വൈകുന്നേരങ്ങളിൽ ചായയുടെ കൂടെ ഒരു സ്നാക്സ് ഉണ്ടെങ്കിൽ അതിൻ്റെ രുചി ഒന്നു വേറെ തന്നെയല്ലേ. എന്നാൽ നമുക്ക് ഇന്നൊരു ഉള്ളിവട തയ്യാറാക്കാം. പക്ഷേ നാം എപ്പോഴും ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ ഒരു ഉള്ളിവട ആണ് ഉണ്ടാക്കാൻ പോകുന്നത്. അതിനായി എന്തൊക്കെ വേണമെന്നുള്ളത് നമുക്ക് നോക്കാം.
ഉള്ളി – 2 എണ്ണം, കാശ്മീരി മുളക്പൊടി- 3/4 ടീസ്പൂൺ, ഗോതമ്പ്പൊടി – 1/2 കപ്പ്, അരിപ്പൊടി- 2 ടേബിൾസ്പൂൺ, പച്ചമുളക് – 2 എണ്ണം, ഇഞ്ചി- ചെറിയ കഷണം, കറിവേപ്പില, മല്ലിയില ഉപ്പ്, എണ്ണ – ഫ്രൈ ചെയ്യാനാവശ്യത്തിന്, കായപ്പൊടി- ഒരു നുള്ള്. ഇനി ഇതൊക്കെ ഉപയോഗിച്ച് ഒന്ന് ട്രൈ ചെയ്ത് നോക്കാം.
അതിനായി ആദ്യം തന്നെ ഉള്ളി നീളത്തിൽ അരിഞ്ഞെടുക്കുക. അത് ഒരു ബൗളിലേക്ക് മാറ്റുക. ശേഷം പച്ചമുളക് ചെറുതായി അരിഞ്ഞതും, ഇഞ്ചി ക്രഷ് ചെയ്തതും ചേർത്ത് കൊടുക്കുക. ശേഷം മല്ലിയിലയും കറിവേപ്പിലയും അരിഞ്ഞത് ചേർക്കുക.
ഇനി കാശ്മീരി മുളക്പൊടിയും, കായവും ഉപ്പും ചേർത്ത് മിക്സാക്കുക. ഒരു 10 മിനുട്ട് മൂടിവയ്ക്കുക. പിന്നെ പത്ത് മിനുട്ട് കഴിഞ്ഞ് അതിൽ ഗോതമ്പ്പൊടി ചേർത്ത് മിക്സാക്കുക. പിന്നീട് അരിപ്പൊടിയും ചേർത്ത് നല്ല രീതിയിൽ കൈ കൊണ്ട് കുഴച്ചെടുക്കുക. ഒരു അഞ്ച് മിനുട്ട് മൂടിവയ്ക്കുക. അപ്പോഴേക്കും ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. പിന്നീട് ഗ്യാസ് ഓണാക്കിയ ശേഷം അതിൽ ഫ്രൈ ചെയ്യാനാവശ്യമായ എണ്ണ ഒഴിക്കുക.
ശേഷം എണ്ണ ചൂടായി വരുമ്പോഴേക്കും അതിൽ തയ്യാറാക്കി വച്ച മാവെടുത്ത് കൈയിൽ കുറച്ച് വെള്ളമെടുത്ത് ഫെയ്പ്പിലാക്കി എണ്ണയിൽ ഇട്ട് കൊടുക്കുക. രണ്ടു ഭാഗവും തിരിച്ചിട്ട് ഫ്രൈ ചെയ്തെടുക്കുക. ഫ്രൈ ആയ ശേഷം സെർവ്വിംങ് പാത്രത്തിലേക്ക് ഇറക്കിവയ്ക്കുക. അങ്ങനെ ടൊമാറ്റോസോസ് കൂട്ടി ചൂട് ചായ കൂട്ടി കഴിച്ചു നോക്കൂ. ഇതുപോലെ ഗോതമ്പ് മാവിൽ ഒന്ന് ഉണ്ടാക്കി നോക്കൂ.