ഇന്ന് നമുക്ക് നോൺവെജ് ഇഷ്ടമുളളവർക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന പെപ്പർ ചിക്കൻ ഉണ്ടാക്കാം. ടേസ്റ്റിൻ്റെ കാര്യത്തിൽ ഒട്ടും പിറകിലല്ല താനും. അപ്പോൾ ഈ രുചികരമായ പെപ്പർ ചിക്കൻ ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.
ചിക്കൻ – 1/2 കിലോ, ഉള്ളി – 2 വലുത്, കുരുമുളക് – 2 ടേബിൾ സ്പൂൺ, പെരുംജീരകം – 1 ടേബിൾ സ്പൂൺ, ജീരകം – 1/4 ടീസ്പൂൺ, പച്ചമുളക് – 3 എണ്ണം, മഞ്ഞൾപൊടി – 1/4 ടീസ്പൂൺ, മല്ലിപ്പൊടി – 1 ടീസ്പൂൺ, വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ്- 1 ടേബിൾ സ്പൂൺ, മല്ലി ചപ്പ്, വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ, പട്ട- ചെറിയ കഷണ, ഗ്രാമ്പൂ – 3 എണ്ണം, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, കുരുമുളക് പൊടി – പശുവിൻ നെയ്യ് – 1 ടിസ്പൂൺ.
ആദ്യം ചിക്കൻ ചെറിയ കഷണങ്ങളായി മുറിച്ച്കഴുകി എടുക്കുക. ശേഷം ഒരു ബൗളിൽ ഇടുക. ശേഷം ഒരുമിക്സിയുടെ ജാറെടുത്ത് അതിൽ കുരുമുളകും, പെരുംജീരകം, ജീരകം എന്നിവ ചേർത്ത് അരച്ചെടുക്കുക. അത് ചിക്കനിൽ ചേർക്കുക. ശേഷം 2 പച്ചമുളക്, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, 1 ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർക്കുക. പിന്നെ തയ്യാറാക്കി വച്ച ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ്, കറിവേപ്പില, നീളത്തിൽ അരിഞ്ഞ ഉള്ളി, ഉപ്പ്, 1 ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് കൈ കൊണ്ട് നല്ലവണ്ണം കുഴച്ചെടുക്കുക.
ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ശേഷം അതിൽ വെളിച്ചെണ്ണ ഒഴിക്കുക. പിന്നെ അതിൽ ഗ്രാമ്പൂ, പട്ട എന്നിവ ചേർക്കുക. ശേഷം നമ്മൾ തയ്യാറാക്കി വച്ച ചിക്കൻ മിക്സ് ചേർത്ത് മൂടിവച്ച് ലോ ഫ്ലെയ് മിൽ വഴറ്റി എടുക്കുക. കുറച്ച് വഴന്ന് വരുമ്പോൾ തുറന്ന് 1 ടീസ്പൂൺ കുരുമുളക് പൊടി ചേർക്കുക. നല്ലവണ്ണം വഴറ്റി എടുക്കുക. ലോ ഫ്ലെയ്മിൽ വേണം വഴറ്റി എടുക്കാൻ ഇടയ്ക്ക് ഇളക്കി കൊടുക്കുക. വെള്ളം ഒഴിക്കേണ്ടതില്ല. ചിക്കൻ പാകമാവുന്നതുതരെ വഴറ്റുക. ശേഷം 15 മിനുട്ട് കഴിയുമ്പോൾ കുറച്ച് കറിവേപ്പിലയും, മല്ലി ചപ്പും, പശുവിൻ നെയ്യും ചേർത്ത് വഴറ്റുക. നല്ല വണ്ണം മിക്സാക്കി ടെയ്സ്റ്റ് നോക്കുക. അങ്ങനെ നമ്മുടെ പെപ്പർ ചിക്കൻ റെഡി.
വളരെ എളുപ്പത്തിൽ ഒരു ചിക്കൻ തയ്യാറാക്കണമെങ്കിൽ ഇതുപോലെ പെപ്പർ ചിക്കൻ തയ്യാറാക്കിയാൽ മതി. രുചിയാണെങ്കിൽ പറയേണ്ടതില്ല. ഇതു പോലെ ഒരു പെപ്പർ ചിക്കൻ എല്ലാവരും ഒന്ന് ട്രൈ ചെയ്ത് നോക്ക. ചപ്പാത്തി, പൊറോട്ട എന്നിവയുടെ കൂടെ ഒക്കെ ഒന്ന് കഴിച്ചു നോക്കൂ. എന്തൊരു രുചിയാണെന്ന് അറിയോ. എല്ലാവരും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ.