ഇഡ്ഡിലി കൂട്ട് ബാക്കിയുണ്ടോ ? എങ്കിൽ നമുക്ക് കുഴി പനിയാരം ഉണ്ടാക്കാം

വീട്ടിൽ ഇഡ്ഡിലി ഉണ്ടാക്കിയ ബേറ്റർ ബാക്കി വന്നാൽ ഈ വിനിംങ് സ്നാക്സ് എന്തുണ്ടാക്കും എന്ന് ആലോചിച്ച് ബുദ്ധിമുട്ടേണ്ട. വേഗത്തിൽ തയ്യാറാക്കി എടുക്കുകയും ചെയ്യാം പനിയാരം. എല്ലാവർക്കും ഇഷ്ടപ്പെടുകയും ചെയ്യും. അതിന് എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

കടുക് – 1/2 ടീസ്പൂൺ, ഉഴുന്ന് പരിപ്പ് – 1/2 ടീസ്പൂൺ, കടലപരിപ്പ് – 1/2 ടീസ്പൂൺ, കറിവേപ്പില, ഇഞ്ചി – ചെറിയ കഷണം, പച്ചമുളക് – 1 എണ്ണം, ഉള്ളി – 1എണ്ണം, കാരറ്റ് – കുറച്ച്, കാപ്സിക്കം – കുറച്ച്, മല്ലി ചപ്പ്, എണ്ണ , ഇഡ്ഡിലി ബേറ്റർ – 1 കപ്പ്.

നമുക്ക് പനിയാരം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആദ്യം ഒരു കടായ് എടുത്ത് ഗ്യാ സിൽ വച്ച് ഗ്യാസ് ഓണാക്കുക.അതിൽ കുറച്ച് എണ്ണ ഒഴിച്ച് ചൂടായ ശേഷം കടുകിടുക. കടുക് പൊട്ടിയ ശേഷം അതിൽ ഉഴുന്ന് പരിപ്പ് ഇടുക. പിന്നെ കടല പരിപ്പിടുക, രണ്ടും കളർ മാറിയ ശേഷം ഉള്ളിയും പച്ചമുളകും, ഇഞ്ചിയും ചേർക്കുക. പിന്നീട് കറിവേപ്പില ഇടുക. ശേഷം കാരറ്റും കാപ്സിക്കും ചെറുതായി അരിഞ്ഞത് ചേർക്കുക. ഇഷ്ടമുള്ള പച്ചക്കറികൾ ചേർക്കാം. ശേഷം ഒരു ബൗളിൽ ഒരു കപ്പ് ഇഡ്ഡിലി ബാറ്റർ എടുക്കുക. അതിൽ നമ്മൾ ഫ്രൈ ചെയ്ത് വച്ചത് ഇട്ട് കൊടുക്കുക. പിന്നെ മല്ലിച്ചപ്പും  ആവശ്യത്തിനുള്ള ഉപ്പും കൂടി ചേർത്ത് മിക്സാക്കുക. പെട്ടെന്ന് തന്നെ ഉണ്ടാക്കി യെടുക്കാം. മിക്സാക്കി വയ്ക്കേണ്ടതിൻ്റെ ആവശ്യമില്ല.

പിന്നീട്  നമ്മൾ ഉണ്ണിയപ്പം ഉണ്ടാക്കുന്ന അപ്പം പാനായ കുഴിയുള്ള പാൻ ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ശേഷം അതിൽ എണ്ണ ഒഴിക്കുക. എണ്ണ കുറച്ച് ഒഴിച്ചാൽ മതി. ഒരു സ്പൂൺ ഒക്കെ മതിയാവും. പിന്നീട് ചൂടായ ശേഷം അതിൽ ഒഴിക്കുക. ഒരു ഭാഗം പാകമായാൽ തിരിച്ചിടുക. ശേഷം എടുത്തു വയ്ക്കുക. ഓരോന്നും അങ്ങനെ ഉണ്ടാക്കിയെടുക്കുക. തേങ്ങാ ചട്നി കൂട്ടി കഴിച്ചു നോക്കൂ. പിന്നെ നിങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കും. ചിലയിടങ്ങളിൽ ഇതിന് അപ്പേ എന്നാണ് പറയുന്നത്. കേരളത്തിൽ അധികം ഉണ്ടാക്കാറില്ല. ആന്ധ്രയിൽ ഒക്കെയാണ് കൂടുതലായും അപ്പേ ഉണ്ടാക്കി വരുന്നത്. കുട്ടികൾ സ്കൂൾ വിട്ടു വരുമ്പോൾ പെട്ടെന്ന് തന്നെ തയ്യാറാക്കി കൊടുക്കാം.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →