക. അതിൻ്റെ മുകളിൽ കുറച്ച് നെയ്യ് ഒഴിക്കുക. ശേഷം ചിക്കൻ മിക്സ് ഇട്ട് കൊടുക്കുക. പിന്നീട് ബാക്കിയുള്ള മൈദയുടെ മിക്സ് ഒഴിക്കുക. ശേഷം കുറച്ച് നെയ്യ് ഒഴിക്കുക. ഇനി മുട്ടയുടെ ബാക്കിയുള്ള മിക്സ് ഒഴിക്കുക. ശേഷം കുറച്ച് നെയ്യ് ഒഴിച്ച് ഒന്ന് അമർത്തി കൊടുക്കുക. ശേഷം മൂടി വച്ച് വേവിക്കുക. 5 മിനുട്ട് കഴിഞ്ഞ് ഓഫാക്കുക. പിന്നീട് ചൂടു തണുത്ത ശേഷം സെർവ്വിംങ്ങ് പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. ശേഷം ത്രികോണാകൃതിയിൽ മുറിച്ചെടുക്കുക. അങ്ങനെ നമ്മുടെ സ്പൈസി നെയ്യട റെഡി.