വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഒരു വെറൈറ്റി ടേസ്റ്റി പായസം.. ഇങ്ങനെ ഒന്ന് നിങ്ങൾ കുടിച്ചിട്ടുണ്ടാവുകയില്ല

പായസം ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. നമുക്ക് ഇന്ന് ചെറുപയർ പരിപ്പ് കൊണ്ടുള്ള പ്രഥമൻ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. പ്രഥമൻ ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. ചെറുപയർ പരിപ്പ് – 500 ഗ്രാം, വെല്ലം- 750 ഗ്രാം, തേങ്ങ- 2 എണ്ണം, അണ്ടിപരിപ്പ്- കുറച്ച്, മുന്തിരിങ്ങ – കുറച്ച്, ഏലക്കായ്- കുറച്ച്, പശുവിൻ നെയ്യ്- കുറച്ച്.

ചെറുപയർ പരിപ്പ് ഒരു പാനിലിട്ട് ചൂടാക്കുക. ചൂടാക്കുമ്പോൾ മീഡിയത്തിലിട്ട് വേണം ചൂടാക്കാൻ. പരിപ്പിന് ചെറിയൊരു മണവും നിറവ്യത്യാസവും വരുന്ന വരെ വറുത്തെടുക്കുക. അത് ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമായ തേങ്ങാപാൽ തയ്യാറാക്കിയെടുക്കുക. ആദ്യം 2 തേങ്ങ ചിരവിയെടുക്കുക. അതിന്റെ പാൽ എടുക്കാൻ വേണ്ടി മിക്സിയുടെ ജാറിലിട്ട് അടിച്ച് കൈ കൊണ്ട് പിഴിഞ്ഞ് അരിപ്പയിലിട്ട് അരിച്ചെടുക്കുക.

അത് ഒരു പാത്രത്തിലേക്ക് ഒഴിച്ചു വയ്ക്കുക. പിന്നീട് അതിൽ പീര വന്ന തേങ്ങയെടുത്ത് മിക്സിയിലിട്ട് കുറച്ചു വെള്ളം ഒഴിച്ച് അടിക്കുക. അതും കൈ കൊണ്ട് പിഴിഞ്ഞെടുത്ത് അരിപ്പയിലിട്ട് അരിച്ചെടുക്കുക. അപ്പോൾ രണ്ടാമത്തെ പാൽ കിട്ടും. അതും ഒരു പാത്രത്തിൽ ഒഴിച്ചു വയ്ക്കുക. പിന്നീട് മൂന്നാമത്തെ പാൽ എടുക്കാൻ പീര വന്ന തേങ്ങയെടുത്ത് മിക്സിയിലിട്ട് കുറച്ച് വെള്ളം ഒഴിച്ച് അടിക്കുക. അതും കൈ കൊണ്ട് പിഴിഞ്ഞ് അരിപ്പയിലിട്ട് അരിച്ചെടുക്കുക. അങ്ങനെ മൂന്നാമത്തെ പാലും റെഡിയാവും. അതിനു ശേഷം മൂന്നാമത്തെ പാലിന്റെ പകുതി പാൽ എടുത്ത് കുക്കറിൽ ഒഴിക്കുക.അതിൽ ചൂടാക്കി വച്ച ചെറുപയർ പരിപ്പ് ഇട്ടു കൊടുക്കുക. അതിനു ശേഷം കുക്കറിന്റെ മൂടി ഇട്ട് രണ്ട് വിസിൽ വരുത്തുക.

പിന്നീട് വെല്ലം ഉരുക്കിയെടുക്കുക.വെല്ലത്തിനെ ഉരുക്കിയെടുക്കാൻ ഒരു പാത്രത്തിൽ വെല്ലം ഇടുക. അതിൽ കുറച്ച് വെള്ളം ഒഴിച്ച് ഉരുക്കാൻ വേണ്ടി തീ കുറച്ച് ചൂടാക്കുക.വെല്ലം ഉരുകുന്നതു വരെ ഇടയ്ക്ക് ഇളക്കി കൊടുക്കണം. പിന്നീട് ചെറുപയർ പരിപ്പ് പാകമായിട്ടുണ്ടാവും. അതിലേക്ക് ബാക്കി വന്ന മൂന്നാം പാൽ ഒഴിക്കുക. പിന്നീട് രണ്ടാം പാൽ ഒഴിക്കുക. അതിനു ശേഷം ഉരുകിയ വെല്ലം അരിപ്പയിൽ അരിച്ചെടുത്ത് ഒഴിക്കുക.വെല്ലം തണിഞ്ഞു പോവാൻ പാടില്ല. ഇതൊക്കെ നല്ല വണ്ണം തിളപ്പിക്കുക.തിളക്കുമ്പോൾ അതിലേക്ക് ഏലക്കായ് പൊടിച്ച് വച്ചതിടുക. ശേഷം ഒന്നാൽ പാൽ ഒഴിക്കുക.ഒന്നാം പാൽ ഒഴിച്ചു കഴിഞ്ഞാൽ തിളക്കരുത്. ഗ്യാസ് ഓഫാക്കുക.

അതിനു ശേഷം അണ്ടിപരിപ്പ് ,മുന്തിരിങ്ങ വരുവിൻ നെയ്യിലിട്ട് വറുത്തെടുക്കുക. ആദ്യം അണ്ടിപ്പരിപ്പ് വറുത്തെടുക്കുക. പിന്നീട് മുന്തിരിങ്ങ. രണ്ടും ചെറിയ ബ്രൗൺ കളർ ആവുന്നതു വരെ വറുത്തതിനു ശേഷം പായസത്തിലേക്ക് ഒഴിക്കുക. നല്ല രുചികരമായ പ്രഥമൻ റെഡി.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →