രാവിലെ ബ്രേക്ക് ഫാസ്റ്റ് എന്ത് ഉണ്ടാക്കും എന്ന് വീട്ടമ്മമാർ എപ്പോഴും ആലോചിക്കുന്ന കാര്യമാണ്. എന്നാൽ ചിലപ്പോൾ അരികുതിർത്തു വയ്ക്കാൻ മറന്നു പോവും. വൈകുന്നേരമാവുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കും. എന്നാൽ ഒട്ടും ടെൻഷനടിക്കേണ്ട. നിങ്ങളുടെ കൈയ്യിൽ അരിപ്പൊടിയുണ്ടെങ്കിൽ പെട്ടെന്ന് തന്നെ നമുക്ക് ബാറ്റർ തയ്യാറാക്കിഎടുക്കാം. അപ്പോൾ അതിന് എന്തൊക്കെയാണ് വേണ്ടതെന്ന് നോക്കാം.
ഇടിയപ്പ പൊടി – 2 കപ്പ്, ഇൻസ്റ്റൻ്റ് ഈസ്റ്റ് – 1/2 ടീസ്പൂൺ, പഞ്ചസാര – 1 ടേബിൾ സ്പൂൺ, ഉപ്പ്, വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ, തേങ്ങാപാൽ – 1/2 കപ്പ്, കപ്പി കാച്ചുവാൻ ഇടിയപ്പം പൊടി – 1/4 കപ്പ്, വെള്ളം – 1 കപ്പ്. ഇനി ഉണ്ടാക്കുന്ന പ്രക്രിയയിലേക്ക് കടക്കാം.
ആദ്യം ഒരു പാത്രത്തിൽ 1/4 കപ്പ് ഇടിയപ്പം പൊടിയും, ഒരു കപ്പ് വെള്ളവും ഒഴിച്ച് കപ്പി കാച്ചിയെടുക്കുക. ശേഷം ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. പിന്നീട് ലോ ഫ്ലെയ്മിൽ കുറുക്കി എടുക്കുക. ഇളക്കി കൊണ്ടിരിക്കണം. കുറുകി വന്ന ശേഷം ഇറക്കി വയ്ക്കുക. തണുത്ത് വരാൻ വയ്ക്കുക. മിക്സിയുടെ ജാറിൽ 2 കപ്പ് ഇടിയപ്പം പൊടിയും, പഞ്ചസാരയും, ഈസ്റ്റും ചേർക്കുക. ശേഷം നമ്മൾ തയ്യാറാക്കി വച്ച കപ്പി കാച്ചിയതും ഒഴിച്ച് അരച്ചെടുക്കുക. പിന്നീട് ഒരു പാത്രത്തിൽ ഒഴിച്ച് വയ്ക്കുക. സ്പൂൺ കൊണ്ട് നന്നായി ഇളക്കി വയ്ക്കുക. ശേഷം മൂടിയിട്ട് അഞ്ചാറ് മണിക്കൂർ വയ്ക്കുക.
ആറുമണിക്കൂർ കഴിഞ്ഞ് തുറന്നു നോക്കു.നല്ല രീതിയിൽ പൊങ്ങി വന്നിട്ടുണ്ടാവും. ശേഷം ഇളക്കി കൊടുക്കുക. നല്ല കട്ടിയിലായിരിക്കും അതിനാൽ തേങ്ങയുടെ ഒന്നാം പാൽ ഒഴിക്കുക. മിക്സാക്കുക. പിന്നെ കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക. അപ്പത്തിന് സോഫ്റ്റ് വരാൻ വെളിച്ചെണ്ണ ഒഴിക്കുന്നത് നല്ലതാണ്. ശേഷം ഉപ്പും കൂടി ചേർത്ത് മിക്സാക്കി അര മണിക്കൂർ മൂടിവയ്ക്കുക. അര മണിക്കൂർ കഴിഞ്ഞ് അപ്പചട്ടിയെടുത്ത് ഗ്യാസിൽ വയ്ക്കുക.
ഒരു സ്പൂൺ ബാറ്റർ ഒഴിച്ച് പാലപ്പം തയ്യാറാക്കുക. അങ്ങനെ എല്ലാ ബാറ്ററും കൊണ്ട് പാലപ്പം തയ്യാറാക്കി എടുക്കുക. അങ്ങനെ നമ്മുടെ രുചികരമായ പാലപ്പം റെഡി. ഇഷ്ടുവിൻ്റെയോ കടലക്കറിയുടെയോ മുട്ടക്കറിയുടെയോ കൂടെ കൂട്ടി കഴിച്ചു നോക്കു. എന്തൊരു രുചിയാണെന്നോ. അതുകൊണ്ട് അരികുതിർക്കാൻ മറന്നാൽ ഇങ്ങനെയൊന്ന് തയ്യാറാക്കി നോക്കൂ.