paneer chilli

വെജിറ്റബിൾ മസാലക്കറികൾ ഇഷ്ടമുള്ള വർക്ക് സൂപ്പർ പനീർ ചില്ലി ഉണ്ടാക്കാം. ട്രൈ ചെയ്തു നോക്കൂ

പനീർ എല്ലാവർക്കും ഇഷ്ടമുള്ളതായിരിക്കും. അപ്പോൾ ഇതു കൊണ്ടുണ്ടാക്കുന്ന മസാലക്കറികൾ ഒക്കെ നമുക്ക് എത്ര മാത്രം ഇഷ്ടമാണെന്ന കാര്യം പറയേണ്ടതില്ലല്ലോ. ഇന്നൊരു സ്പെഷൽ പനീർ ചില്ലി തയ്യാറാക്കാം. അപ്പോൾ ഇതുണ്ടാക്കുവാൻ വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം. പനീർ 200 ഗ്രാം, കോൺ ഫ്ലോർ 2 ടേബിൾ സ്പൂൺ, മുളക് പൊടി 1 ടീസ്പൂൺ, ഉപ്പ്, കോൺ ഫ്ലോർ 1/2 ടേബിൾ സ്പൂൺ, മുളക് പൊടി 1 ടേബിൾ സ്പൂൺ, കാപ്സികം 1/2 കപ്പ്, ഉള്ളി 1/2 കപ്പ്, എണ്ണ 2 ടേബിൾ സ്പൂൺ, പച്ചമുളക് 1, സോയ സോസ് 1 ടേബിൾ സ്പൂൺ, റെഡ് ചില്ലി സോസ് 1 ടീസ്പൂൺ ,ടൊമാറ്റോ സോസ് 1 ടേബിൾ സ്പൂൺ, ഇഞ്ചി വെളുത്തുള്ളി 1 ടീസ്പൂൺ, വിനഗർ 1/2 ടീസ്പൂൺ, ഉപ്പ്.

ആദ്യം തന്നെ പനീർ എടുത്ത് സ്ക്വയർ ഷെയ്പ്പിൽ മുറിക്കുക.അതിൽ കോൺഫ്ലോറും, ഉപ്പും, മുളകുപൊടിയും ഇട്ട്  മിക്സാക്കുക. പിന്നീട് ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം അതിൽ മിക് സാക്കി വച്ച പനീർ ചേർക്കുക. പിന്നീട് ഒരു ബ്രൗൺ കളർ ആയാൽ ഇറക്കി വയ്ക്കുക. ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക.അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം മുറിച്ചു വച്ച ഇഞ്ചി വെളുത്തുള്ളി ചേർക്കുക .പിന്നെ അതിൽ നമ്മൾ ചിക്കൻ ചില്ലിയിൽ ഇടുന്നതു പോലെ കുറച്ചു വലുപ്പത്തിൽ മുറിച്ച ഉള്ളിയും കാപ്സിക്കവും ചേർക്കുക. കുറച്ചു സമയം വഴറ്റുക.

ശേഷം സോസുകളായ സോയ സോസും, റെഡ് ചില്ലി സോസും ചേർക്കുക. ശേഷം വിനഗർ ചേർത്ത് മിക്സ് ചെയ്യുക. ശേഷം ടൊമാറ്റോ സോസ് ചേർക്കുക .മിക്സാക്കുക. പിന്നെ ഫ്രൈ ചെയ്ത പനീർ ചേർക്കുക. ശേഷം അര ടേബിൾ സ്പൂൺ കോൺഫ്ലോർ വെള്ളത്തിൽ മിക് സാക്കി ഒഴിക്കുക. മിക്സാക്കുക. ടേസ്റ്റ് നോക്കി ഉപ്പ് ചേർക്കുക. മൂടിവച്ച് ലോ ഫ്ലെയ് മിൽ 2മിനുട്ട് വേവിക്കുക. ശേഷം ചെറിയ കഷണങ്ങളായി അരിഞ്ഞ ഉള്ളി തണ്ട് ചേർത്ത് മിക്സാക്കുക. ഇറക്കി വയ്ക്കുക.

രുചികരമായ പനീർ ചില്ലി റെഡി. മലയാളികളായ നമ്മൾ അധികം ഉണ്ടാക്കാറില്ല. പക്ഷേ ചപ്പാത്തിക്കും പൊറോട്ടയ്ക്കു മൊക്കെ ഇതുണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട. ട്രൈ ചെയ്തു നോക്കൂ. തീർച്ചയായും ഇഷ്ടപ്പെടും.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →