മാതള നാരങ്ങയുടെ കറി ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ നമുക്ക് ഇന്നു തന്നെ തയ്യാറാക്കാം.


ചോറിൻ്റെ കൂടെ അച്ചാറുണ്ടെങ്കിൽ രുചിയൊന്ന് വേറെ തന്നെയാണല്ലോ. എന്നാൽ അച്ചാറിനേക്കാൾ രുചിയിൽ നമുക്ക് മാതള നാരങ്ങാ കറി ഉണ്ടാക്കി നോക്കാം. ഈ ഒരു മാതളനാരങ്ങ കറി ഉണ്ടാക്കി എടുക്കാൻ വളരെ കുറച്ച് സാധനങ്ങൾ മാത്രമേ ആവശ്യമുള്ളൂ. അതിനാൽ ഈ കറി തയ്യാറാക്കാൻ എന്തൊക്കെ വേണമെന്ന് നോക്കാം.

മാതളനാരങ്ങ – 1 എണ്ണം, മഞ്ഞൾ പൊടി- 1/2 ടീസ്പൂൺ, മുളക്പൊടി- 2 ടീസ്പൂൺ, കുരുമുളക് പൊടി-1/2 ടീസ്പൂൺ, ഇഞ്ചി – ചെറിയ കഷണം, കറിവേപ്പില – കുറച്ച്, വെളുത്തുള്ളി – 10 എണ്ണം, വെല്ലം – ചെറിയ കഷണം.

ആദ്യം നമുക്ക് മാതളനാരങ്ങ വൃത്തിയായി കഴുകി നേരിയതായി നീളത്തിൽ അരിഞ്ഞെടുക്കാം. ശേഷം പുളി വെളളത്തിൽ ഇട്ട് വയ്ക്കുക. പിന്നീട് ഒരു മൺചട്ടി എടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ പുളി പിഴിഞ്ഞ വെള്ളം ഒഴിക്കുക. ശേഷം മഞ്ഞൾപൊടി, മുളക്പൊടി, കുരുമുളക് പൊടി ,ഉപ്പ് എന്നിവ ചേർത്ത് കലക്കിയെടുക്കുക.

പിന്നെ ഗ്യാസ് ഓണാക്കുക. തിളച്ചു വറ്റി വരുമ്പോൾ അതിൽ ചതച്ച ഇഞ്ചിയും,വെളുത്തുള്ളിയും ചേർക്കുക. ശേഷം കറിവേപ്പില ചേർക്കുക. പിന്നീട് മാതള നാരങ്ങ ചെറുതായി അരിഞ്ഞത് ചേർക്കുക. നല്ല രീതിയിൽ തിളപ്പിച്ചെടുക്കുക. ശേഷം വെല്ലം ചേർക്കുക. പിന്നെ നാരങ്ങ പാകമായോ എന്ന് നോക്കുക. പാകമായാൽ ഇറക്കി വയ്ക്കുക. ശേഷം താളിക്കാൻ ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ വെളിച്ചെണ്ണ ഒഴിക്കുക.

വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിൽ കടുകിട്ട് പൊട്ടിക്കുക. ശേഷം കറിവേപ്പിലയും കായ് മുളകും ചേർക്കുക. പിന്നീട് ഉലുവപ്പൊടിയും കായവും 1/2 ടീസ്പൂൺ വീതം ചേർത്ത് ഇളക്കി ഇറക്കി മാതളനാരങ്ങക്കറിയിൽ ഒഴിക്കുക. അങ്ങനെ കണ്ണൂരുകാരുടെ കല്യാണസ്പെഷൽ മാതള നാരങ്ങ കറി റെഡി. ഇതു പോലെ തയ്യാറാക്കി നോക്കൂ. എല്ലാവർക്കും ഇഷ്ടപ്പെടും. എപ്പോഴും തയ്യാറാക്കുന്ന അച്ചാറിൽ നിന്നും വ്യത്യസ്തമായാണ് ഈയൊരു