സദ്യകളിൽ നാം ഉണ്ടാക്കുന്ന കിച്ചടി ഇന്ന് ഒന്നു ട്രൈ ചെയ്തു നോക്കാം. ഹെൽ ത്തിയായ കിച്ചടിയായ ഇത് ഉണ്ടാക്കാൻ അധികം സാധനങ്ങൾ ഒന്നും തന്നെ വേണ്ട. അതിന് വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. പാവയ്ക്ക – 1 എണ്ണം, തേങ്ങ – 4 ടേബിൾ സ്പൂൺ, കടുക് – 1 നുള്ള്, തൈര് – 1/2 കപ്പ്, ഉപ്പ്, പച്ചമുളക് – 3 എണ്ണം, എണ്ണ, വറുത്തിടാൻ കടുക് – 1/2 ടീസ്പൂൺ, കായ് മുളക് – 2 എണ്ണം, കറിവേപ്പില, ഉപ്പ്.
നമുക്ക് തയ്യാറാക്കുന്ന കർത്തവ്യത്തിലേക്ക് കടക്കാം. അതിന് ആദ്യം തന്നെ പാവയ്ക്ക എടുത്ത് ക്ലീനാക്കി കഴുകി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം അതിൻ്റെ വെള്ളം ഒരു കോട്ടൺ തുണിയിൽ മുക്കി മുഴുവൻ ആറ്റി എടുക്കുക. പിന്നീട് ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക.അതിൽ ഫ്രൈ ചെയ്യാനാവശ്യമായ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം പാവയ്ക്ക ഫ്രൈ ചെയ്തെടുക്കുക. പിന്നീട് ഒരു ജാറെടുത്ത് അതിൽ തേങ്ങ ചേർക്കുക. ശേഷം പച്ചമുളകും, ചേർക്കുക. അരക്കുക. പിന്നെ കുറച്ച് തൈര് ഒഴിക്കുക.
ഒരു നുള്ള് കടുക് കൂടി ചേർക്കുക. പിന്നീട് അരച്ചെടുക്കുക. ശേഷം ഒരു ബൗളിൽ തൈര് ഒഴിക്കുക. ശേഷം അത് ഒരു ഫോർക്ക് കൊണ്ടോ സ്പൂൺ കൊണ്ടോ നല്ല വണ്ണം ഇളക്കുക. കട്ട ഒക്കെ ഉടഞ്ഞിരിക്കണം.ശേഷം ഒരു ചെറിയ കടായ് എടുത്ത് ഗ്യാസിൽ വച്ച് അതിൽ എണ്ണ ഒഴിക്കുക. കടുകിടുക. ശേഷം കായ് മുളകും കറിവേപ്പിലയും ചേർക്കുക. പിന്നീട് ഒരു ചട്ടിയിൽ നമ്മൾ ഉടച്ചെടുത്ത തൈര് ഒഴിക്കുക. തൈരു കൊണ്ടുള്ള വിഭവ ങ്ങൾ ചട്ടിയിൽ ആക്കുന്നതാണ് നല്ലത്. അരച്ച തേങ്ങ ചേർക്കുക. പിന്നീട് ഉപ്പ് കൂടി ചേർത്ത് ഇളക്കുക. കടുക് വറുത്തത് ചേർക്കുക. പിന്നെ ഫ്രൈ ചെയ്ത പാവയ്ക്ക അതിൽ ചേർത്ത് മിക്സാക്കുക. രുചികരമായ പാവയ്ക്ക കിച്ചടി റെഡി.
പച്ചടിയിൽ നിന്ന് ചെറിയ ചില വ്യത്യാസങ്ങതാണ് കിച്ചടി.സദ്യ സ്പെഷലായ കിച്ചടി മറ്റുള്ള ദിവസങ്ങിൽ കൂടി തയ്യാറാക്കി നോക്കുക. നല്ല രുചിയാണ്. പാവയ്ക്കയുടെ കയ്പ്പൊന്നും തിരിച്ചറിയുക പോലുമില്ല.