ഇന്നൊരു സ്പെഷൽ ബജിയുണ്ടാക്കാം.. നോൺവെജ് മുട്ട ബജി. എല്ലാവർക്കുo ഇഷ്ടപ്പെടുകയും ചെയ്യും. ഇങ്ങനത്തെ ബജികൾ ഒക്കെ നമ്മുടെ കുട്ടികൾക്ക് ഒരു പാട് ഇഷ്ടവുമായിരിക്കും. ടേസ്റ്റിൻ്റെ കാര്യം പിന്നെ പറയേണ്ടതുമില്ലാലോ. വളരെ വേഗത്തിൽ ഉണ്ടാക്കിയെടുക്കുകയും ചെയ്യാം. ഇതിനു വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
മുട്ട – 6 എണ്ണം, കടലപ്പൊടി – 3/4 കപ്പ്, അരി പ്പൊടി – കാൽ കപ്പ്, കുരുമുളക് പൊടി – ഒരു നുള്ള്, മുളക് പൊടി അര ടീസ്പൂൺ ,മഞ്ഞൾ പൊടി – ഒരു നുള്ള് ,കായം – ഒരു നുള്ള്, ബേക്കിംങ് സോഡ – ഒരു നുള്ള്, ഉപ്പ്, കായം,വെള്ളം ,എണ്ണ – പൊരിച്ചെടുക്കാൻ ആവശ്യത്തിന്.
ആദ്യം തന്നെ നമുക്ക് 6 മുട്ട എടുത്ത് കഴുകി ഒരു പാത്രത്തിൽ ഇടുക. അതിൽ വെള്ളം ഒഴിച്ച് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കുക. ഒരു പത്തു മിനുട്ട് മുട്ട പാകമാവാൻ വയ്ക്കുക. അതിൽ കുറച്ച് ഉപ്പിട്ടാൽ മുട്ട കൂട്ടിമുട്ടി പൊട്ടിപ്പോവില്ല. വേവിച്ച ശേഷം അത് തണിയാൻ വയ്ക്കുക. പിന്നീട് കടലപ്പൊടി മിക്സ് തയ്യാറാക്കുക. ഒരു ബൗളിൽ കടലപ്പൊടിയും അരിപ്പൊടിയും ഇട്ട് മിക്സാക്കുക.അതിൽ തന്നെ മഞ്ഞൾ പൊടി, ഉപ്പ്, കായം എന്നിവ ചേർക്കുക. പിന്നെ കുരുമുളക് പൊടി ,മുളക് പൊടി ചേർക്കുക. അവസാനം കുറച്ച് ബേക്കിംങ് പൗഡർ ഇട്ട് മിക്സ് ചെയ്യുക.അതിൽ വെള്ളം ഒഴിക്കുക. നല്ല സോഫ്റ്റായി മിക്സ് ചെയ്യുക. പിന്നീട് ഒരു അഞ്ചു മിനുട്ട് മിനുട്ട് വയ്ക്കുക.
അതിനു ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക.അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടാവുമ്പോഴേക്കും വേവിച്ചെടുത്ത മുട്ട തോട് കളഞ്ഞ് വയ്ക്കുക. പിന്നെ മുട്ട നീളത്തിൽ നടുവെ മുറിച്ചെടുക്കുക.അതിൽ ഒരു കഷണമെടുത്ത് കടലപ്പൊടി മിക്സിലിട്ട് അതിനു ശേഷം എണ്ണയിൽ ഇട്ട് പൊരിച്ചെടുക്കുക. അങ്ങനെ ഓരോ മുട്ടയും കടലപ്പൊടി മിക്സിലിട്ട്ഫ്രൈ ചെയ്ഫ്രൈതെടുക്കുക. അങ്ങനെ സൂപ്പർ മുട്ട ബജി നമുക്ക് ഉണ്ടാക്കാം. എല്ലാവർക്കും ഇഷ്ടപ്പെടും. വീട്ടിൽ വിരുന്നുകാരൊക്കെ വന്നാൽ വേഗത്തിൽ തയ്യാറാക്കി കൊടുക്കാം.