എണ്ണമയമില്ലാത്ത ബിരിയാണി. ആർക്കും കഴിക്കാം. തടികുറക്കാൻ ശ്രമിക്കുന്നവരും പേടിക്കണ്ട

എണ്ണമയമില്ലാത്ത ബിരിയാണി- പലപ്പോഴും ബിരിയാണി വേണ്ടാ എന്ന് വക്കുന്നത് അതിലെ എണ്ണമയം കൊണ്ടാണ്. ഒരു ബിരിയാണി 400 കാലറി കാണുന്നു എന്നാണ്  പറയുന്നത്. അതായത്‌ നമ്മൾ ഒരു  ദിവസം ഒരു  ബിരിയാണി കഴിച്ചാൽ മതി 2 ദിവസത്തേക്കുള്ള  കാലറി ആയി. തടികുറക്കാൻ ശ്രമിക്കുന്നവരും പേടിക്കണ്ട , നിങ്ങൾക്കായ് ഒരു വെജിറ്റബിൾ ബിരിയാണി ഇതാ.

ബിരിയാണി റെയ്‌സ്  തയാറാക്കുന്നത്- ബസുമതി  റയിസ്- 2 ഗ്ലാസ് (20 മിനിറ്റ  കുതിർത്ത് ), വെള്ളം -10 ഗ്ലാസ്, ഉപ്പ് – 2 (1/3) ടീസ്‌പൂൺ,  ഏലക്ക -3 എണ്ണം, ഗ്രാമ്പു  4 എണ്ണം, കറുവപ്പട്ട – 2 എണ്ണം. തിളച്ച വെള്ളത്തിൽ 3 കൂട്ടുകളും ഇടുക. പിന്നെ റൈസും 8 മിനിറ്റു തീകൂട്ടി മുക്കാൽ  വേവ് ആക്കുക. അതിനു ശേഷം റൈസില വെള്ളം വാർന്നുപോകാൻ വെക്കുക.

ബിരിയാണി മസാല ഉണ്ടാക്കുന്നത്- മല്ലിയെല -ഒരു  പിടി, പുതിനയെല -1/2 പിടി, നാളികേരം -4ടീസ്‌പൂൺ, ഗരംമസാല -1ടീസ്‌പൂൺ മിക്സ് ചെയ്യ്ത് മാറ്റിവക്കുക , 3  ബിരിയാണി ഉണ്ടാക്കുന്നത്, അണ്ടിപ്പരിപ്പ് 15, കിസ്മിസ് – ഒരു പിടി, സോയ -10എണ്ണം, കാരറ്റ് -1/2, മഷ്‌റൂം 4, ബീൻസ് -4, സവാള -1, പച്ചമുളക് -1, തക്കാളി -1. എല്ലാം മിക്സിചെയ്ത്  ഉപ്പും ചേർത്തു വെള്ളം കൂടാതെ വേവിക്കുക. പച്ചക്കറി മുക്കാൽ വേവ് ആകുമ്പോൾ 1/3ഗ്ലാസ്സ് വെള്ളവും പിന്നീട് 1/3ഗ്ലാസ് നാളികേര പാലും  ചേർക്കുക 3 മിനിറ്റു വേവിക്കുക.

ദം വക്കുന്നത് – ദോശ തവ ചൂടാക്കുക ഒരു കലം വെക്കുക.  ഒരു  ലയർ ചോറ്  ഇടുക അതിന്റ മുകളിൽ നമ്മുടെ ബിരിയാണി മസാല ഇടുക. വീണ്ടും റൈസ് ഇടുക. അങ്ങനെ  മുടി വച്ച് 10 മിനിറ്റു വേവിക്കുക. ബിരിയാണി റെഡി ! ഇതിന്റ ഒപ്പം സാലഡ് കൂട്ടി കഴിക്കുക.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →